• HOME
  • »
  • NEWS
  • »
  • life
  • »
  • KP MOHANAN GAVE KARKITAKA UNDA TO ALL THE LEGISLATORS AR TV

പതിവ് തെറ്റിക്കാതെ കെ.പി മോഹനൻ എല്ലാ നിയമസഭാംഗങ്ങൾക്കും കർക്കിടക ഉണ്ട നൽകി

കെ പി മോഹനൻ മുമ്പ് മന്ത്രിയായിരുന്നപ്പോഴും എം.എൽ.എ ആയിരുന്നപ്പോഴും സഹപ്രവർത്തകർക്ക് മുടങ്ങാതെ കർക്കിടക ഉണ്ട നൽകിയിരുന്നു.

kp-mohanan

kp-mohanan

  • Share this:
    കണ്ണൂർ: എം.എൽ.എ ആയിരിക്കെ പതിവ് തെറ്റിക്കാതെ മുഴുവൻ നിയമസഭാ സാമാജികർക്കും കർക്കിടക അരി ഉണ്ടയെത്തിച്ച് കെ.പി. മോഹനൻ എം.എൽ.എ. കണ്ണൂർ  പുത്തൂരിലെ വീട്ടിൽ  വെച്ച് പരമ്പരാഗത രീതിയിൽ മൂന്ന് ദിവസങ്ങളെടുത്ത് തയ്യാറാക്കിയ ഉണ്ടയാണ് എല്ലാവർക്കും സമ്മാനിച്ചത്.

    മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സീനിയർ ഉദ്യോഗസ്ഥരും ഉണ്ട സ്വീകരിച്ചു. കെ പി മോഹനൻ മുമ്പ് മന്ത്രിയായിരുന്നപ്പോഴും എം.എൽ.എ ആയിരുന്നപ്പോഴും സഹപ്രവർത്തകർക്ക് മുടങ്ങാതെ കർക്കിടക ഉണ്ട നൽകിയിരുന്നു.

    മലബാർ മേഖലയിൽ ഏറ്റവും പ്രിയമേറിയ വിഭവമാണ് കർക്കിടക ഉണ്ട. എം.എൽ.എയായ ആദ്യ വർഷം ഏതാനും ചില സഹപ്രവർത്തകർക്ക് ഇത് സമ്മാനിച്ചതാണ് തുടക്കം. അടുത്ത വർഷം ഇത്തവണ ഉണ്ടയില്ലേയെന്ന് എല്ലാവരും ചോദിക്കാൻ തുടങ്ങി. അങ്ങനെ ഉണ്ട നൽകൽ പതിവ് രീതിയായി, കെ പി മോഹനൻ പറയുന്നു.

    എന്താണ് മലബാറിലെ കർക്കിടക സ്പെഷ്യൽ മരുന്ന് ഉണ്ട?

    ഒട്ടനവധി ആരോഗ്യഗുണങ്ങളുള്ള ആയുർവേദ കൂട്ട് ഉപയോഗിച്ച് തയ്യാറാക്കുന്നതാണ് കർക്കിടക സ്പെഷ്യൽ മരുന്ന് ഉണ്ട്. ഉത്തര മലബാറിൽ പ്രത്യേകിച്ച് കർക്കിടക മാസത്തിലാണ് ഈ മരുന്ന് ഉണ്ട തയ്യാറാക്കുന്നത്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും നടുവേദന, ഗ്യാസ് ട്രബിൾ എന്നിവയിൽനിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നതാണ് കർക്കിടക മരുന്ന് ഉണ്ട.

    ചേരുവകൾ

    അരി- ഒരു കപ്പ്
    കറുത്ത എള്ള്- കാൽ കപ്പ്
    ആശാളി- കാൽ കപ്പ്
    അയമോദകം- കാൽകപ്പ്
    ചെറിയ ജീരകം- കാൽകപ്പ്
    ഉലുവ- കാൽ കപ്പ്
    ഏലക്ക- 10 എണ്ണം
    കരിപ്പെട്ടി- അര കിലോ
    തേങ്ങ ചിരകിയത്- രണ്ട് കപ്പ്
    ചുക്ക് പൊടി- അര ടേബിൾ സ്പൂൺ
    ശർക്കരപാനി അരിച്ചത്- കാൽ കപ്പ്

    തയ്യാറാക്കുന്നവിധം

    ആദ്യം ഒരു കപ്പ് അരി കഴുകി വൃത്തിയാക്കി നല്ലപോലെ വറുത്തെടുക്കുക. അത് ഒരു പാത്രത്തിലേക്ക് മാറ്റിവെക്കുക. അതിനു ശേഷം കാൽ കപ്പ് കറുത്ത എള്ള്, കാൽ കപ്പ് ആശാളി (Garden Cress Seeds), കാൽ കപ്പ് അയമോദകം, കാൽ കപ്പ് ചെറിയ ജീരകം, കാൽ കപ്പ് ഉലുവ എന്നിവ ഓരോന്നായി വറുത്തെടുത്ത് പാത്രത്തിലേക്ക് മാറ്റുക. 10 ഏലക്കായ ചെറുതായി ചൂടാക്കിയെടുക്കുക. അടുത്തതായി അര കിലോ കരിപ്പെട്ടി അല്ലെങ്കിൽ ശർക്കരയിൽ കാൽ കപ്പ് വെള്ളം ചേർത്ത് ഉരുക്കിയെടുക്കുക.

    അതിനുശേഷം വറുത്തെടുത്ത ചേരുവകൾ ഒരു മിക്സിയിലിട്ട് പൊടിച്ചെടുക്കുക. പൊടിക്കുമ്പോൾ വെള്ളനനവ് ഉണ്ടാകാൻ പാടില്ല. അടുത്തതായി രണ്ട് കപ്പ് തേങ്ങചിരകിയത് മിക്സിയിൽ ഒന്ന് കറക്കിയെത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. അതിനുശേഷം ഇതിലേക്ക് പൊടിച്ചെടുത്ത ചേരുവകൾ, അര ടേബിൾസ്പൂൺ ചുക്കുപൊടി, ശർക്കരപാനി അരിച്ചത് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്‌ത്‌ ഉരുട്ടിയെടുക്കുക.

    കളരിപ്പയറ്റിലും പ്രാവീണ്യമുള്ളയാളാണ് കൂത്തുപറമ്പിൽനിന്നുള്ള നിയമസഭാഗം കൂടിയായ കെ.പി മോഹനൻ. 2011 ഒക്ടോബറിൽ, മുണ്ട് മടക്കികുത്തിയത് വിവാദമായിരുന്നു. മന്ത്രിയായിരിക്കും പ്രതിപക്ഷത്തിനുനേരെ സഭയിലെ ബെഞ്ച് ചാടിക്കടന്നത് വാർത്തയായിരുന്നു. ഒരു കളരിപ്പയറ്റ് അഭ്യാസിയുടെ സ്വാഭാവിക പ്രതികരണമായിരുന്നു അതെന്നാണ് പിന്നീട് കെ പി മോഹനൻ അതിനെക്കുറിച്ച് പറഞ്ഞത്.
    Published by:Anuraj GR
    First published:
    )}