ഇന്റർഫേസ് /വാർത്ത /Life / കെപിഎസിയുടെ 'മരത്തൻ 1892' അരങ്ങിൽ എത്തി

കെപിഎസിയുടെ 'മരത്തൻ 1892' അരങ്ങിൽ എത്തി

News18 Malayalam

News18 Malayalam

കോഴിക്കോട് ടാഗോർ ഹാളിൽ കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു

 • Share this:

  കോഴിക്കോട്: കെ.പി.എ.സി. യുടെ 65ാമത് നാടകം ‘മരത്തൻ1892’കോഴിക്കോട് ടാഗോർ ഹാളിൽ അരങ്ങേറി. ഒന്നര നൂറ്റാണ്ട് മുമ്പുള്ള കേരളത്തിന്റെ സാമൂഹിക പരിസരങ്ങളിലേക്ക് വർത്തമാനകാലത്തിന്റെ സാംസ്കാരിക തലത്തിലൂന്നിയാണ് കെ.പി.എ.സി.യുടെ നാടകയാത്ര.

  ഉത്തരമലബാറിലെ സാമൂഹിക പരിഷ്കർത്താവും എഴുത്തുകാരനുമായ പോത്തേരി കുഞ്ഞമ്പുവിന്റെ 1892ൽ പ്രസിദ്ധികരിച്ച സരസ്വതീ വിജയം ആഖ്യായികയുടെ മൂലകഥാതന്തുവിനെ സമകാല ചിന്തയിലേക്ക് ചേർത്തുവെക്കുകയാണ് നാടകം.

  Also Read- ഇത് വയനാടൻ ബോൾട്ട്; കായികമേളയിൽ താരമായ വിഷ്ണുവിനെ കാത്ത് മുണ്ടക്കൊല്ലി ഗ്രാമം

  സവർണ ഗൂഡാലോചനയുടെ ഭാഗമായി മറവിയിലാഴ്ത്തപ്പെട്ട നോവലിനെ ശകമായ കഥാപാത്രങ്ങളിലൂടെ വർത്തമാന കാലത്തിലേക്ക് കൈപിടിച്ചുയർത്തുകയാണ് കെ.പി.എ.സി. കോഴിക്കോട് ടാഗോർ ഹാളിൽ നടന്ന അരങ്ങേറ്റം കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മൂലകഥയ്ക്ക് സുരേഷ് ബാബു ശ്രീസ്ഥയാണ് നാടകാവിഷ്കാരം നൽകിത്. മനോജ് നാരായണനാണ് സംവിധായകൻ.

  First published:

  Tags: Drama, Kanam rajendran, Kozhikode