ശ്രീകൃഷ്ണന്റെ (lord krishna) ജീവിതം മനുഷ്യ സമൂഹത്തിന് (society) ശരിയായ ദിശാബോധം നല്‍കുന്ന ഒന്നാണ്. കൃഷ്ണനുമായി ബന്ധപ്പെട്ട ഓരോ അടയാളങ്ങള്‍ക്കും (symbols) ചിഹ്നങ്ങള്‍ക്കും പ്രാധാന്യങ്ങളുണ്ട്. ശ്രീകൃഷ്ണന്റെ എല്ലാ പ്രവർത്തികൾക്ക് പിന്നിലും ചില ലക്ഷ്യങ്ങള്‍ (aims) ഉണ്ടായിരുന്നു. അതെല്ലാം തന്നെ മനുഷ്യജീവിതത്തിന്റെ വിവിധ ഘട്ടങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഇക്കാരണങ്ങള്‍ ഒക്കെ കൊണ്ടാണ് സനാതന സംസ്‌ക്കാരം പിന്തുടരുന്ന എല്ലാ കുടുംബങ്ങളും കൃഷ്ണനെ ആരാധിക്കുന്നത്. ജന്മാഷ്ടമി വേളയില്‍ കൃഷ്ണനുമായി ബന്ധപ്പെട്ട ചില ചിഹ്നങ്ങളും അവയുടെ പ്രാധാന്യവും അര്‍ത്ഥവും മനസ്സിലാക്കാം,
ഓടക്കുഴല്‍
കൃഷ്ണന്‍ ഓടക്കുഴല്‍ വളരെ ഇഷ്ടപ്പെട്ടിരുന്നു. ശ്രീകൃഷ്ണന്റെ മറ്റൊരു പേര് 'മുരളീധരന്‍' എന്നാണ്. ശ്രുതിമധുരമായ ഒരു ഉപകരണമാണ് ഓടക്കുഴല്‍. നമ്മുടെ ജീവിതവും പുല്ലാങ്കുഴല്‍ പോലെ ഇമ്പമുള്ളതാകണമെന്ന സന്ദേശമാണ് ഇതിലൂടെ ഭഗവാന്‍ നല്‍കുന്ന സന്ദേശം. ഏത് സാഹചര്യത്തിലും ഒരു മനുഷ്യന്‍ സന്തോഷവാനായി ഇരിക്കുകയും മറ്റുള്ളവരിലേയ്ക്ക് സന്തോഷം പകരുകയും വേണം എന്നും ഇത് അർത്ഥമാക്കുന്നു.
മയില്‍പ്പീലി
മയില്‍പ്പീലിയും കൃഷ്ണന് വളരെ പ്രിയപ്പെട്ട ഒന്നാണ്. മയില്‍പ്പീലിയ്ക്ക് തന്റെ ജീവിതത്തില്‍ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് കാണിക്കുന്നതിനാണ് അദ്ദേഹം അത് തന്റെ കിരീടത്തില്‍ ചൂടിയിരിക്കുന്നത്. പുരാണങ്ങൾ അനുസരിച്ച് മയില്‍പ്പീലിയ്ക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കി സന്തോഷവും സമാധാനവും സമൃദ്ധിയും നല്‍കുന്ന ഒന്നായാണ് മയില്‍പ്പീലിയെ കണക്കാക്കുന്നത്.
read also : കർണാടകയിലെ സ്വവർഗ വിവാഹം നടക്കുന്ന ഗോത്ര വിഭാഗം; കൂടുതലറിയാം
വെണ്ണയും പഞ്ചസാരയും
കണ്ണന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് വെണ്ണ. ഗോപികമാരില്‍ നിന്ന് വെണ്ണ കട്ട് തിന്നുന്നതിനാല്‍ കൃഷ്ണന് വെണ്ണക്കള്ളന്‍ എന്ന് മറ്റൊരു പേരുമുണ്ട്. വെണ്ണയും പഞ്ചസാരയും കൂട്ടിക്കഴിയ്ക്കുമ്പോള്‍ അതിന് പ്രത്യേക സ്വാദാണ്. ജീവിതവും വെണ്ണയും പഞ്ചസാരയും പോലെ മധുരമുള്ളതാകണമെന്നാണ് ഇതിലൂടെ അർത്ഥമാക്കുന്നത്.
താമര
താമരപ്പൂവ് വളരെ ശുദ്ധിയുള്ളതായാണ് കണക്കാക്കപ്പെടുന്നത്. ചെളിയിലാണ് വളരുന്നതെങ്കിലും അതിന്റെ ഭംഗിയും മൃദുത്വവും പരിശുദ്ധിയും നഷ്ടപ്പെടുന്നില്ല. ലളിത ജീവിതം നയിക്കാനാണ് താമരയിലൂടെ ഭഗവാന്‍ പഠിപ്പിക്കുന്നത്.
വൈജയന്തി മാല
ശ്രീകൃഷ്ണന്‍ വൈജയന്തി മാലയാണ് ധരിക്കുന്നത്. വളരെ ബലമുള്ള താമരവിത്തുകള്‍ ഉപയോഗിച്ചാണ് ഈ മാല തയ്യാറാക്കുന്നത്. എത്ര പ്രശ്‌നങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടായാലും തീരുമാനങ്ങള്‍ വിവേകത്തോടെ എടുക്കുക, വിഷമകരമായ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുക എന്ന സന്ദേശമാണ് വൈജയന്തി മാല നമുക്ക് നല്‍കുന്നത്.
see also : കൊളസ്ട്രോൾ കൂടുതലാണോ? ഈ മൂന്ന് ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം
പശു
സനാതന സംസ്‌ക്കാരത്തില്‍ പശുവിനെ വളരെ വിശുദ്ധമായ മൃഗമായാണ് കണക്കാക്കുന്നത്. 'പഞ്ചഗവ്യ' അതായത് പശുവിന്‍ പാല്‍, തൈര്, ഗോമൂത്രം, പശു നെയ്യ്, ചാണകം എന്നിവയെ പുരാണങ്ങളിൽ വളരെ പ്രാധാന്യത്തോടെ പരാമര്‍ശിക്കുന്നുണ്ട്. പശുവിനെ സേവിക്കുന്നത് കഷ്ടപ്പാടുകള്‍ ഇല്ലാതാക്കുകയും ഐശ്വര്യം കൊണ്ടുവരികയും ചെയ്യുമെന്നാണ് വിശ്വാസം.
മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണന്‍. ശ്രീകൃഷ്ണന്റെ ജന്മദിനമാണ് കൃഷ്ണ ജന്മാഷ്ടമി അഥവാ ഗോകുലാഷ്ടമിയായി ആഘോഷിക്കുന്നത്. ഇന്നത്തെ ഉത്തര്‍പ്രദേശിലെ മഥുരയില്‍ ദേവകി രാജ്ഞിയുടെയും വസുദേവ രാജാവിനും മകനായി ജനിച്ച കൃഷ്ണന്‍ ഹിന്ദു ഇതിഹാസങ്ങളില്‍ സ്‌നേഹത്തിന്റെയും ആര്‍ദ്രതയുടെയും അനുകമ്പയുടെയും ആള്‍രൂപമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. തന്റെ ദൈവിക ശക്തി കൊണ്ട് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും മായാജാലങ്ങള്‍ കാട്ടി അമ്പരപ്പിക്കുന്നതില്‍ കേമനായിരുന്നു ശ്രീകൃഷ്ണന്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: SreeKrishna Jayanthi