Kerala Tourism | മഴ ആസ്വദിക്കാൻ മൺസൂൺ പാക്കേജുമായി KTDC; കുറഞ്ഞ ചെലവിൽ ടൂറിസം കേന്ദ്രങ്ങളിൽ താമസിക്കാം
Kerala Tourism | മഴ ആസ്വദിക്കാൻ മൺസൂൺ പാക്കേജുമായി KTDC; കുറഞ്ഞ ചെലവിൽ ടൂറിസം കേന്ദ്രങ്ങളിൽ താമസിക്കാം
ടൂറിസം കേന്ദ്രങ്ങളില്‍ കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ കെടിഡിസിയുടെ മണ്‍സൂണ്‍ പാക്കേജ് ഇന്ന് മുതല്‍ ആരംഭിച്ചതായി വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു
തിരുവനന്തപുരം: കുറഞ്ഞ ചെലവില്‍ ടൂറിസം കേന്ദ്രങ്ങളില്‍ താമസിക്കാന്‍ ഇന്ന് മുതല്‍ കെടിഡിസിയുടെ മണ്‍സൂണ്‍ പാക്കേജ്. ടൂറിസം കേന്ദ്രങ്ങളില്‍ കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ കെടിഡിസിയുടെ മണ്‍സൂണ്‍ പാക്കേജ് ഇന്ന് മുതല്‍ ആരംഭിച്ചതായി വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയാണ് കേരള ടൂറിസം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റേത്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലെല്ലാം കെടിഡിസിയുടെ ആകര്‍ഷകമായ ഹോട്ടല്‍ ശൃംഖലയുണ്ട്. മണ്‍സൂണ്‍ ടൂറിസം ആസ്വദിക്കാനെത്തുന്ന സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുകയാണ് പാക്കേജിലൂടെ ടൂറിസം വകുപ്പ് ലക്ഷ്യംവെക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ജൂണ്‍ 1 മുതല്‍ സെപ്തംബര്‍ 30 വരെയാണ് മണ്‍സൂണ്‍ പാക്കേജ് നടപ്പിലാക്കുന്നത്. കെ.ടി.ഡി.സിയുടെ പ്രീമിയം ഡെസ്റ്റിനേഷന്‍ റിസോര്‍ട്ടുകളായ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടല്‍, തേക്കടിയിലെ ആരണ്യനിവാസ്, കുമരകത്തെ വാട്ടര്‍ സ്കേപ്സ്, മൂന്നാറിലെ ടീ കൗണ്ട്, കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് എന്നിവിടങ്ങളിലും ബഡ്ജറ്റ് ഡെസ്റ്റിനേഷന്‍ റിസോര്‍ട്ടുകളായ തേക്കടിയിലെ പെരിയാര്‍ ഹൗസ്, തണ്ണീര്‍മുക്കത്തെ സുവാസം, കുമരകം ഗേറ്റ് വേ റിസോര്‍ട്ട്, പൊന്മുടിയിലെ ഗോള്‍ഡന്‍ പീക്ക്, മലമ്പുഴയിലെ ഗാര്ഡന് ഹൗസ്, എന്നിവിടങ്ങളും നിലമ്പൂരിലെയും മണ്ണാര്‍ക്കാട്ടെയും ടാമറിന്റ് ഈസി ഹോട്ടലുകളിലും മണ്‍സൂണ്‍ പാക്കേജിന്റെ ഭാഗമായി കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ സാധിക്കും.
ഓണക്കാലത്ത് മണ്‍സൂണ്‍ പാക്കേജുകള്‍ ഉണ്ടാകില്ല. വെള്ളി, ശനി, മറ്റു അവധി ദിവസങ്ങളില്‍ പൊന്മുടിയിലെ ഗോള്‍ഡന്‍ പീക്കിലും ഈ പാക്കേജ് ലഭ്യമായിരിക്കില്ല.
സംസ്ഥാനത്ത് ഇത്തവണ കാലവർഷ മഴ കുറയും; ജൂണിൽ കുറയുന്നത് 40 ശതമാനം മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷ മഴ കുറയുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. ജൂണിൽ 40 ശതമാനം കുറവ് മഴയാണ് ലഭിക്കുക. ജൂണ്‍ മാസത്തിലും സാധാരണയില്‍ കുറവ് മഴയേ കേരളത്തില്‍ ലഭിക്കൂവെന്ന് പുതുക്കിയ മണ്‍സൂണ്‍ പ്രവചനത്തില്‍ പറയുന്നു. സാധാരണ മഴ കിട്ടുമെന്നാണ് നേരത്തേ പ്രവചിച്ചിരുന്നത്. അതേസമയം സംസ്ഥാനത്ത് വേനൽ മഴ 85 ശതമാനം അധികം ലഭിച്ചിട്ടുണ്ട്. എന്നാൽ രാജ്യത്ത് ഇത്തവണ 103 ശതമാനം മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കാലവര്‍ഷം കേരളം മുഴുവന്‍ വ്യാപിച്ച് കര്‍ണാടകയില്‍ പ്രവേശിച്ചതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസം കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. അറബിക്കടലില്‍നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവര്‍ഷ കാറ്റ്, തെക്കുകിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കേരള-കര്‍ണാടക തീരത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി, കേരളത്തിനും തമിഴ്നാട്ടിനും മുകളിലൂടെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തി എന്നിവയുടെ സ്വാധീനമാണ് മഴക്ക് കാരണമാകുന്നത്. കേരളതീരത്തുനിന്ന് ബുധനാഴ്ചയും മത്സ്യബന്ധനത്തിന് വിലക്ക് ഉണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.