Kuttiattoor Mango| മാങ്ങയേക്കാൾ വിലയുള്ള മാവില; കണ്ണൂരിൽ സ്റ്റാറായി കുറ്റ്യാട്ടൂർ മാങ്ങ
Kuttiattoor Mango| മാങ്ങയേക്കാൾ വിലയുള്ള മാവില; കണ്ണൂരിൽ സ്റ്റാറായി കുറ്റ്യാട്ടൂർ മാങ്ങ
പൽപ്പൊടി ഉത്പാദനത്തിന് കുറ്റ്യാട്ടൂർ മാവിലയാണ് മികച്ചതെന്ന് കണ്ടെത്തിയതോടെയാണ് മാങ്ങയേക്കാൾ ഡിമാന്റ് മാവിലയ്ക്ക് ഉണ്ടായത്.
image: wikipedia
Last Updated :
Share this:
മാങ്ങയേക്കാൾ വിലയുള്ള മാവിലയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ പ്രദേശത്ത് ധാരാളമായി കാണുന്ന കുറ്റ്യാട്ടൂർ മാങ്ങയെ (Kuttiattoor Mango)കുറിച്ച് അറിയണം. പൽപ്പൊടി ഉത്പാദനത്തിന് കുറ്റ്യാട്ടൂർ മാവിലയാണ് മികച്ചതെന്ന് കണ്ടെത്തിയതോടെയാണ് മാങ്ങയേക്കാൾ ഡിമാന്റ് മാവിലയ്ക്ക് ഉണ്ടായത്.
കാസർകോഡ് നീലേശ്വരം കേന്ദ്രമായി പ്രവർത്തിക്കുന്ന 'ഇന്നൊവെല്‍നസ് നിക്ക'യാണ് കുറ്റ്യാട്ടൂർ മാവില ഉപയോഗിച്ച് പൽപ്പൊടി നിർമിക്കാൻ രംഗത്തെത്തിയത്. ഗുണനിലവാരമുള്ള ഇല കുറ്റിയാട്ടൂര്‍ മാവിനാണന്ന് കണ്ടെത്തിയതോടെ കമ്പനി മാവില ശേഖരിച്ചു തുടങ്ങുകയായിരുന്നു. കിലോയ്ക്ക് 150 രൂപയാണ് മാവിലയ്ക്ക് കമ്പനി നൽകുന്നത്. ഒരു കിലോ മാങ്ങയ്ക്ക് നൂറിൽ താഴെ വിലയുള്ളപ്പോഴാണ് മാവിലയ്ക്ക് മികച്ച വില ലഭിക്കുന്നത്.
പ്രത്യേക മണവും രുചിയും ഇലയുടെ കട്ടിയുമാണ് കുറ്റ്യാട്ടൂർ മാവിലയെ തിരഞ്ഞെടുക്കാൻ കാരണമെന്നാണ് കമ്പനി പറയുന്നത്. കർഷകർക്ക് ഗുണകരമാകുമെന്നതിനാൽ പുതിയ സംരഭവുമായി സഹകരിക്കാനാണ് ഗ്രാമപഞ്ചായത്തിന്റേയും തീരുമാനം.
കുറ്റ്യാട്ടൂർ പ്രദേശത്ത് ധാരാളമായി കാണപ്പെടുന്ന കുറ്റ്യാട്ടൂർ മാങ്ങ നമ്പ്യാർ മാങ്ങ എന്നും അറിയപ്പെടുന്നുണ്ട്. സാധാരണ മാങ്ങയുടേതിനേക്കാൾ വലിപ്പമുള്ള കുറ്റ്യാട്ടൂർ മാങ്ങ പഴുത്തു കഴിഞ്ഞാൽ രുചി കൂടും. ജനുവരി മാസത്തോടെ പൂത്ത് മാർച്ച്, ഏപ്രിൽ മാസത്തോടെയാണ് മാങ്ങ പാകമാകുന്നത്.
കുറ്റ്യാട്ടൂരിലെ പ്രധാന കാർഷിക ഉത്പന്നം കൂടിയാണ് ഈ മാങ്ങ. മാങ്ങയ്ക്കുള്ള മാവിലയ്ക്കും ലഭിച്ചതിന്റെ സന്തോഷത്തിലാണ് കർഷകർ.
നാട്ടുമാവിനങ്ങളെ പോലെ അധികം ഉയരത്തിൽ വളരാത്ത മാവിനമാണ് കുറ്റ്യാട്ടൂർ മാവ്. കാലംതെറ്റി പെയ്യുന്ന മഴ കുറ്റ്യാട്ടൂർ മാങ്ങയുടെ ഉല്പാദനം കുറയാൻ ഇടയാക്കും. മഴക്കാർ മൂടിയ അന്തരീക്ഷവും മഴയും ഉണ്ടായാൽ മൂപ്പെത്തിയ കുറ്റ്യാട്ടൂർ മാങ്ങകൾ കെട്ട്പോകാനിടയുണ്ട്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.