• HOME
  • »
  • NEWS
  • »
  • life
  • »
  • ഒരു ദിനം, എത്രയോ തലമുറകൾ; മാർ ഇവാനിയോസിൽ നാലായിരത്തോളം പൂർവ്വവിദ്യാർത്ഥികളുടെ അപൂർവ ഒത്തുചേരൽ

ഒരു ദിനം, എത്രയോ തലമുറകൾ; മാർ ഇവാനിയോസിൽ നാലായിരത്തോളം പൂർവ്വവിദ്യാർത്ഥികളുടെ അപൂർവ ഒത്തുചേരൽ

പൂർവ വിദ്യാർത്ഥിയായ നടൻ ജഗതി ശ്രീകുമാർ മഹാസംഗമം ഉദ്ഘാടനം ചെയ്തു

ഡൗൺ മെമ്മറി ലൈൻ പൂർവ വിദ്യാർത്ഥിയായ നടൻ ജഗതി ശ്രീകുമാർ  ഉദ്ഘാടനം ചെയ്യുന്നു

ഡൗൺ മെമ്മറി ലൈൻ പൂർവ വിദ്യാർത്ഥിയായ നടൻ ജഗതി ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

  • Last Updated :
  • Share this:
    തിരുവനന്തപുരം: നാലാഞ്ചിറ ബഥനിക്കുന്നിലെ മാർ ഇവാനിയോസ് കോളേജിലേക്ക് (Mar Ivanios College) ഒരു ദിവസം വന്നു പോയത് നാലായിരത്തോളം പൂർവ വിദ്യാർത്ഥികൾ. തലമുറകളുടെ സംഗമമാണ് ഈ ഒരു ദിവസം കൊണ്ട് ഇവാനിയോസ് കണ്ടത്. 'ഡൗൺ മെമ്മറി ലൈൻ' എന്ന പേരിൽ പൂർവ വിദ്യാർത്ഥി സംഘടനയായ 'അമിക്കോസ്' ഒരുക്കിയ മഹാ സംഗമം പങ്കാളിത്തം കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ പൂർവ വിദ്യാർഥി സംഗമമാണെന്ന് സംഘാടകർ അവകാശപ്പെട്ടു.

    വൈകുന്നേരം അഞ്ചിന് പൂർവ വിദ്യാർത്ഥിയായ നടൻ ജഗതി ശ്രീകുമാർ മഹാസംഗമം ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥിയും മലങ്കര കത്തോലിക്ക മേജർ അതി ഭദ്രാസന സഹായ മെത്രാനുമായ ഡോ.മാത്യൂസ് മാർ പോളികാർപ്പോസിനെ ആദരിച്ചു.

    രാവിലെ പൂർവ വിദ്യാർത്ഥികൾ കലാലയ ഓർമ്മകൾ പങ്കുവച്ചു കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് അധ്യാപകരെ ആദരിച്ചു. പിന്നീട് ക്യാംപസ് അനുഭവത്തിനുള്ള സമയമായിരുന്നു. പഴയ കൂട്ടുകാർ കൂട്ടം കൂടി സെൽഫി എടുക്കുന്ന തിരക്ക്, ചിലർ ക്ലാസ് മുറികളിൽ പോയി, മറ്റു ചിലർ സംഘമായി വെറുതേ ചുറ്റി നടന്നു. ക്യാന്റീനിൽ പോയി പഴയ സ്ഥിരം ഇരിപ്പിടങ്ങൾ തിരഞ്ഞു... അങ്ങനെ നേരം വൈകി ... തുടർന്നായിരുന്നു ഗിരിദീപം ഓഡിറ്റോറിയത്തിൽ മഹാ സംഗമം.

    ഉദ്ഘാടന ശേഷം പൂർവ വിദ്യാർത്ഥികളായ ജി. വേണുഗോപാൽ, പ്രിയങ്ക നായർ, സൂരജ് സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ മ്യൂസിക്കൽ ദിവാലി അരങ്ങേറി. വിവിധ ചടങ്ങുകളിലായി കെ. മുരളീധരൻ എം.പി., നീലലോഹിതദാസ്, ഷിബു ബേബി ജോൺ, പാലോട് രവി, വി.വി. രാജേഷ്, പ്രിൻസിപ്പൽ ജിജിമോൻ കെ. ജേക്കബ്, 'അമിക്കോസ്' പ്രസിഡന്റ് കെ. ജയകുമാർ, സംഘാടക സമിതി ജനറൽ കൺവീനർ എബി ജോർജ്, ജിജി തോംസൺ, ചെറിയാൻ കൽപകവാടി, നന്ദലാൽ കൃഷ്ണമൂർത്തി, എം.ആർ. ഗോപകുമാർ, മഞ്ജു പിള്ള, താര കല്യാൺ സംഘാടക സമിതി ഭാരവാഹികളായ ഡോ.ചെറിയാൻ പണിക്കർ, ഇ.എം. നജീബ്, ഡോ. ഷേർലി സ്റ്റുവേർട്ട്, ഡോ.സുജു സി. ജോസഫ്, മനോജ് പി. മാത്യു, മാത്യു കോവൂർ, ദർശൻ രവി, ശങ്കർ കേശവൻ, അഡ്വ. അമ്പിളി ജേക്കബ്, ജെ.എസ്. സുരേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

    Summary: The largest reunion of former students was held at Mar Ivanios College in Thiruvananthapuram. A total of 4000 students gathered on the college grounds, where the gathering was officially inaugurated by actor Jagathy Sreekumar. Numerous notable alumni and others made it a point to visit the location to relive their college days
    Published by:user_57
    First published: