ഇന്ത്യക്കാരും ചായയും (Tea) തമ്മില്‍ ഒരു പ്രത്യേക ബന്ധമുണ്ട്. നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് ചായ. നമ്മളില്‍ മിക്കവര്‍ക്കും ചായ ഇല്ലാതെ ഒരു ദിവസം തള്ളിനീക്കാൻ കഴിയില്ല. ഇത് നമുക്ക് ഒരു പാനീയം മാത്രമല്ല, നമ്മുടെ സംസ്കാരത്തിന്റെ ഭാഗവും കൂടിയാണ്. ചായ ഇന്ത്യയിലെ ഒരു ജനപ്രിയ പാനീയമാണ്. ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ചായയെന്ന് ആരോഗ്യ വിദഗ്ധര്‍ വിശേഷിപ്പിക്കുന്ന ലാവെന്‍ഡര്‍ മില്‍ക്ക് ടീ (Lavender Milk Tea) ഫിറ്റ്നസ് (Fitness) മെച്ചപ്പെടുത്താൻ ഉത്തമമാണ്.
ലാവെന്‍ഡര്‍ മിൽക്ക് ടീയ്ക്ക് ആ പുഷ്പത്തിന്റെ സുഗന്ധമാണ്. ലാവന്‍ഡുല അങ്കുസ്റ്റിഫോളിയ (Lavandula Angustifolia) എന്ന ചെടിയില്‍ നിന്ന്, ഉണങ്ങിയ ലാവെന്‍ഡര്‍ പുഷ്പ ദളങ്ങള്‍ പാലില്‍ കുതിര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്. ''എല്ലാ മസ്തിഷ്ക രോഗങ്ങള്‍ക്കുമുള്ള പ്രതിവിധി'' എന്നാണ് ഇംഗ്ലീഷ് ഫിസിഷ്യന്‍ ജോണ്‍ പാര്ക്കിന്സണ് ഈ ചെടിയെ വിശേഷിപ്പിക്കുന്നത്. സുഗന്ധമുള്ള ഈ ചായ നിങ്ങളുടെ ഇന്ദ്രിയങ്ങളെ തല്‍ക്ഷണം ഉണര്‍ത്തുകയും നിങ്ങളുടെ ശരീരത്തെ ഉള്ളില്‍ നിന്ന് സുഖപ്പെടുത്തുകയും ചെയ്യും.
Also read-
Exercise | വ്യായാമം ചെയ്യാൻ സമയമില്ലേ? മസിലുണ്ടാക്കാൻ ഈ മൂന്ന് സെക്കൻഡ് വ്യായാമം പരീക്ഷിക്കൂ
ഉണങ്ങിയ ലാവെന്‍ഡര്‍ ദളങ്ങളുടെയും പ്രോട്ടീന്‍ സമ്പുഷ്ടമായ പാലിന്റെയും സംയോജനം ശക്തി വീണ്ടെടുക്കാനും ഊര്‍ജ്ജം വര്‍ധിപ്പിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയ്ക്കാനും സഹായിക്കുന്നു. അതിനു പുറമെ, പുരാതന മരുന്നുകള്‍, രോഗശാന്തി, ചികിത്സകള്‍ എന്നിവയ്ക്കെല്ലാം ലാവെന്‍ഡര്‍ ഒരു ആന്റീഡിപ്രസന്റ് ആയി ഉപയോഗിക്കുന്നുണ്ട്. ഈ ചായ ഉറങ്ങുന്നതിനു മുമ്പ് കഴിക്കുമ്പോള്‍ അത് ഉറക്കത്തിനുള്ള പ്രകൃതിദത്ത മരുന്നായി പ്രവര്‍ത്തിക്കുകയും നാഡീവ്യവസ്ഥയുടെ വിശ്രമത്തിന് സഹായിക്കുകയും ചെയ്യുന്നു. ലാവെന്‍ഡര്‍ ചെടിയുടെ ഈ ഘടകങ്ങള്‍ ചായയെ വളരെയധികം ആരോഗ്യ ഗുണങ്ങളുള്ളതാക്കി മാറ്റുന്നു:
1. സിനിയോള്‍: ശ്വാസകോശത്തില്‍ നിന്ന് മ്യൂക്കസ് നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒരു ആന്റിമൈക്രോബയല്‍ ആണിത്.
2. ടാനിന്: ഇത് ശരീരത്തിലെ കോശജ്വലന പ്രക്രിയകള്‍ കുറയ്ക്കുകയും ചര്‍മ്മത്തിലെ അള്‍സര്‍ സുഖപ്പെടുത്തുകയും ചെയ്യുന്നു.
3. സിട്രല്‍: ആന്റി ഇന്‍ഫ്ളമേറ്ററി ഗുണമുള്ള മറ്റൊരു പ്രകൃതിദത്ത ആന്റിസെപ്റ്റിക് ആണിത്. കണ്ണിലെ അണുബാധയ്ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.
4. ഉര്‍സോളിക് ആസിഡ്: ഇതിന് ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്, ഇത് പ്രകൃതിദത്ത പേസ്മേക്കറായി പ്രവര്‍ത്തിക്കുന്നു. മാത്രമല്ല അതീറോസ്ക്ളീറോസിസ് എന്ന അവസ്ഥയെ തടയുകയും കാന്‍സര്‍ കോശങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു.
5. വലേറിക് ആസിഡ്: വന്‍കുടലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.
Also read-
Workout | വ്യായാമത്തിന് മുമ്പോ ശേഷമോ എപ്പോൾ കുളിക്കുന്നതാണ് നല്ലത്? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ
ലാവെന്‍ഡര്‍ മില്‍ക്ക് ടീ വീട്ടില്‍ ഉണ്ടാക്കുന്നതെങ്ങനെ?
- ഒരു പാത്രത്തില്‍ ചൂടുവെള്ളമെടുത്ത് ലാവെന്‍ഡര്‍ പൂക്കള്‍ 5 മിനിറ്റ് നേരം അതിൽ മുക്കിവെയ്ക്കുക.
- ഒരു ചെറിയ പാത്രത്തില്‍ പാല് തിളയ്ക്കുന്നതു വരെ ചൂടാക്കുക.
- അതിനുശേഷം, ഒരു ടീ ബാസ്ക്കറ്റ് ഉപയോഗിച്ച് അരിച്ചെടുത്ത ചായയ്ക്ക് മുകളില്‍ ചൂടാക്കിയ പാല് ഒഴിക്കുക.
- നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ മധുരം ചേര്‍ക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.