യോഗ (Yoga) എന്നത് കൊണ്ട് ഐക്യം എന്നാണ് അര്‍ത്ഥമാക്കുന്നത്. സ്വന്തം ശരീരത്തെയും ആത്മാവിനെയും നിയന്ത്രിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന ശാരീരികവും ആത്മീയവുമായ പരിശീലനങ്ങൾ ഉൾക്കൊള്ളുന്ന തത്വശാസ്ത്രമായോ ശിക്ഷണസമ്പ്രദായമായോ യോഗയെ കണക്കാക്കാം. പ്രാചീന ഇന്ത്യയിൽ സനാതന ധര്‍മ്മത്തിന്റെയോ ഹിന്ദുയിസത്തിന്റെയോ (Hinduism) ഭാഗമായാണ് യോഗ വളർന്നുവന്നത്. പിന്നീട് അത് ജൈനമതത്തിന്റെയും ബുദ്ധമതത്തിന്റെയും ഭാഗമായി. മഹത്തായ ചില ഇന്ത്യന്‍ യോഗ ഗുരുക്കന്മാരെക്കുറിച്ചും അവര്‍ എങ്ങനെയാണ് യോഗയെ ലോകമെമ്പാടും പ്രചരിപ്പിച്ചത് എന്നതിനെക്കുറിച്ചും അറിയാം.
1. സ്വാമി വിവേകാനന്ദന്
1890കളില്‍ യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിൽ നടത്തിയ പര്യടനങ്ങളുടെ ഭാഗമായി സന്യാസിയും യോഗിയും തത്ത്വചിന്തകനുമായ സ്വാമി വിവേകാനന്ദന് യോഗയെ പാശ്ചാത്യ രാജ്യങ്ങളില്‍ അവതരിപ്പിച്ചു. ജീവിതത്തിൽ നമ്മുടെ കഴിവുകൾ പരമാവധി യാഥാർഥ്യവൽക്കരിക്കാൻ സഹായിക്കുന്ന ശാസ്ത്രീയവും യുക്തിഭദ്രവുമായ മാർഗമാണ് യോഗയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഭക്തിയോഗം, കര്‍മ്മയോഗം, ജ്ഞാനയോഗം, രാജയോഗം എന്നിവ ഉള്‍പ്പെടുന്ന യോഗമാര്‍ഗ്ഗങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു.
2. ശ്രീ യോഗേന്ദ്ര
ശ്രീ യോഗേന്ദ്ര ഹതയോഗയെ പുനരുജ്ജീവിപ്പിക്കുകയും ഇന്ത്യയിലും അമേരിക്കയിലും പ്രചരിപ്പിക്കുകയും ചെയ്തു. ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന വ്യായാമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം യോഗയെ ജനപ്രിയമാക്കി. അത് ആധുനികമായ യോഗ തെറാപ്പിയായി പരിണമിച്ചു. ശ്രീ യോഗേന്ദ്ര മുംബൈയില്‍ യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും അതിന്റെ ശാഖ അമേരിക്കയില്‍ ആരംഭിക്കുകയും ചെയ്തു. ശരീരത്തിന്റെ ഒരു ശാസ്ത്രമെന്ന നിലയില്‍ യോഗയുടെ പ്രതിച്ഛായ ഊട്ടിയുറപ്പിക്കാന്‍ അദ്ദേഹം നിരവധി ശ്രമങ്ങൾ നടത്തി.
3. ബികെഎസ് അയ്യങ്കാര്‍
ബെള്ളൂര്‍ കൃഷ്ണമാചാര്‍ സുന്ദരരാജ അയ്യങ്കാര്‍ ആണ് അയ്യങ്കാര്‍ യോഗ സ്ഥാപിച്ചത്. ആരോഗ്യം മോശമായതിനാല്‍ തന്റെ ഗുരു തിരുമലൈ കൃഷ്ണമാചാര്യയില് നിന്ന് അദ്ദേഹം യോഗ പഠിക്കാന്‍ നിര്‍ബന്ധിതനായി. വയലിനിസ്റ്റ് യെഹൂദി മെനുഹിന്‍, ബെല്‍ജിയത്തിലെ എലിസബത്ത് രാജ്ഞി തുടങ്ങിയ പ്രശസ്തരായ അന്താരാഷ്ട്ര വ്യക്തിത്വങ്ങളെ അയ്യങ്കാര്‍ യോഗ പഠിപ്പിച്ചു. നോവലിസ്റ്റ് ആല്‍ഡസ് ഹക്സ്ലി, ചലച്ചിത്ര നിര്‍മ്മാതാവ് മീരാ നായര്‍, നടി ആനെറ്റ് ബെനിങ്ങ് എന്നിവരെയും അദ്ദേഹം യോഗ പഠിപ്പിച്ചിട്ടുണ്ട്.
4.മഹര്‍ഷി മഹേഷ് യോഗി
മഹര്‍ഷി മഹേഷ് യോഗി ട്രാന്‍സെന്‍ഡന്റല്‍ മെഡിറ്റേഷന്‍ (ടിഎം) എന്നെ രീതിയുടെ പ്രചാരകനായിരുന്നു. ബീറ്റില്‍സിന്റെ യോഗ ഗുരു എന്ന നിലയിലും അദ്ദേഹം പ്രശസ്തനാണ്. ടിഎം യോഗയില്‍ നിശബ്ദമായ മന്ത്രങ്ങള്‍ ഉള്‍പ്പെടുന്നു. അത് ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കുകയും ബോധനിലവാരം ഉയര്‍ത്തുകയും ചെയ്യുന്നു. മഹര്‍ഷി മഹേഷ് യോഗി 1950കളുടെ അവസാനം മുതല്‍ 1960കളുടെ പകുതി വരെ യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ പര്യടനം നടത്തി ആയിരക്കണക്കിന് ആളുകളെ യോഗ പഠിപ്പിച്ചിട്ടുണ്ട്.
5. പരമഹംസ യോഗാനന്ദ
പരമഹംസ യോഗാനന്ദ ക്രിയാ യോഗയും ധ്യാനവും ജനകീയമാക്കി. പാശ്ചാത്യ, ഇന്ത്യന്‍ തത്ത്വചിന്തകളെ ഏകീകരിക്കാനായി യോഗാനന്ദ അമേരിക്കയില്‍ പോയി അവിടെയുള്ളവരെ ക്രിയാ യോഗ പഠിപ്പിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.