HOME » NEWS » Life » LESSER KNOWN FACTS ABOUT TIBETAN SPIRITUAL LEADER DALAI LAMA GH

Dalai Lama’s Birthday: ടിബറ്റൻ ആത്മീയഗുരുവിനെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില വസ്തുതകൾ

. ടിബറ്റൻ ബുദ്ധിസ്റ്റ് വിശ്വാസികൾ ആത്മീയഗുരുവായി കണ്ട് ആദരിക്കുന്ന പതിനാലാം ദലൈലാമ ലോകത്തെ ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ നായകനാണെന്ന് നിസംശയം പറയാം.

News18 Malayalam | news18-malayalam
Updated: July 6, 2021, 1:44 PM IST
Dalai Lama’s Birthday: ടിബറ്റൻ ആത്മീയഗുരുവിനെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില വസ്തുതകൾ
Dalai Lama. (Image: Shutterstock)
  • Share this:
പതിനാലാമത് ദലൈലാമയായ ടെൻസിൻ ഗ്യാറ്റ്‌സോ ആത്മീയത, രാഷ്ട്രീയം, ലോകത്തെമ്പാടുമുള്ള അടിച്ചമർത്തലുകൾ തുടങ്ങിയ വിഷയങ്ങളിൽ വളരെ പ്രധാനപ്പെട്ട വ്യക്തിത്വമായി കണക്കാക്കപ്പെടുന്നയാളാണ്. തന്റെ മുൻഗാമികളെ അപേക്ഷിച്ച് അദ്ദേഹം വിവരസാങ്കേതികവിദ്യയുടെ പുതിയ കാലത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിലും സമാധാനത്തിന്റെ സന്ദേശം പരത്തുന്നതിലും പ്രത്യേക ശ്രദ്ധ പുലർത്തിയിട്ടുണ്ട്. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുള്ള ടെൻസിൻ ഗ്യാറ്റ്‌സോ ലോകമെമ്പാടുമുള്ള വിവിധ ദേശങ്ങൾ സന്ദർശിക്കുകയും ജനക്കൂട്ടങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ നിറയുന്ന അഹിംസയുടെ സന്ദേശത്തിന് കാതോർത്തുകൊണ്ട് ആയിരക്കണക്കിന് ശ്രോതാക്കൾ അദ്ദേഹത്തെ നിരന്തരം കേൾക്കുന്നു. ഇരുപത്തിനാലാം വയസിൽ സ്വന്തം രാജ്യത്തു നിന്ന് പലായനം ചെയ്യേണ്ടി വന്ന അദ്ദേഹം ഇന്നും ഇന്ത്യയിലെ മഖ്‌ലിയോഡ് ഗഞ്ചിൽ അഭയാർത്ഥിയായി കഴിയുന്നു. ടിബറ്റൻ ബുദ്ധിസ്റ്റ് വിശ്വാസികൾ ആത്മീയഗുരുവായി കണ്ട് ആദരിക്കുന്ന പതിനാലാം ദലൈലാമ ലോകത്തെ ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ നായകനാണെന്ന് നിസംശയം പറയാം.

അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന് ആ ആത്മീയ നേതാവിനെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ നമുക്ക് പരിചയപ്പെടാം

1. തന്റെ മുൻഗാമികളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ കാലം ജീവിക്കുകയും ആ സ്ഥാനത്ത് തുടരുകയും ചെയ്ത ദലൈലാമയാണ് ടെൻസിൻ ഗ്യാറ്റ്‌സോ. തൊണ്ണൂറാം വയസിൽ താൻ വിരമിക്കുമെന്ന് അദ്ദേഹം 2011-ൽ സൂചന നൽകിയിട്ടുണ്ട്.

2. പതിനാലാം ദലൈലാമയുടെ കുടുംബം ടിബറ്റൻ ഭാഷ സംസാരിച്ചിരുന്നില്ല. ചൈനയുടെ പശ്ചിമ പ്രവിശ്യകളിൽ പ്രചാരത്തിലുണ്ടായിരുന്ന ചൈനീസ് ഭാഷാശൈലിയുടെ പരിഷ്കരിച്ച രൂപമാണ് അവർ സംസാരത്തിനായി ഉപയോഗിച്ചിരുന്നത്.

3. 1989-ൽ പതിനാലാം ദലൈലാമയ്ക്ക് സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം ലഭിച്ചു. 2007-ൽ അമേരിക്കയിലെ ഏറ്റവും വലിയ പൗരബഹുമതിയായ കോൺഗ്രഷണൽ ഗോൾഡ് മെഡൽ യു എസ് കോൺഗ്രസ് അദ്ദേഹത്തിന് സമ്മാനിച്ചു. ആണവായുധങ്ങളുടെ ഉപയോഗത്തെ നിശിതമായി വിമർശിക്കുന്ന ദലൈലാമ ന്യൂക്ലിയർ എയ്ജ് പീസ് ഫൗണ്ടേഷനിൽ ഉപദേശക സ്‌ഥാനത്തും സേവനമനുഷ്ഠിക്കുന്നു.

4. ബാല്യകാലം മുതൽ തന്നെ ടെൻസിൻ ഗ്യാറ്റ്‌സോയ്ക്ക് ശാസ്ത്രത്തിൽ വലിയ താത്പര്യം ഉണ്ടായിരുന്നു. ഒരു സന്ന്യാസിയായല്ല തന്നെ വളർത്തിയതെന്നും ഒരുപക്ഷെ എഞ്ചിനീയർ ആകാനുള്ള തീരുമാനം കൈക്കൊള്ളുമായിരുന്നു എന്നും അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. യൗവനകാലഘട്ടത്തിൽ വാച്ചുകളും കാറുകളുമൊക്കെ നന്നാക്കുന്നതിലും അദ്ദേഹം അതീവ തത്പരനായിരുന്നു.

5. 2009-ൽ അമേരിക്കയിലെ ടെന്നസിയിൽ വെച്ച് സംസാരിക്കവെ താൻ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ പങ്കുകൊള്ളുന്നതായും സ്വയം ഒരു ഫെമിനിസ്റ്റ് ആയാണ് കണക്കാക്കുന്നതെന്നും ദലൈലാമ പറഞ്ഞിട്ടുണ്ട്. ബുദ്ധിസ്റ്റ് വിശ്വാസ പ്രകാരം, അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന് ഭീഷണി ഇല്ലാത്തപക്ഷം ഗർഭച്ഛിദ്രം തെറ്റാണ്. അന്ന് നടത്തിയ അതേ പ്രഭാഷണത്തിൽ ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട ധാർമിക പരിഗണനകൾ ഓരോ സന്ദർഭത്തിനും അനുയോജ്യമാകുന്ന വിധത്തിലാണ് നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
First published: July 6, 2021, 1:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories