സഹജീവി സ്നേഹത്തിന്‍റെ ഉദാത്ത മാതൃക; ആലപ്പുഴയുടെ 'പൂച്ച ഉമ്മ'യെ പരിചയപ്പെടാം

സമ്പന്നതയുടെ മതിൽക്കെട്ടുകൾക്ക് ഉള്ളിൽ നിന്നും ഉമ്മയെ തേടി പൂച്ചകൾ ഇറങ്ങി വരാറുണ്ട്. പക്ഷെ ദാരിദ്ര്യത്തിൻ്റെ രൂപമായ ഉമ്മയ്ക്ക്  ഗേറ്റിന് അകത്തേക്ക് പ്രവേശനമില്ല

News18 Malayalam | news18-malayalam
Updated: June 14, 2020, 6:49 PM IST
സഹജീവി സ്നേഹത്തിന്‍റെ ഉദാത്ത മാതൃക; ആലപ്പുഴയുടെ 'പൂച്ച ഉമ്മ'യെ പരിചയപ്പെടാം
poocha umma
  • Share this:
ഇതൊരു കരുതലിൻ്റെയും കാത്തിരിപ്പിൻ്റെയും കഥയാണ്. സഹജീവി സ്നേഹത്തിൻ്റെ അപൂർവ്വ സുന്ദരമായ കഥ. ഇനി കഥാപാത്രത്തെ പരിചയപ്പെടാം. എഴുപതുകാരിയായ പൂച്ചയുമ്മ എന്ന ഐഷുമ്മ. താമസിക്കുന്നത് ആലപ്പുഴ പുലയൻ വഴി മാർക്കറ്റിന് പിറകിൽ. നഗരത്തിലെ അമ്പതിലധികം പൂച്ചകളുടെ അന്നദാതാവ് ആണ് ഈ ദരിദ്രയായ ഉമ്മ. 12 ഓളം പൂച്ചകളുണ്ട് ഉമ്മയുടെ വീട്ടിൽ തന്നെ. പുലർച്ചെ എഴുന്നേറ്റാൽ അവയ്ക്ക് ഭക്ഷണം നൽകും. പിന്നെയൊരു ഇറക്കമാണ്. പുലയൻ വഴിയിൽ നിന്ന് വലിയ മാർക്കറ്റ് വരെ ഓട്ടോയിൽ എത്തും. പിന്നെ മാർക്കറ്റിൽ മത്സ്യ കച്ചവടക്കാർ ഉമ്മായ്ക്കായി കരുതി വെച്ച മീൻ നൽകും. സൗജന്യമായാണിത്.

വലിയ മാർക്കറ്റിൽ നിന്ന് പുറത്തേക്കിറങ്ങി പച്ചക്കറി കടകളുടെ അടുത്തേക്ക് പോകും. അവിടെ കണ്ടനും പുള്ളിയും ഉൾപ്പടെ നാലുപൂച്ചകൾ കാത്തു നിൽപ്പുണ്ടാകും. കടത്തിണ്ണയിൽ ഇരുന്ന് അവരെ വയറു നിറയെ ഊട്ടും. തലോടലും ഉമ്മവെക്കലും ഒക്കെയായി ഒരു പത്ത് മിനിറ്റ് സമയം. അപ്പോഴേക്കും വെയിലിൻ്റെ കാഠിന്യം ഏറി കാണും. എഴുപതിൻ്റെ അവശതകൾ അൽപ്പം തളർത്തുന്നുണ്ടെങ്കിലും കാത്തിരിപ്പിൻ്റേയും വിശപ്പിൻ്റേയും വിളി ഉമ്മയെ മുന്നോട്ട് നയിക്കും.

ഓർമ്മകളുടെ ഭാരം പേറി യാണ്  യാത്ര. കല്ലുപാലത്ത് വറുത്തു കുത്തി പുരയിടത്തിൽ അബ്ദുൾ ഖാദർ നഗരസഭയുടെ കൊട്ടപിരിവ് കാരനായിരുന്നു. കുഞ്ഞുമകളേയും കൈ പിടിച്ച് ബാപ്പ പൂച്ചകൾക്ക് അന്നമൂട്ടുവായിരുന്നു. പിതാവിൽ നിന്ന് പകർന്നു കിട്ടിയ സ്നേഹം മകളേയും മൃഗ സ്നേഹിയാക്കി. പിതാവിനൊപ്പമുള്ള യാത്രകളുടെ സ്മരണകൾ കൂടിയാണ് ഉമ്മയുടെ ഈ ദിവസേനയുള്ള യാത്ര.
ജീവിതം മുന്നോട്ട് നീങ്ങിയപ്പോൾ വിവാഹിതയെങ്കിലും ഇരുപത്തിരണ്ടാമത്തെ വയസിൽ ഭർത്താവ് ഉപേക്ഷിച്ചു പോയി. ദാരിദ്ര്യത്തിന് നടുവിൽ മകൾ നജുമയുമായുള്ള ജീവിതം. അന്നും മിണ്ടാപ്രാണികളെ കൈവിട്ടില്ല.

മകൾ വിവാഹിതയായി ചാത്തനാടേക്ക് പോയപ്പോൾ പിന്നെ ദിവസേന യാത്ര അങ്ങോട്ടായി. ആദ്യം മീൻ വാങ്ങും പിന്നെ നഗരം ചുറ്റി ഒടുവിൽ 12 മണിയോടെ മകളുടെ വീട്ടിൽ. ഇതിനിടയിൽ തലമുറതലമുറകളായി ദിവസേന അമ്പതോളം പൂച്ചകൾ വിശപ്പടക്കി. പത്ത് മിനിറ്റ് വീട്ടിൽ ചിലവഴിച്ചാൽ പിന്നെ സ്വന്തം വീട്ടിലേക്ക് മടക്കം അവിടെ ഉമ്മയെ കാത്ത് പന്ത്രണ്ടിലധികം പൂച്ച മക്കൾ.
TRENDING:Sushant Singh Rajput Found Dead | സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ആത്മഹത്യ; ഞെട്ടലിൽ ബോളിവുഡ് [NEWS]കാമുകന്റെയും മുൻകാമുകന്റെയും മർദ്ദനം; ഗുരുതരമായി പരിക്കേറ്റ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി മരിച്ചു [NEWS]രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി; മൂന്നാമത്തെ കൊലപാതകത്തിനിടെ 'സൈക്കോ കില്ലർ' പിടിയിൽ [NEWS]
ചില ഓർമ്മകൾ ഏറെ വേദനിപ്പിക്കുന്നതാണ്. സമ്പന്നതയുടെ മതിൽക്കെട്ടുകൾക്ക് ഉള്ളിൽ നിന്നും ഉമ്മയെ തേടി പൂച്ചകൾ ഇറങ്ങി വരാറുണ്ട്. പക്ഷെ ദാരിദ്ര്യത്തിൻ്റെ രൂപമായ ഉമ്മയ്ക്ക്  ഗേറ്റിന് അകത്തേക്ക് പ്രവേശനമില്ല. ചിലർക്കൊക്കെ വലിയ ശല്യവുമാണ്. വേർപാടുകളുടെ കഥയും ഒരുപാടുണ്ട്. വെട്ടി പരിക്കേൽപ്പിച്ച കുറുഞ്ഞിയെ ഉമ്മായ്ക്ക് കിട്ടിയത് വഴിയിൽ നിന്നാണ്. പരമാവധി അവൾക്കായി കഷ്ടപ്പെട്ടു ഒടുവിൽ കഷ്ടപ്പാടുകളെ വെറുതെയാക്കി അവൾ ദാരുണമായി മരിച്ചു. അല്ല മനുഷ്യനിൽ കൊല ചെയ്യപ്പെട്ടു.

ഇന്നും ആ ഒർമ്മകൾ ഉമ്മയുടെ കണ്ണുകളെ ഈറനണിയിക്കും. മിണ്ടാപ്രാണിയുടെ വായിൽ പടക്കം തിരുകി കൊല ചെയ്ത നാട്ടിൽ പൂച്ച ഉമ്മയും ജീവിക്കുകയാണ്. ഭൂമി മനുഷ്യർക്ക് മാത്രമല്ല സകല ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ട്...
First published: June 14, 2020, 6:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading