നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Haruki Murakami|ഹാരുകി മുറകാമിയുടെ പുസ്തകങ്ങൾക്ക് മാത്രമായി ടോക്യോയിൽ ഒരു ലൈബ്രറി

  Haruki Murakami|ഹാരുകി മുറകാമിയുടെ പുസ്തകങ്ങൾക്ക് മാത്രമായി ടോക്യോയിൽ ഒരു ലൈബ്രറി

  മുറകാമിയുടെ നിരവധി ആരാധകരിൽ ഒരാളും ടോക്കിയോ ഒളിമ്പിക്സ് സ്റ്റേഡിയത്തിന്റെ ഡിസൈനറുമായ ആർക്കിടെക്റ്റ് കെംഗോ കുമായാണ് ലൈബ്രറി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

  Murakami

  Murakami

  • Share this:
   മുറകാമി ആരാധകർക്ക് സന്തോഷ വാർത്ത. ജാപ്പനീസ് എഴുത്തുകാരൻ രചനകൾ, സ്ക്രാപ്പ്ബുക്കുകൾ, റെക്കോർഡ് ശേഖരം എന്നിവയ്ക്ക് വേണ്ടി മാത്രമായി ഒരു ലൈബ്രറി ടോക്കിയോയിൽ. സാഹിത്യ ഗവേഷണം, സാംസ്കാരിക വിനിമയം, അദ്ദേഹത്തിന്റെ ആരാധകർക്ക് ഒത്തുചേരാനുള്ള ഇടം എന്നീ നിലയ്ക്കാണ് ലൈബ്രറി തുറക്കുന്നത്. വസേഡ യൂണിവേഴ്സിറ്റിയിൽ ഒക്ടോബർ 1നാണ് മുറകാമി ലൈബ്രറിയുടെ പ്രവർത്തനം ആരംഭിക്കുക. ഡെസ്കുകൾ, പുസ്തക ഷെൽഫുകൾ, ഒരു റെക്കോർഡ് പ്ലെയർ, വിദ്യാർത്ഥികൾ നടത്തുന്ന ഒരു കഫെ എന്നിവ ഉൾക്കൊള്ളുന്നതാണ് ലൈബ്രറി.

   മുറകാമിയുടെ നിരവധി ആരാധകരിൽ ഒരാളും ടോക്കിയോ ഒളിമ്പിക്സ് സ്റ്റേഡിയത്തിന്റെ ഡിസൈനറുമായ ആർക്കിടെക്റ്റ് കെംഗോ കുമായാണ് ലൈബ്രറി രൂപകൽപ്പന ചെയ്തിരിക്കുന്നത്. അഞ്ച് നിലകളുള്ള കെട്ടിടത്തിന്റെ പ്രവേശന കവാടം ഒരു തുരങ്കം പോലെയാണ് നിർമ്മിച്ചിരിക്കുന്നത്.

   വസേഡ ഇന്റർനാഷണൽ ഹൗസ് ഓഫ് ലിറ്ററേച്ചർ എന്ന് വിളിക്കപ്പെടുന്ന ലൈബ്രറിയിൽ നിലവിൽ മുറാകാമിയുടെ മൂവായിരത്തോളം പുസ്തകങ്ങളും കൈയെഴുത്തു പ്രതികളും മറ്റ് കുറപ്പുകളുമുണ്ട്. ഡസൻ കണക്കിന് ഭാഷകളിലെ അദ്ദേഹത്തിന്റെ കൃതികളുടെ വിവർത്തനങ്ങളും ഈ ശേഖരത്തിന്റെ ഭാഗമാകും. ലൈബ്രറിയോട് ചേർന്നുള്ള ഒരു ലോഞ്ചിൽ, റെക്കോർഡുകൾ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു ഓഡിയോ റൂമും ഉണ്ട്. ബില്ലി ഹോളിഡേ, സോണി റോളിൻസ്, ജോൺ കോൾട്രെയ്ൻ, മൈൽസ് ഡേവിസ് എന്നിവരുടെ റെക്കോർഡുകളും ഇവിടെയുണ്ടാകും.
   Also Read-കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം; 30 ദിവസത്തിനകം നൽകണമെന്ന് സുപ്രീംകോടതി

   "എന്റെ മരണശേഷം ഇതുപോലൊരു സ്ഥലം നിർമ്മിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഞാൻ ജീവിച്ചിരിക്കുമ്പോൾ തന്നെ ഇത് കാണുമ്പോൾ എനിക്ക് അൽപ്പം പരിഭ്രമം തോന്നുന്നു."മുറുകാമി തമാശയായി പറഞ്ഞു.

   ലൈബ്രറിയിലേക്ക് കഴിയുന്നത്ര സംഭാവന നൽകുമെന്ന് മുറകാമി പറഞ്ഞു. ലൈബ്രറി നിലവിൽ തന്റെ കൃതികളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ മറ്റ് നോവലിസ്റ്റുകളുടെ കൃതികൾ കൂടി ഉൾപ്പെടുത്തി ലൈബ്രറി വിപുലീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

   1979ൽ അരങ്ങേറ്റം കുറിച്ച മുറകാമിയുടെ "ഹിയർ ദ വിൻഡ് സിംഗ്" എന്ന നോവലിന് ശേഷം, 1987ലെ "നോർവീജിയൻ വുഡ്" എന്ന പുസ്തകം അദ്ദേഹത്തിന്റെ ആദ്യ ബെസ്റ്റ് സെല്ലറായി മാറി. മുറകാമിയെ ഒരു യുവ സാഹിത്യകാരനായി പ്രതിഷ്ഠിച്ച കൃതിയായിരുന്നു ഇത്. "എ വൈൽഡ് ഷീപ് ചേസ്", "ദി വിൻഡ്-അപ്പ് ബേർഡ് ക്രോണിക്കിൾ", "1Q84" തുടങ്ങിയ ബെസ്റ്റ് സെല്ലറുകളും അദ്ദേഹത്തിന്റെ പ്രധാന സാഹിത്യ സൃഷ്ടികളാണ്.

   ക്ലാസിക്കൽ മുതൽ ജാസ്, റോക്ക് വരെയുള്ള സംഗീതം കേൾക്കുന്നതും ശേഖരിക്കുന്നതും മുറകാമിയ്ക്ക് ഏറെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പല കഥകളിലും സംഗീതം ഒരു പ്രധാന ഭാഗമാകാറുമുണ്ട്. സംഗീതത്തെക്കുറിച്ചുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

   2018ന്റെ തുടക്കത്തിൽ മുറകാമി ടോക്കിയോ എഫ്‌എമ്മിൽ "മുറകാമി റേഡിയോ" ഷോ അവതരിപ്പിച്ചിരുന്നു. അതിൽ അദ്ദേഹം തന്റെ പ്രിയപ്പെട്ട പാട്ടുകൾ പ്ലേ ചെയ്യുകയും ചിലപ്പോൾ ശ്രോതാക്കളിൽ നിന്ന് അഭ്യർത്ഥനകളും ചോദ്യങ്ങളും സ്വീകരിക്കുകയും ചെയ്തിരുന്നു.
   Published by:Naseeba TC
   First published:
   )}