• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കേസ് തെളിയിക്കാന്‍ മാത്രമല്ല ജോലി കിട്ടാനും ഇനി നുണ പരിശോധന!

news18india
Updated: May 24, 2018, 5:00 PM IST
കേസ് തെളിയിക്കാന്‍ മാത്രമല്ല ജോലി കിട്ടാനും ഇനി നുണ പരിശോധന!
news18india
Updated: May 24, 2018, 5:00 PM IST
ജോലിക്ക് അപേക്ഷ അയക്കുന്നവര്‍ ചെയ്യുന്ന അടിസ്ഥാന കാര്യമാണ് നല്ല ഒരു സിവി ഉണ്ടാക്കുക എന്നത്. എങ്ങനെയെങ്കിലും ജോലി കിട്ടാന്‍ ഇല്ലാത്ത കാര്യങ്ങളും സിവിയില്‍ എഴുതിപ്പിടിപ്പിക്കുന്നത് പതിവാണ്. ഇത്തരക്കാര്‍ ഇനി ഒന്ന് ശ്രദ്ധിച്ചോളൂ. കാരണം സിവിയില്‍ പറയുന്ന കാര്യങ്ങളില്‍ സംശയം തോന്നിയാല്‍ നുണ പരിശോധനയടക്കമുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് ഇന്ത്യയിലെ തൊഴില്‍ദാതാക്കള്‍.

നുണ പറഞ്ഞ് ഇനി ജോലിക്ക് കയറാന്‍ സാധിക്കില്ലെന്നു സാരം. ഹൈദരാബാദിലെ ട്രൂത്ത് ലാബ് എന്ന സ്വകാര്യ ഫോറന്‍സിക് ലാബില്‍ പ്രതിവര്‍ഷം 30-ഓളം നുണ പരിശോധനകളാണ് വിവിധ കമ്പനികള്‍ക്കായി ഇത്തരത്തില്‍ നടത്തുന്നത്.

ഉദ്യോഗാര്‍ഥിയുടെ പൂര്‍ണ സമ്മതത്തോടെയാണ് നുണ പരിശോധന നടത്തുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ റിക്രൂട്ട്മെന്റ് നടപടിയുടെ സ്വഭാവിക ഘടകമാണ് പോളിഗ്രാഫ് ടെസ്റ്റ്. ബാങ്കിംഗ് മുതലായ, പ്രത്യേകിച്ചും പണം കൈകാര്യം ചെയ്യേണ്ട തരം ജോലികള്‍ക്ക് വിശ്വസ്തരായവരെ വേണം ജോലിക്കെടുക്കാന്‍.
ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഉദ്യോഗാര്‍ഥിയുടെ നുണ പരിശോധന ഫലങ്ങള്‍ അത്യാവശ്യവുമാകും.

ഹൈദരാബാദില്‍ മാത്രമല്ല ഇന്ത്യയിലെ പല മെട്രോ നഗരങ്ങളിലും ഇത്തരത്തില്‍ സ്വകാര്യ ലാബുകളിലൂടെയുള്ള നുണ പരിശോധന നടക്കുന്നുണ്ട്. കൂടാതെ ജോലി സ്ഥലത്തെ ഫണ്ട് വെട്ടിപ്പും വിലപ്പെട്ട വിവരങ്ങളുടെ ചോര്‍ച്ചയുമൊക്കെ കണ്ടു പിടിക്കാനും കമ്പനി ഉടമകള്‍ നുണ പരിശോധനയെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്.
First published: May 24, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍