നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Justine Trudeau | മൂന്നാം തവണയും ജസ്റ്റിൻ ട്രൂഡോയ്ക്ക് വിജയം; കനേഡിയൻ പ്രധാനമന്ത്രിയുടെ ജീവിതം കുട്ടിക്കാലം മുതൽ

  Justine Trudeau | മൂന്നാം തവണയും ജസ്റ്റിൻ ട്രൂഡോയ്ക്ക് വിജയം; കനേഡിയൻ പ്രധാനമന്ത്രിയുടെ ജീവിതം കുട്ടിക്കാലം മുതൽ

  എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പിലെ മങ്ങിയ പ്രചാരണവും കോവിഡ് മഹാമാരിയെ തുടര്‍ന്ന് വോട്ടര്‍മാരുടെ മനോഭാവത്തില്‍ വന്ന മാറ്റവും ട്രൂഡോയുടെ ഭൂരിപക്ഷത്തില്‍ കുറവുണ്ടാക്കി.

  • Share this:
   കനേഡയില്‍ ജസ്റ്റിന്‍ ട്രൂഡോ (Justine Troudo) മൂന്നാം തവണയും പ്രധാനമന്ത്രി പദത്തിലേയ്ക്ക്. എന്നാല്‍ ഇത്തവണ കേവല ഭൂരിപക്ഷത്തിലാണ് ട്രൂഡോ അധികാരത്തിലേറിയത്. ജസ്റ്റിന്‍ ട്രൂഡോയുടെ വ്യക്തിജീവിതത്തെക്കുറിച്ചും രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് അറിയാം.

   ജസ്റ്റിന്‍ ട്രൂഡോയുടെ അഥവാ ജസ്റ്റിന്‍ പിയറി ജെയിംസ് ട്രൂഡോ 1971 ഡിസംബര്‍ 25ന് കാനഡയിലെ ഒന്റാറിയോയിലാണ് ജനിച്ചത്. ലിബറല്‍ പാര്‍ട്ടി നേതാവായ ജസ്റ്റിന്‍ ട്രൂഡോ 2015ലാണ് ആദ്യമായി കാനഡയുടെ പ്രധാനമന്ത്രി പദത്തിലെത്തിയത്. നാല് തവണ കനേഡിയന്‍ പ്രധാനമന്ത്രിയായിരുന്ന പിയറി ട്രൂഡോയുടെ മകനാണ് ജസ്റ്റിന്‍ ട്രൂഡോ.

   കുട്ടിക്കാലം

   ജസ്റ്റില്‍ ട്രൂഡോയുടെ ക്രിസ്മസ് രാത്രിയിലെ ജനനം കാനഡയില്‍ അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ട്രൂഡോയ്ക്ക് ആറ് വയസ്സുള്ളപ്പോള്‍, മാതാപിതാക്കള്‍ വിവാഹമോചനം നേടി, ട്രൂഡോയുടെ അമ്മ മാര്‍ഗരറ്റ് ലിബറല്‍ എംപി ജെയിംസ് സിന്‍ക്ലെയറിന്റെ മകളായിരുന്നു. ഭര്‍ത്താവിനേക്കാള്‍ 29 വയസ്സ് പ്രായം കുറവായിരുന്നു മാര്‍ഗരറ്റിന്. റോക്ക് സ്റ്റാറുകളും മറ്റ് സെലിബ്രിറ്റികളുമായും മാര്‍ഗരറ്റിന് പ്രണയമുണ്ടായിരുന്നുവെന്ന ചില വാര്‍ത്തകള്‍ അക്കാലത്ത് പ്രചരിച്ചിരുന്നു. വിവാഹമോചനത്തെ തുടര്‍ന്ന് ട്രൂഡോയെയും അദ്ദേഹത്തിന്റെ രണ്ട് ഇളയ സഹോദരന്മാരെയും വളര്‍ത്തിയത് പിതാവ് ഒറ്റയ്ക്കാണ്. അതിനൊപ്പം അദ്ദേഹം 15 വര്‍ഷത്തോളം (1968-79; 1980-84) തന്റെ രാജ്യത്തെ നയിക്കുകയും ചെയ്തു.

   വിദ്യാഭ്യാസം

   പിതാവ് പഠിച്ചിരുന്ന മോണ്‍ട്രിയലിലെ അതേ സ്വകാര്യ ഫ്രഞ്ച് ജെസ്യൂട്ട് സ്‌കൂളായ കോളേജ് ജീന്‍-ഡി-ബ്രെബ്യൂഫിലാണ് ജസ്റ്റിന്‍ ട്രൂഡോയും പഠിച്ചത്. ട്രൂഡോ മക്ഗില്‍ സര്‍വകലാശാലയില്‍ നിന്ന് ബി.എ ഇംഗ്ലീഷില്‍ (1994) ബിരുദം നേടി. തുടര്‍ന്ന് അദ്ദേഹം ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് ബിഎഡ് (1998) ബിരുദം നേടുന്നതിനിടെ സ്‌നോബോര്‍ഡ് ഇന്‍സ്ട്രക്ടറായും ജോലി ചെയ്തിരുന്നു. അതിനുശേഷം അദ്ദേഹം വാന്‍കൂവറില്‍ ഹൈസ്‌കൂളില്‍ ഫ്രഞ്ചും പ്രൈമറി സ്‌കൂളില്‍ കണക്കും പഠിപ്പിച്ചു. 2000ല്‍, 28-ാം വയസ്സില്‍, തന്റെ പിതാവിന്റെ ശവസംസ്‌കാര ചടങ്ങില്‍ അദ്ദേഹം നടത്തിയ പ്രസംഗം അദ്ദേഹത്തെ വീണ്ടും ദേശീയ ശ്രദ്ധയില്‍പ്പെടുത്തി.

   2002 ല്‍ ക്യൂബെക്കിലേക്ക് മടങ്ങിയ ശേഷം, ട്രൂഡോ മോണ്‍ട്രിയല്‍ സര്‍വകലാശാലയില്‍ എഞ്ചിനീയറിംഗ് പഠനം ആരംഭിച്ചു. ഇതിനിടയില്‍, അദ്ദേഹം മോണ്‍ട്രിയല്‍ ഒരു റേഡിയോ സ്റ്റേഷനില്‍ ജോലി ചെയ്തു. ജോലിയുടെ ഭാ?ഗമായി 2004ല്‍ ഏഥന്‍സില്‍ നടന്ന ഒളിമ്പിക് ഗെയിമുകളും അദ്ദേഹം കവര്‍ ചെയ്തു. 1977ല്‍ പിതാവ് സ്ഥാപിച്ച ദേശീയ യുവ സന്നദ്ധ സംഘടനയായ കാറ്റിമാവിക്കിന്റെ (2002-06) ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

   പിതാവിന്റെ മരണം

   ട്രൂഡോ പിതാവിന്റെ അനുസ്മരണ ചടങ്ങില്‍ നടത്തിയ പ്രസം?ഗത്തിന് ശേഷം, കനേഡിയന്‍ പ്രധാനമന്ത്രി ജീന്‍ ക്രോട്ടിയന്‍ ലിബറല്‍ പാര്‍ട്ടിയില്‍ അദ്ദേഹത്തിന് ഒരു സ്ഥാനമുണ്ടെന്ന് അറിയിച്ചു. 2008 ല്‍ ട്രൂഡോ പാപ്പിനോയെ പ്രതിനിധീകരിച്ച് വിജയിക്കുകയും ചെയ്തു. 2011ല്‍, ലിബറലുകള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ക്കിടയിലും ട്രൂഡോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. യുവാക്കള്‍, മള്‍ട്ടി കള്‍ച്ചറലിസം, പൗരത്വം, കുടിയേറ്റം, അമേച്വര്‍ സ്‌പോര്‍ട്‌സ് എന്നീ മേഖലകളില്‍ പാര്‍ട്ടി വക്താവായി അദ്ദേഹം പ്രവര്‍ത്തിച്ചു.

   2015 മുതല്‍

   പിന്നീട് ട്രൂഡോ 2015ലെ പൊതുതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്‌ക്കെതിരെ ലിബറലുകള്‍ 338 സീറ്റുകളില്‍ 184 സീറ്റ് വിജയം നേടി. തിരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ച ട്രൂഡോ കാനഡയുടെ 23-ാമത് പ്രധാനമന്ത്രിയായി. പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമായിരുന്നു ഇത്. 2019ലെ തിരഞ്ഞെടുപ്പിലും വിജയം തുടര്‍ന്നു.

   എന്നാല്‍ ഇത്തവണ തിരഞ്ഞെടുപ്പിലെ മങ്ങിയ പ്രചാരണവും കോവിഡ് മഹാമാരിയെ തുടര്‍ന്ന് വോട്ടര്‍മാരുടെ മനോഭാവത്തില്‍ വന്ന മാറ്റവും ട്രൂഡോയുടെ ഭൂരിപക്ഷത്തില്‍ കുറവുണ്ടാക്കി.
   Published by:Jayashankar AV
   First published:
   )}