• HOME
  • »
  • NEWS
  • »
  • life
  • »
  • LOCALS RESCUE A WORKER TRAPPED IN A TREE WHILE CUTTING BRANCHES JK TV

കൊമ്പു വെട്ടുന്നതിനിടെ തൊഴിലാളി മരത്തില്‍ കുടുങ്ങി; രക്ഷകരായി നാട്ടുകാര്‍

അഗ്നിരക്ഷാ സംഘവും ആലക്കോട് നിന്ന് പോലീസ് സംഘവും എത്തിയപ്പോഴേക്കും നാട്ടുകാർ ചന്ദ്രനെ താഴെയിറക്കിയിരുന്നു.

News18 Malayalam

News18 Malayalam

  • Share this:
കണ്ണൂർ:  ചെറുപുഴയിൽ കൊമ്പു വെട്ടുന്നതിനിടെ തൊഴിലാളി മരത്തിൽ കുടുങ്ങി . പെട്ടെന്ന് എത്തിയ നാട്ടുകാർ തന്നെ രക്ഷാപ്രവർത്തനം നടത്തിയ തൊഴിലാളിയെ താഴെയിറക്കി.

വാഴക്കുണ്ടത്തെ കൂലേരി ചന്ദ്രൻ (51) ആണ് മരത്തിൽ കുടുങ്ങിയത്. ചെറുപുഴ-പുളിങ്ങോം റോഡരികിൽ വയലായിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ വൈദ്യുത ലൈനിനോട് ചേർന്നുനിൽക്കുന്ന മരത്തിന്റെ കൊമ്പ് വെട്ടുന്നതിന്നതിനിടയിലാണ് അപകടം ഉണ്ടായത്.

നിയന്ത്രണം വിട്ട് വഴുതി വീണ ചന്ദ്രൻ മരത്തിന്റെ കൊമ്പിൽ തൂങ്ങി കിടന്നു. നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാർ രക്ഷാ പ്രവർത്തനം നടത്തി. മനോജ് ഇട്ടമ്മൽ, ചാലിൽ ചാർളി എന്നിവരാണ് രക്ഷാപ്രവർത്തനത്തിന്  നേതൃത്വം നൽകിയത്.

Also Read-തുണയായി കനിവ് 108: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലന്‍സില്‍ യുവതിക്ക് സുഖപ്രസവം

പെരിങ്ങോത്തുനിന്ന് അഗ്നിരക്ഷാ സംഘവും ആലക്കോട് നിന്ന് പോലീസ് സംഘവും എത്തിയപ്പോഴേക്കും നാട്ടുകാർ ചന്ദ്രനെ താഴെയിറക്കിയിരുന്നു.

Also Read- സംസ്കരിക്കാൻ ഇടമില്ല; ഹിന്ദു സ്ത്രീയുടെ സംസ്കാരം ക്രിസ്ത്യൻ സെമിത്തേരിയിൽ ഹിന്ദു ആചാരപ്രകാരം

മരത്തിന്റെ ചുവട്ടിൽ കല്ലുകളുണ്ടായിരുന്നത് കൂടുതൽ  അപകടത്തിന് വഴിവെക്കുമെന്ന് മനസിലായി സാഹചര്യത്തിൽ നാട്ടുകാർ പെട്ടന്ന് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ചെറുപുഴയിൽനിന്ന്‌ വൈദ്യുതി ജീവനക്കാരും സ്ഥലത്തെത്തി. മരം മുറിക്കുന്നതിനു വൈദ്യുതി ഓഫീസിൽ അറിയിച്ച് അനുമതി വാങ്ങിയിരുന്നില്ലെന്ന് ജീവനക്കാർ പറഞ്ഞു.
Published by:Jayesh Krishnan
First published:
)}