HOME » NEWS » Life » LOCKDOWN SAW SPIKE IN ORDERS FOR CONDOMS AND ROLLING PAPER IN INDIA

'സെക്സിനുശേഷം പുകവലി'; ലോക്ക്ഡൗണ്‍ കാലത്ത് കോണ്ടം, ചുരുട്ട് പേപ്പർ വിൽപന പലമടങ്ങ് വർധിച്ചതായി സർവേ

കോണ്ടം മാത്രമല്ല, ഐ-പില്ലുകലുടെയും പ്രഗ്നൻസി ടെസ്റ്റ് കിറ്റുകളുടെയും വിൽപനയും കുതിച്ചുയർന്നു.

News18 Malayalam | news18-malayalam
Updated: December 29, 2020, 10:18 PM IST
'സെക്സിനുശേഷം പുകവലി'; ലോക്ക്ഡൗണ്‍ കാലത്ത് കോണ്ടം, ചുരുട്ട് പേപ്പർ വിൽപന പലമടങ്ങ് വർധിച്ചതായി സർവേ
News18 Malayalam
  • Share this:
ഈ സർവേ വിശ്വാസത്തിലെടുത്താൽ ഭൂരിഭാഗം ഇന്ത്യക്കാരും കോവിഡ് ലോക്ക്ഡൗൺ കാലം ചെലവിട്ടത് സെക്സ് ചെയ്തും പുകവലിച്ചുമാണെന്ന് സമ്മതിക്കേണ്ടിവരും. സാധനങ്ങൾ ഓൺലൈനായി എത്തിക്കുന്ന ഡൺസോ വെബ്സൈറ്റ് നടത്തിയ സർവേയില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ലോക്ക്ഡൗൺകാലത്ത് ഗർഭ നിരോധന ഉറകളുടെയും ചുരുട്ട് പേപ്പറിന്റെയും വിൽപന പതിന്മടങ്ങായി വർധിച്ചുവെന്ന് കണ്ടെത്തിയിരിക്കുന്നത്.

Also Read-  ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച വൈ​റ​സു​ക​ൾ​ക്കെ​തി​രെ​യും നി​ല​വി​ലെ വാ​ക്സി​നു​ക​ൾ ഫ​ല​പ്ര​ദം: ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

കോണ്ടം ഓർഡർ ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടമാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്. മുംബൈയിലും ബെംഗളൂരുവിലും മൂന്ന് മടങ്ങാണ് കോണ്ടം വിൽപന വർധിച്ചത്. ഹൈദരാബാദിൽ ആറിരട്ടിയും ചെന്നൈയിൽ അഞ്ചിരട്ടിയും ജയ്പൂരിൽ നാലിരട്ടിയുമാണ് വർധിച്ചത്.

കോണ്ടം മാത്രമല്ല, ഐ-പില്ലുകലുടെയും പ്രഗ്നൻസി ടെസ്റ്റ് കിറ്റുകളുടെയും വിൽപനയും കുതിച്ചുയർന്നു. ബെംഗളൂരു, ഹൈദരാബാദ്, പൂനെ, ഗുരുഗ്രാമം, ഡൽഹി എന്നീ നഗരങ്ങളിലാണ് ഏറ്റവും അധികം ഗർഭനിരോധന ഗുളികകൾക്ക് ഓർഡർ ലഭിച്ചത്. അതേസമയം ജയ്പൂരിലാണ് ഗർഭപരിശോധനാ കിറ്റുകൾ ഏറ്റവും അധികം ഓർഡർ ചെയ്തത്.

Also Read- സംസ്ഥാനത്ത് ഇന്ന് 5887 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53

കോണ്ടത്തെ പോലെ നഗരങ്ങളിൽ ഏറ്റവും അധികം വിൽപന നടന്നത് ചുരുട്ട് പേപ്പറിനാണ്. പുകയിലയും കഞ്ചാവുമെല്ലാം ചുരുട്ടി വലിക്കുന്ന പേപ്പറുകളാണിത്. ബെംഗളൂരുവിലാണ് ഏറ്റവും അധികം ഓർഡർ ലഭിച്ചത്. ചെന്നൈയെ അപേക്ഷിച്ച് 22 ഇരട്ടി ചുരുട്ടുകടലാസിന്റെ വിൽപനയാണ് ബെംഗളൂരുവിൽ നടന്നത്.

ആഹാരത്തിന്റെ കാര്യമെടുത്താൽ വിവിധ നഗരങ്ങളിലെ വിഭവങ്ങളും വ്യത്യസ്തമാണ്. ഗുരുഗ്രാമത്തിൽ ആലൂ ടിക്കി ബർഗറുകളാണ് ഏറ്റവും വിറ്റുപോയത്. മുംബൈയിൽ കിച്ച്ഡിക്കും മാഗിക്കുമാണ് ആവശ്യക്കാർ ഏറെയും. ബെംഗളൂരുവിൽ ചിക്കൻ ബിരിയാണി ഏറ്റവും അധികം ആളുകൾ വാങ്ങിയത്.

ഭക്ഷണ വിതരണ ആപ്പായ സ്വിഗ്ഗി നടത്തിയ സർവേ പ്രകാരം ഓരോ സെക്കന്റിലും ഓരോ ബിരിയാണി വിറ്റുപോയി. ഇന്ത്യയിൽ തന്നെ ഏറ്റവും അധികം വിറ്റുപോയതും ബിരിയാണി തന്നെ. മൂന്നുലക്ഷം പുതിയ ഉപയോക്താക്കളാണ് ചിക്കൻ ബിരിയാണി ആദ്യ ഓർഡറായി ചെയ്തത്.
Published by: Rajesh V
First published: December 29, 2020, 10:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories