• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കോഫി 'കുടിച്ച്' പായാൻ ലണ്ടനിലെ ബസുകൾ

കോഫി ഇന്ധനമാക്കി ഓടുന്ന ബസുകള്‍ ലണ്ടനിലെ നിരത്തുകള്‍ കീഴടക്കുമെന്നതാണ് പുതിയ വാര്‍ത്ത.

news18
Updated: March 1, 2018, 5:01 PM IST
കോഫി 'കുടിച്ച്' പായാൻ ലണ്ടനിലെ ബസുകൾ
(Representative image courtesy: AFP Relaxnews)
news18
Updated: March 1, 2018, 5:01 PM IST
ലണ്ടന്‍: കോഫി കുടിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് ലണ്ടന്‍ നിവാസികള്‍. എന്നാല്‍ ലണ്ടന്‍കാരുടെ ഈ കോഫിപ്രേമം പുതിയൊരു സാധ്യതയ്ക്ക് വഴിവെച്ചിരിക്കുകയാണ്. കോഫി ഇന്ധനമാക്കി ഓടുന്ന ബസുകള്‍ ലണ്ടനിലെ നിരത്തുകള്‍ കീഴടക്കുമെന്നതാണ് പുതിയ വാര്‍ത്ത.

ലണ്ടന്‍ നിരത്തുകളുടെ മുഖമുദ്രയായ ചുവന്ന ഡബിള്‍ഡെക്കര്‍ ബസുകളിലാണ് കോഫി ഇന്ധനമായി ഉപയോഗിക്കാന്‍ പോകുന്നത്. ലണ്ടനിലെ കോഫിവേസ്റ്റില്‍ നിന്ന് സംസ്ക്കരിച്ചെടുത്ത ആറായിരം ലിറ്റര്‍ ഇന്ധനമാണ് ബസുകളില്‍ ഉപയോഗിക്കാന്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ പരമ്പരാഗത ഇന്ധനമായ ഡീസല്‍ കൂടി ചേര്‍ത്താണ് കൂടുതല്‍ പ്രകൃതിസൗഹാര്‍ദമായ പുതിയ ഇന്ധനം വികസിപ്പിച്ചെടുത്തത്. ബ്രിട്ടീഷ് സ്റ്റാര്‍ട്ടപ്പായ ബയോ ബീനാണ് റോയല്‍ ഡച്ച് ഷെല്‍ എന്ന കമ്പനിയുമായി സഹകരിച്ച് കോഫിവേസ്റ്റില്‍ നിന്ന് ഇന്ധനം വികസിപ്പിച്ചെടുത്തത്. ഇതിനായി ലക്ഷക്കണക്കിന് പൗണ്ടാണ് ചെലവഴിച്ചത്.

ഒരു ദിവസം ലണ്ടന്‍നിവാസികള്‍ കുടിക്കുന്നത് 2.3 കപ്പ് കോഫിയാണ്. പ്രതിവര്‍ഷം രണ്ടു ലക്ഷം ടണ്‍ കോഫിവേസ്റ്റാണ് ലണ്ടനില്‍ സൃഷ്ടിക്കപ്പെടുന്നത്. ഇതാണ് കോഫിവേസ്റ്റ് ഉപയോഗിച്ചുള്ള ഇന്ധനമെന്ന ആശയം രൂപപ്പെടാനിടയാക്കിയത്.
First published: January 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍