Bedsheets | ബെഡ്ഷീറ്റുകള്‍ മാറ്റേണ്ടത് എത്ര ദിവസം കൂടുമ്പോൾ? പ്രതിരോധശേഷിയുമായുള്ള ബന്ധമെന്ത്?
Bedsheets | ബെഡ്ഷീറ്റുകള്‍ മാറ്റേണ്ടത് എത്ര ദിവസം കൂടുമ്പോൾ? പ്രതിരോധശേഷിയുമായുള്ള ബന്ധമെന്ത്?
ബെഡ്ഷീറ്റുകള്‍ പതിവായി മാറ്റേണ്ടത് എന്തുകൊണ്ടാണെന്ന് നോക്കാം.
Last Updated :
Share this:
നമ്മള് എല്ലായ്പ്പോഴും കിടക്കകളിലും കട്ടിലുകളും ബെഡ്ഷീറ്റുകള്‍ (bedsheets) വിരിക്കാറുണ്ട്. മുറിയിലേക്ക് വരുന്ന ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ മനോഹരമായ ബെഡ്ഷീറ്റുകള്‍ തന്നെ വിരിക്കുന്നതും സാധാരണ കാര്യമാണ്. എന്നാല്‍ നമ്മുടെ വ്യക്തിഗത ശുചിത്വത്തിനും (personal hygiene) അത് അത്യന്താപേക്ഷിതമാണ്.
ഹെല്‍ത്ത് ലൈനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം അനുസരിച്ച്, മിക്ക ആളുകളും അവരുടെ ബെഡ്ഷീറ്റുകള്‍ അഴുക്കുപിടിച്ചതായി തോന്നുമ്പോഴോ അല്ലെങ്കില്‍ മറ്റൊരു ബെഡ്ഷീറ്റ് വിരിക്കാന്‍ ആഗ്രഹിക്കുമ്പോഴോ ആണ് സാധാരണയായി ബെഡ്ഷീറ്റ് മാറ്റുന്നത്. എന്നാല്‍ അഴുക്കുപിടിച്ച ബെഡ്ഷീറ്റ് ഉപയോഗിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് ലേഖനത്തില്‍ പറയുന്നത്.
ഒരേ ബെഡ്ഷീറ്റുകള്‍ ഏറെ നാള് ഉപയോഗിക്കുന്നത് പ്രതിരോധശേഷി (immunity) കുറയ്ക്കുകയും കാലാവസ്ഥ സംബന്ധമായ രോഗങ്ങളോ അണുബാധകളോ (infections) ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ബെഡ്ഷീറ്റുകള്‍ പതിവായി മാറ്റേണ്ടത് എന്തുകൊണ്ടാണെന്ന് നോക്കാം.
കട്ടിലില്‍ വിരിച്ചിരിക്കുന്ന മനോഹരമായ ബെഡ് ഷീറ്റുകളില്‍ നമുക്ക് കാണാന്‍ കഴിയാത്ത പല വസ്തുക്കളും ഉണ്ടാകും. പൊടി, എണ്ണയുടെ കണികകള്‍, മൃതകോശങ്ങള്‍, അണുക്കള്‍, ബാക്ടീരിയകള്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് രോഗങ്ങള്‍ പിടിപെടാമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ന്യുമോണിയ, ഗൊണോറിയ (ലൈംഗികമായി പകരുന്ന അണുബാധകള്‍) ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത ബെഡ്ഷീറ്റിലെ ബാക്ടീരിയകള്‍ വര്‍ധിപ്പിക്കുന്നു.
സാധാരണയായി, രണ്ടോ മൂന്നോ ആഴ്ചകള്‍ കൂടുമ്പോഴാണ് മിക്ക ആളുകളും ബെഡ്ഷീറ്റുകള്‍ കഴുകുന്നത്. എന്നാല്‍ അങ്ങനെ ചെയ്യുന്നത് ജലദോഷം, പനി, മുഖക്കുരു, അലര്‍ജി, എക്സിമ, ആസ്ത്മ തുടങ്ങിയ പ്രശ്നങ്ങളും ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു.
അഴുക്കുപിടിച്ച ബെഡ്ഷീറ്റുകളില്‍ മൈക്രോസ്കോപ്പിലൂടെ നോക്കുമ്പോള്‍ ബാക്ടീരിയോയിഡുകള്‍ ഉണ്ടെന്ന് വിദഗ്ധര്‍ കണ്ടെത്തി. ഇത് ന്യുമോണിയ, ഗൊണോറിയ, അപ്പെന്‍ഡിസൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നവയാണ്. ബാക്ടീരിയോയിഡുകള്ക്ക് പുറമെ അവയില്‍ ഫ്യൂസോബാക്ടീരിയയും കാണാം. ഇത് ഗുരുതരമായ വിവിധ രോഗങ്ങള്‍ക്ക് കാരണമാകും.
വൃത്തിയുള്ള ബെഡ്ഷീറ്റുകള്‍ ആണെങ്കിലും എല്ലാ ആഴ്ചയിലും നിങ്ങള്‍ ബെഡ് ഷീറ്റ് കഴുകണം. നമ്മുടെ ശരീരം പ്രതിദിനം 40,000 മൃതകോശങ്ങള്‍ പുറത്തുവിടുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ബെഡ്ഷീറ്റുകള്‍ ആഴ്ചയിലൊരിക്കല്‍ കഴുകണമെന്നാണ് പറയുന്നത്. അതില്‍ ധാരാളം ബാക്ടീരിയകൾ അടങ്ങിയിരിക്കാം. ഇത് നമ്മുടെ ആരോഗ്യത്തെയും ഉറക്കത്തെയും ദോഷകരമായി ബാധിച്ചേക്കാം.
ബെഡ്ഷീറ്റുകള്‍ ചൂടുവെള്ളത്തില്‍ കഴുകണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ബെഡ്ഷീറ്റിന്റെ ലേബലില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ വായിച്ചതിനു ശേഷമേ കഴുകാന്‍ പാടുള്ളു. എന്തെന്നാല്‍ ബെഡ്ഷീറ്റുകള്‍ കഴുകേണ്ട രീതി ഓരോന്നിനും വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും, ചൂടുവെള്ളത്തില്‍ കഴുകുന്നത് കൂടുതല്‍ ബാക്ടീരിയകളെ നീക്കം ചെയ്യാന്‍ സഹായിക്കും. കഴുകിയതിനു ശേഷം ഷീറ്റുകള്‍ ഇസ്തിരി ഇടുന്നതും ഗുണം ചെയ്യും.
പുതപ്പുകളും ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോള്‍ കഴുകണമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. ഇതുകൂടാതെ, രണ്ട് വര്‍ഷത്തിലൊരിക്കല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന തലയിണകള്‍ മാറ്റണം. തലയിണകള്‍ക്ക് കവര്‍ ഇടുന്നത് പൊടിയും ബാക്ടീരികളുടെ എണ്ണവും കുറയ്ക്കാന്‍ സഹായിക്കും.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.