• HOME
  • »
  • NEWS
  • »
  • life
  • »
  • IPS അവതാരത്തിൽ ഗണപതി; മുംബൈ പോലീസിന്റെ വൈറൽ ട്വീറ്റ്

IPS അവതാരത്തിൽ ഗണപതി; മുംബൈ പോലീസിന്റെ വൈറൽ ട്വീറ്റ്

Lord Ganesha takes IPS avatar in a viral post by Mumbai Police | 'ഇന്ത്യയുടെ പ്രധാന സംരക്ഷകന്‍' എന്ന തലക്കെട്ടോടെയാണ് ട്വീറ്റ്

ട്വീറ്റിലെ ചിത്രം

ട്വീറ്റിലെ ചിത്രം

  • Share this:
    വിനായക ചതുർഥി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ രീതിയിലാണ് ആഘോഷിക്കുക. 10 ദിവസം നീണ്ടു നിൽക്കുന്ന ഗംഭീര ഉത്സവമാണത്. വിനായക വിഗ്രഹത്തെ അണിയിച്ചൊരുക്കിയാണ് ഉത്സവം കൊണ്ടാടുന്നത്. അത്തരത്തിൽ അണിയിച്ചൊരുക്കിയ ഒരു ഗണപതി വിഗ്രഹത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ  നിറയുകയാണ്.

    ഉത്തരേന്ത്യയിലെ പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ ആളുകൾ ഗണപതി വിഗ്രഹത്തെ അവരുടെ വീടുകളിൽ പൂജ ചെയ്യും. 10 ദിവസത്തെ പൂജയ്ക്ക് ശേഷം ഈ വിഗ്രഹങ്ങൾ ജലത്തിൽ നിമജ്ജനം ചെയ്യുന്നു. എന്നാൽ ഭക്തർ 10 ദിവസവും വിഗ്രഹത്തെ വീട്ടിൽ പൂജിക്കണമെന്നു നിർബന്ധമില്ല. ഒന്നാം ദിവസത്തെ പൂജ കഴിഞ്ഞാലും നിമജ്ജനം നടത്താം.

    പാട്ടും ഘോഷയാത്രകളും എല്ലാമായി ഗംഭീര ചടങ്ങുകളോടെയാണ് നിമജ്ജനം നടക്കപ്പെടുന്നത്. ഗണേശ വിഗ്രഹങ്ങൾ പുഴയിലോ, കടലിലോ ഒഴുക്കുന്നതോടെ ആഘോഷങ്ങൾ സമാപിക്കുന്നു. പഞ്ചാംഗ പ്രകാരം എല്ലാ വർഷവും അനന്ത ചതുർദശിയുടെ തീയതിയും സമയവും പ്രവചിക്കുന്നു,
    കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ച കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പരിഗണിച്ച്, ഈ വർഷം ആഘോഷങ്ങൾ വളരെ കുറവായിരുന്നെങ്കിലും അത് ഭക്തരുടെ ആവേശം ഒട്ടും കുറച്ചില്ല.

    ഗണപതി ഭഗവാനിൽ നിന്ന് അനുഗ്രഹം തേടാനായി വീടുകളിൽ പൂജകൾ നടത്തുകയും എല്ലാവരും പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് പരസ്പരം വീടുകളിൽ പൂജയിൽ പങ്കെടുക്കുകയും ചെയ്തു .
    ഓരോ വിനായക ചതുർഥി ദിനത്തിലും വിവിധ അവതാരത്തിലുള്ള ഗണേശ വിഗ്രഹത്തെ ഭക്തർ അണിയിച്ചൊരുക്കാറുണ്ട്. ഈ വർഷം ശ്രദ്ധയാകർഷിച്ചിരിക്കുന്നത് മുംബൈ പോലീസിന്റെ ഐപിഎസ് ഗണപതിയാണ്.

    മുംബൈ പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് വിനായകന്റെ  ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. 'ഇന്ത്യയുടെ പ്രധാന സംരക്ഷകന്‍' എന്ന തലക്കെട്ടോടെയാണ് ട്വീറ്റ്. കാക്കി യൂണിഫോമും ഷൂസും പോലീസ് തൊപ്പിയും അണിയിച്ച വിഗ്രഹത്തിന്റെ ചിത്രത്തിന് താഴെയായി നമ്മുടെ പുതിയ ഓഫീസർ, ഗണപതി ബപ്പ ഐപിഎസ് അവതാരത്തില്‍ എന്ന് കുറിച്ചിരിക്കുന്നു.




    അടിക്കുറിപ്പ് ഇപ്രകാരമാണ്, "ഇന്ത്യയുടെ പ്രീമിയർ സെക്യൂരിറ്റി ഞങ്ങളുടെ പുതിയ ഭാരവാഹിയായ ഗണപതി ബാപ്പയെ ഒരു ഐപിഎസ് അവതാരത്തിൽ സ്വാഗതം ചെയ്യുന്നു, നിലവിൽ വിലെ പാർലെ പിഎസ് പിഐ രാജേന്ദ്ര കെയ്നിന്റെ വസതിയിൽ പോസ്റ്റ് ചെയ്തിരിക്കുന്നു."

    Summary: The Mumbai Police celebrated the festival with an idol of Ganpati Bappa dressed as an IPS officer. Taking to their official Twitter and Instagram account, Mumbai Police shared an image of Ganpati idol. In the snap, Lord Ganesh can be seen dressed as a frontline worker. The idol had donned a khaki uniform, shoes, and a police hat
    Published by:user_57
    First published: