HOME /NEWS /Life / Heart Health | ശരീരഭാരം കുറയ്ക്കുക; മതിയായ ഉറക്കം; ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ സ്ത്രീകൾ ചെയ്യേണ്ടത്

Heart Health | ശരീരഭാരം കുറയ്ക്കുക; മതിയായ ഉറക്കം; ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ സ്ത്രീകൾ ചെയ്യേണ്ടത്

women-heart-health

women-heart-health

ഓരോ 5 സ്ത്രീ മരണങ്ങളിലും 1 വീതം ഹൃദയ സംബന്ധമായ അസുഖങ്ങൾ കൊണ്ടുള്ള മരണമാണ്. ഹൃദ്രോഗം തടയാൻ സ്ത്രീകൾ ചെയ്യേണ്ടത് എന്തെല്ലാമാണെന്ന് നോക്കാം.

  • Share this:

    ആരോഗ്യകരമായ ജീവിതം നയിക്കാൻ ആളുകൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിൽ ഒന്നാണ് ഹൃദയാരോഗ്യം (Heart Health) നിലനിർത്തുക എന്നത്. ഉയർന്ന രക്തസമ്മർദ്ദം (Blood Pressure), ഉയർന്ന അളവിലുള്ള എൽഡിഎൽ (ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) കൊളസ്ട്രോൾ, പുകവലി എന്നിവയാണ് ഹൃദ്രോഗത്തിലേക്ക് നയിച്ചേക്കാവുന്ന ചില പ്രധാന അപകട ഘടകങ്ങൾ. മറ്റ് ആരോഗ്യപരമായ പ്രശ്നങ്ങളും ജീവിതശൈലികളും രോഗത്തിന് കാരണമാകാം. പ്രമേഹം, പൊണ്ണത്തടി, അനാരോഗ്യകരമായ ഭക്ഷണക്രമം, അമിത മദ്യപാനം എന്നിവയും ഹൃദ്രോഗത്തിന് കാരണമാണ്.

    സ്ത്രീകളിലെ മരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഹൃദയ സംബന്ധമായ അസുഖങ്ങളാണ്. ഓരോ 5 സ്ത്രീ മരണങ്ങളിലും 1 വീതം ഹൃദയ സംബന്ധമായ അസുഖങ്ങൾ കൊണ്ടുള്ള മരണമാണ്. ഹൃദ്രോഗം തടയാൻ സ്ത്രീകൾ ചെയ്യേണ്ടത് എന്തെല്ലാമാണെന്ന് നോക്കാം.

    ശരീരഭാരം കുറയ്ക്കുക

    അമിതവണ്ണമുള്ള സ്ത്രീകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ബോഡി മാസ് ഇൻഡക്‌സ് 25ന് മുകളിലോ അരക്കെട്ടിന്റെ അളവ് 35 ഇഞ്ചിൽ കൂടുതലോ ഉള്ള സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണ്.

    ശാരീരിക പ്രവർത്തനങ്ങൾ

    നിങ്ങൾക്ക് അമിതവണ്ണമില്ലെങ്കിലും എല്ലാ ആഴ്ചകളിലും 150 മിനിറ്റ് എങ്കിലും മിതമായ രീതിയിൽ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടണം. 75 മിനിറ്റ് എയ്റോബിക് വ്യായാമങ്ങളും ശുപാർശ ചെയ്യപ്പെടുന്നു. നടത്തം, ഓട്ടം, ജോഗിംഗ്, നീന്തൽ, നൃത്തം അല്ലെങ്കിൽ ശാരീരിക ചലനം സാധ്യമാക്കുന്ന മറ്റ് പ്രവർത്തനങ്ങൾ എന്നിവ അടങ്ങിയതാണ് ശാരീരിക പ്രവർത്തനങ്ങൾ.

    ഭക്ഷണക്രമം

    കൊഴുപ്പ് കുറഞ്ഞതും ഉപ്പ് കുറഞ്ഞതുമായ ഭക്ഷണക്രമം പാലിക്കുക. ധാരാളം നാരുകൾ അടങ്ങിയ പച്ചക്കറികൾ, പഴങ്ങൾ എന്നിവ ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്ന ഭക്ഷണങ്ങളാണ്. എന്നാൽ അമിതമായി കൊഴുപ്പുകൾ അടങ്ങിയതും പഞ്ചസാര ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളും റെഡ് മീറ്റും ഒഴിവാക്കണം.

    പുകവലി ഒഴിവാക്കുക

    ഇന്ന് നിരവധി സ്ത്രീകൾക്ക് പുകവലിയ്ക്കുന്ന ശീലമുണ്ട്. പുരുഷന്മാരേക്കാൾ വളരെ കുറവാണ് പുകവലിയ്ക്കുന്ന സ്ത്രീകളെങ്കിലും സ്ത്രീകളിൽ പുകവലി വളരെ ദോഷകരമായേക്കാം. പുകവലിക്കാത്ത സ്ത്രീകളേക്കാൾ 14.5 വർഷം മുമ്പ് പുകവലിക്കുന്ന സ്ത്രീകൾ മരിക്കുന്നതായാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

    Also Read- Yoga | രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ലേ? ഉറക്കം ലഭിക്കാൻ സഹായിക്കുന്ന യോഗാസനങ്ങൾ

    മദ്യപാനം കുറയ്ക്കുക

    മദ്യപിക്കുന്ന ആളുകൾ മദ്യത്തിന്റെ അളവ് പരിമിതപ്പെടുത്തണം. അമിതമായി മദ്യപിക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും.

    മതിയായ ഉറക്കവും വിശ്രമവും

    മികച്ച ഹൃദയാരോഗ്യത്തിന് മതിയായ ഉറക്കവും വിശ്രമവും വളരെ പ്രധാന ഘടകമാണ്. ക്രമരഹിതമായ ഉറക്കസമയവും അപര്യാപ്തമായ ഉറക്കവും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനും ഇടയാക്കും. സ്‌ക്രീൻ സമയം കുറയ്ക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

    ഗർഭനിരോധന ഗുളികകൾ

    സ്വാഭാവികമായി ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന ഈസ്ട്രജൻ ഹൃദയത്തിന് സംരക്ഷണം നൽകുമെങ്കിലും ആർത്തവവിരാമത്തിന് ശേഷം ഈസ്ട്രജൻ ഗുളികകൾ കഴിക്കുന്നത് ഹൃദയ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കും. എന്നാൽ ഗർഭനിരോധന ഗുളികകൾ ഹൃദ്രോഗ സാധ്യതയും രക്തം കട്ടപിടിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. അതിനാൽ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം മാത്രം ഇത്തരം ഗുളികകൾ കഴിക്കുക.

    First published:

    Tags: Health Tips, Heart disease, Heart disease in woman