നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • 20 വർഷം മുമ്പ് കാണാതായ സ്വർണം റമളാനിൽ ഉടമസ്ഥന് തിരികെ കിട്ടി; ഭക്ഷണപ്പൊതിയുടെ രൂപത്തിൽ

  20 വർഷം മുമ്പ് കാണാതായ സ്വർണം റമളാനിൽ ഉടമസ്ഥന് തിരികെ കിട്ടി; ഭക്ഷണപ്പൊതിയുടെ രൂപത്തിൽ

  വർഷങ്ങൾക്കു മുമ്പ് ഒരു വിവാഹ വീട്ടിൽ വെച്ചാണ് സ്വർണം നഷ്ടമായത്. അന്ന് ഇബ്രാഹിമിന്റെ ഭാര്യ അണിഞ്ഞിരുന്ന മൂന്നുപവൻ സ്വർണമാണ് നഷ്ടപ്പെട്ടത്.

  news18

  news18

  • Share this:
   കാസർഗോഡ്: 20 വർഷം മുന്പ് നഷ്ടപ്പെട്ട സ്വർണം പുണ്യ മാസത്തിൽ ഭക്ഷണപ്പൊതിയുടെ രൂപത്തിൽ തിരികെ ലഭിച്ചാലോ. അദ്ഭുതം തോന്നുന്നുവല്ലേ? എന്നാൽ കഴിഞ്ഞ ദിവസം ഈ അദ്ഭുതം സംഭവിച്ചിരിക്കുകയാണ് പ്രവാസിയായ കാസർഗോഡ് നെല്ലിക്കുന്നിലെ ഇബ്രാഹിം തൈവളപ്പിലിന്‍റെ വീട്ടിൽ .

   വൈകുന്നേരം നോമ്പ് തുറക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ ഹെൽമറ്റ് ധരിച്ചെത്തിയ യുവാവ് ഭക്ഷണപ്പൊതിയുമായി വീട്ടിൽ എത്തി. നോമ്പു തുറക്കാനുള്ള ഭക്ഷണമാണെന്ന് പറഞ്ഞാണ് ഇബ്രാഹിമിന്റെ ഭാര്യ ബസരിയയെ യുവാവ് പൊതി ഏൽപ്പിച്ചത്.

   യുവാവിനോട് പേര് ചോദിച്ചെങ്കിലും മറ്റൊരാളാണ് പൊതി തനിക്ക് തന്നതെന്നായിരുന്നു യുവാവ് പറഞ്ഞത്. ബാങ്ക് വിളി ഉയർന്നപ്പോൾ വീട്ടുകാർ നോമ്പ് തുറക്കാനിരുന്നു. യുവാവ് കൊണ്ടു വന്ന ഭക്ഷണപ്പൊതി തുറന്നപ്പോൾ അതിൽ നെയ്ച്ചോറും കറിയുമായിരുന്നു.

   അതോടൊപ്പം മറ്റൊരു ചെറിയ പൊതിയിൽ രണ്ട് സ്വർണനാണയങ്ങളും ഒരു കത്തും ഉണ്ടായിരുന്നു. കത്തിൽ കുറിച്ചിരുന്നത് ഇങ്ങനെയാണ്;
   'അസലാമു അലൈക്കും , നിങ്ങളുടെ 20 വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണം എനിക്ക് കിട്ടിയിരുന്നു. അത് ആസമയം തരാൻ എനിക്ക് സാധിച്ചില്ല. അതുകൊണ്ട് അതിനു പകരമായി ഈ പവൻ സ്വീകരിച്ച് എനിക്ക് പൊറുത്ത് തരണം'

   You may also like:'ഉത്രയെ പാമ്പ് കടിച്ചത് മുറിയിൽവെച്ചല്ല, മുറ്റത്തുവെച്ച്'; മകൻ തെറ്റുചെയ്യില്ലെന്ന് സൂരജിന്‍റെ മാതാപിതാക്കൾ
   [news]
   'കരിമൂർഖനെയും അണലിയെയും വാങ്ങിയത് യൂട്യൂബ് വീഡിയോ ചെയ്യാനെന്നു പേരിൽ ' പാമ്പുകളെ നൽകിയത് കല്ലുവാതുക്കൽ സ്വദേശി
   [NEWS]
   LockDown Guidelines|കൂടുതല്‍ ആളുകളുമായി ബസുകള്‍ സര്‍വിസ് നടത്തിയാല്‍ നടപടി: പൊലീസ്
   [NEWS]


   സംഭവം ഉടൻ തന്നെ വീട്ടുകാർ ഗൾഫിലുള്ള ഇബ്രാഹിമിനെ അറിയിച്ചു. വർഷങ്ങൾക്കു മുമ്പ് ഒരു വിവാഹ വീട്ടിൽ വെച്ചാണ് സ്വർണം നഷ്ടമായത്. അന്ന് ഇബ്രാഹിമിന്റെ ഭാര്യ അണിഞ്ഞിരുന്ന മൂന്നുപവൻ സ്വർണമാണ് നഷ്ടപ്പെട്ടത്. ഇതിൽ ഒന്നര പവൻ തിരികെ കിട്ടിയിരുന്നു.
   First published:
   )}