• HOME
 • »
 • NEWS
 • »
 • life
 • »
 • Valentines Day 2020: പ്രണയമില്ല പക്ഷേ അവരുമായി സെക്സ് വേണം; ലവ് ആൻഡ് ലസ്റ്റ് വാർ ഇതാണ്

Valentines Day 2020: പ്രണയമില്ല പക്ഷേ അവരുമായി സെക്സ് വേണം; ലവ് ആൻഡ് ലസ്റ്റ് വാർ ഇതാണ്

പരമ്പരാഗത സംസ്കാരങ്ങളിൾക്ക് വളരെ വില കൽപിക്കുന്ന ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് കാമത്തിന് പലപ്പോഴും ചീത്തപ്പേരുണ്ട്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  ബന്ധങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ രണ്ട് വാക്കുകളാണ് നമ്മുടെ മുമ്പിലെത്തുന്നത്. പ്രണയവും കാമവും. ഇംഗ്ലീഷിലാണെങ്കിൽ 'L'ൽ തുടങ്ങുന്ന രണ്ടു വാക്കുകളാണ് ബന്ധങ്ങളെ നിർവചിക്കാനുള്ളത്, Love (പ്രണയം), Lust (കാമം) എന്നീ രണ്ട് വാക്കുകളാണത്. രണ്ടും ഒരു തരത്തിലുള്ള ആകർഷണങ്ങളാണ്. പ്രണയമില്ലെങ്കിലും കാമമുണ്ടാകുന്ന ബന്ധങ്ങൾ അത്ര ആരോഗ്യകരമല്ല. പ്രണയവും കാമവും ഏതു തരത്തിലുള്ള ബന്ധത്തിലും ഉണ്ടാകാവുന്നതാണ്. ചിലപ്പോൾ പ്രണയം മാത്രമായിരിക്കും ചില ബന്ധങ്ങളിൽ ഉണ്ടാകുക അവിടെ കാമത്തിന് പ്രസക്തി ഉണ്ടാകില്ല. മറ്റ് ചിലപ്പോൾ പ്രണയമില്ലാത്ത കാമബന്ധിതമായ ബന്ധങ്ങളും ഉണ്ടാകും. ചിലപ്പോൾ പ്രണയവും കാമവും ഒരു പോലെ കലരുന്ന ബന്ധങ്ങളുമുണ്ടാകും.

  ശരീരത്തിന് ആവശ്യമുള്ളത് അതിന് ലഭിക്കണം

  ലൈംഗിക ആഗ്രങ്ങൾ സാധാരണയാണ്. എന്നാൽ, പ്രായവും വ്യക്തികളും മാറുന്നതിന് അനുസരിച്ച് ലൈംഗിക ആഗ്രഹങ്ങളും അഭിരുചികളും മാറും. അതുകൊണ്ട് തന്നെ കാമം എല്ലാവരിലും ഒരുപോലെ ആയിരിക്കണമെന്നില്ല. ഹോർമോണുകളാണ് ലൈംഗിക ആഗ്രഹങ്ങളിലേക്ക് ഒരു വ്യക്തിയെ നയിക്കുന്നത്. ചിലപ്പോൾ ഇഷ്ടമുള്ള വ്യക്തിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഭാവന ചെയ്യും. മറ്റ് ചിലപ്പോൾ ചിലരോട് ശക്തമായ ലൈംഗികാകർഷണം തോന്നുകയും ചെയ്യും.

  പലപ്പോഴും ധാർമികത ഇവിടെ വിലങ്ങുതടിയായി എത്തും. ആരോടാണ് ലൈംഗികാകർഷണം തോന്നുന്നത് അവരുമായി ആശയവിനിമയത്തിനുള്ള സാധ്യതയും ചിലപ്പോൾ ലഭിക്കില്ല. എന്നാൽ, ഈ സമയത്ത് വേറൊരു സംഭവം നടക്കും. അതായത്, യഥാർത്ഥജീവിത പങ്കാളിയോട് അപ്പോൾ ആത്മാർത്ഥമായ കാമം തോന്നും.

  ധാർമികതയും അവരുമായുള്ള ഒരു യഥാർത്ഥ ആശയവിനിമയത്തിനുള്ള സാധ്യതയും പൂർണ്ണമായും ഉപേക്ഷിക്കപ്പെടുന്നിടത്ത്, ചിലർക്ക് ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ അവരുടെ യഥാർത്ഥ ജീവിത പങ്കാളിയോട് കടുത്ത മോഹം അനുഭവപ്പെടാം.

  അലിഗഡിലെ മെഡിക്കൽ വിദ്യാർത്ഥിനിയായ 23 വയസുള്ള റോഹൻ പറയുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. "കോളേജിൽ അവർ എന്‍റെ പ്രൊഫസർ ആണ്. ഏറ്റവും ബുദ്ധിമുട്ടേറിയ വിഷയമാണ് അവരെന്നെ പഠിപ്പിക്കുന്നത്. അവർ വിവാഹിയും ഭർത്താവിനൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയും ചെയ്യുന്നയാളാണ്. അവരെ കാണുമ്പോൾ ശക്തമായ ലൈംഗികാകർഷണം അവരോട് തോന്നും. ആ സമയത്ത് ചുറ്റുമുള്ളതൊന്നും കാണുകയില്ല. ഇതിലെ ധാർമിക എന്നു പറയുന്നത് അവർ എന്‍റെ അധ്യാപികയും എനിക്ക് ഒരു പ്രണയിനിയും ഉണ്ട് എന്നുള്ളതാണ്. എന്‍റെ കാമുകിക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അല്ലെങ്കിൽ സ്വയംഭോഗം ചെയ്യുമ്പോൾ ഞാൻ അവരെ സങ്കൽപിച്ചു നോക്കാറുണ്ട്" - കാമത്തിൽ ധാർമിക കലർന്നപ്പോൾ ഒരു വിദ്യാർത്ഥി നടന്നുതീർത്ത ഭാവനകളാണിത്.

  പരമ്പരാഗത സംസ്കാരങ്ങളിൾക്ക് വളരെ വില കൽപിക്കുന്ന ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് കാമത്തിന് പലപ്പോഴും ചീത്തപ്പേരുണ്ട്. കാമം എന്നത് ഒരു മോശം പദമാണ്, എന്നാലോ അത് വളരെ സാധാരണവും മാനുഷികവുമാണ്. ജീവിതത്തിലുടനീളം കാലാകാലങ്ങളിൽ കാമബോധം അനുഭവപ്പെടുന്ന ജീവിയാണ് മനുഷ്യനാണ്. അതുകൊണ്ട് തന്നെ ചില ബന്ധങ്ങളിൽ ഇത്തരത്തിലുള്ള അടയാളങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ
  നിങ്ങൾ വിഷമിക്കേണ്ട.

  നിങ്ങളുടെ പ്രണയനായകനുമായോ നായികയുമായോ ലൈംഗിക അടുപ്പം തോന്നുന്നത് തികച്ചും സ്വാഭാവികമായ കാര്യമാണ്. കാമം ഒരു ആസക്തിയാണെന്ന് പലരും പറഞ്ഞേക്കാം. ചെറുപ്പമായിരിക്കുമ്പോൾ പലപ്പോഴും ലൈംഗിക വികാരങ്ങൾ അതിരു കടന്നേക്കാം. എന്നാൽ, സുരക്ഷിതമായ ലൈംഗികബന്ധത്തിൽ ഏർപ്പെടുക, പ്രായപൂർത്തിയാകുമ്പോൾ സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെടുക എന്നത് ഒരു കുറ്റമോ പാപമോ അല്ല. ഒരു ബന്ധം വളർത്തെയെടുക്കുമ്പോൾ അത് പ്രണയത്തിലൂന്നിയാണോ കാമത്തിൽ കേന്ദ്രീകരിച്ചാണോ വളർത്തിയെടുക്കുന്നത് എന്ന് നിങ്ങൾ ശ്രദ്ധിക്കണം.

  Valentines Day 2020: ആ ബന്ധത്തെക്കുറിച്ച് പറയാൻ നിങ്ങൾക്ക് എന്താണിത്ര മടി?

  പ്രണയം മാത്രമാണോ? കാമം ഇല്ലേ ?

  പരമ്പരാഗത രീതി അനുസരിച്ച് പ്രണയം എന്നു പറയുന്നത് സ്നേഹവും സമർപ്പണവുമാണ്. ചിലപ്പോൾ അത് ആജീവനാന്ത സമർപ്പണവും പൂർണ വിശ്വാസവുമാണ്. പ്രണയം എന്ന് പറയുമ്പോൾ നാം തീവ്രമായ വൈകാരിക ബന്ധം പ്രതീക്ഷിക്കുന്നു. എന്നാൽ റൊമാന്‍റിക് പ്രണയത്തിലും ശാരീരിക ആകർഷണവും ലൈംഗികാഭിലാഷവും ഉൾപ്പെടുന്നുവെന്ന് നമ്മൾ മറക്കരുത്.

  ബന്ധങ്ങൾ നമ്മൾ ഇടയ്ക്കിടയ്ക്ക് പരിശോധിക്കണം. വൈകാരിക ബന്ധത്തിന്‍റെയും ലൈംഗിക ആകർഷണത്തിന്‍റെയും വേരുകൾ തേടുകയും വേണം. ഒന്നും നല്ലതും ചീത്തയുമല്ലെന്ന് ഓർമ വേണം. ചിലപ്പോൾ ആകസ്മികമായ ഒരു അടുപ്പമായിരിക്കും. മറ്റു ചിലപ്പോൾ ഭാവിയിലും ഒരുമിച്ച് വേണമെന്ന തോന്നലാവാം.

  ഒരാളുമായി നിങ്ങൾ ബന്ധത്തിലാണെങ്കിൽ എപ്പോഴും ലൈംഗികാഭിലാഷങ്ങളെക്കുറിച്ച് മാത്രമാണ് ചിന്തിക്കുകയാണെങ്കിൽ അത് പ്രണയമല്ലെന്ന് വ്യക്തമാണ്. നിങ്ങൾ വൈകാരികമായി ആ ബന്ധത്തിൽ മുഴുകിയിട്ടുമില്ല. ചിലപ്പോൾ കാമത്തിൽ മാത്രം തുടങ്ങുന്ന ബന്ധങ്ങൾ പ്രണയത്തിലേക്ക് വഴി മാറിയിട്ടുമുണ്ട്. "ഞങ്ങൾ കോൾ സെന്‍ററിൽ ഒരുമിച്ചായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാൽ, സമ്മർദ്ദം നിറഞ്ഞ ജോലി സമയത്തിനു ശേഷം അതിൽ നിന്ന് മോചനം ലഭിക്കാൻ ഞങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു തുടങ്ങി. പിന്നെ പിന്നെ ഈ ബന്ധം കൂടുതൽ ശക്തമായി. കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ പരസ്പരം ശ്രദ്ധ നൽകാൻ തുടങ്ങി. ഇപ്പോൾ ഒരുമിച്ചാണ് ജീവിതം. ഒരുമിച്ചൊരു സംരംഭവും തുടങ്ങി" - കാൻപുരിലെ സംരംഭകരായ രാജിവും റീമയും കാമം പ്രണയത്തിലേക്ക് വഴി മാറിയ കഥ പറഞ്ഞു.

  പ്രണയവും കാമവും പരസ്പരം കൂടിച്ചേരുമ്പോൾ മിക്കവർക്കും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ചിലപ്പോൾ പ്രണയം ഇന്ദ്രിയാനുഭൂതിയും ചിലപ്പോൾ കാമം തീവ്രമായ വികാരങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. പ്രണയവും കാമവും ചിലപ്പോൾ പങ്കാളിയുടെ മാനുഷിക ന്യൂനതകളെ അവഗണിക്കുകയും അവയെ തികഞ്ഞവരായി കാണുകയും ചെയ്യുന്നു. അവരെക്കുറിച്ചുള്ള എല്ലാം മനോഹരവും മനോഹരവും യോഗ്യവുമാണെന്ന് തോന്നുന്നു.

  രണ്ടുപേർ തമ്മിലുള്ള ബന്ധം എന്നു പറയുന്നത് ലൈംഗികത മാത്രമല്ല. അവർ ഒരുമിച്ചിരുന്ന് മറ്റ് കാര്യങ്ങൾ സംസാരിക്കുകയും ഒരുമിച്ച് മറ്റ് സമയങ്ങൾ ചെലവഴിക്കുകയും വേണം. പ്രണയവും കാമവും പലപ്പോഴും വേർതിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. എന്നാൽ, ഒരു പൊതുനിയമം എന്ന നിലയിൽ കാമം പലപ്പോഴും താൽക്കാലികമാണ്. എന്നാൽ, പ്രണയം ദീർഘകാലം നിലനിൽക്കും. കാമം പലപ്പോഴും മാറാം. ചിലപ്പോൾ അത് ഇല്ലാതായേക്കാം. മറ്റ് ചിലപ്പോൾ പ്രണയത്തിന് വഴി മാറിയേക്കാം, ഹൃദയത്തിന്‍റെ വഴികൾ വിചിത്രമാണ്.

  (പൂജ പ്രിയംവദ)
  First published: