• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

പ്രണയത്തിനായി ലിംഗമാറ്റം നടത്തി; ഒടുവിൽ പ്രണയിനി കൈയൊഴിഞ്ഞു


Updated: December 25, 2018, 10:30 AM IST
പ്രണയത്തിനായി ലിംഗമാറ്റം നടത്തി; ഒടുവിൽ പ്രണയിനി കൈയൊഴിഞ്ഞു

Updated: December 25, 2018, 10:30 AM IST
കോഴിക്കോട്: ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം പ്രണയിനി വഞ്ചിച്ചുവെന്ന പരാതിയുമായി കോഴിക്കോട് പെരുവണ്ണാമുഴി സ്വദേശി ദീപു. അര്‍ച്ചനാരാജ് എന്ന പെണ്‍കുട്ടി രണ്ട് മാസം മുമ്പാണ് ശസ്ത്രക്രിയയിലൂടെ ദീപുവായി മാറിയത്. പ്രണയിനി കയ്യൊഴിഞ്ഞതോടെ കടുത്ത മാനസിക സമ്മര്‍ദത്തിലാണ് ദീപു.

ഇത് കോഴിക്കോട് പെരുവണ്ണാമുഴി സ്വദേശി ദീപു ആര്‍. രണ്ട് മാസം മുമ്പ് വരെ അര്‍ച്ചനാ രാജ് എന്ന പെണ്‍കുട്ടിയായിരുന്നു. വടകര സ്വദേശിയായ കൂട്ടുകാരിയുമായുള്ള സൗഹൃദം പ്രണയമായി വളര്‍ന്നു. തന്നെ ആണായാണ് കൂട്ടുകാരി കാണുന്നതെന്ന് അര്‍ച്ചന തിരിച്ചറിഞ്ഞതോടെയാണ് ചെന്നൈയിലെ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞെത്തിയപ്പോഴേക്കും കൂട്ടുകാരി വീട്ടുതടങ്കലിലായി. ഇപ്പോള്‍ മറ്റൊരു പുരുഷനുമായി കൂട്ടുകാരിയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നു. പൊലീസിലും കോടതിയിലും കൂട്ടുകാരി ദീപുവിനെ തള്ളിപ്പറഞ്ഞു.

ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ല; 10 വയസുകാരനെ കൊന്നു പെട്ടിയിലാക്കി ചാലിൽ തള്ളി

അവള്‍ പോയതോടെ മാനസികമായി തകര്‍ന്നുവെന്ന് ദീപു ന്യൂസ് 18നോട് പറഞ്ഞു. വിട്ടുപോകുമെന്ന് പ്രതീക്ഷിച്ചില്ല. അത്രയും സ്‌ട്രോങ്ങായിരിക്കുന്നു. ഇപ്പോള്‍ സ്വയം നഷ്ടപ്പെടുത്തി അവയവം മുറിച്ചുകളയേണ്ടിവന്നു. താൻ എവിടെയുമെത്താതായി. ഇപ്പോള്‍ ഒറ്റപ്പെട്ട് കഴിയുന്നു. ജീവിതം മടുത്തു. ആരെയും ഈ രീതിയില്‍ വഞ്ചിക്കരുതെന്നും ദീപു പറയുന്നു.

പഴയ അര്‍ച്ചനയിലേക്ക് ഒരു തിരിച്ചുപോക്ക് ഇനിയില്ല. സമൂഹത്തിന് മുമ്പില്‍ സത്യമെന്താണെന്ന് അറിയിക്കുകയാണ് ഇനിയുള്ള ലക്ഷ്യം. നിരാശയുടെ പടുകുഴിയില്‍ കഴിയുമ്പോഴും ഒരിക്കലെങ്കിലും കൂട്ടുകാരി തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയുടെ നേരിയ വെളിച്ചം മാത്രമാണ് ദീപുവിന് ബാക്കിയുള്ളത്.
First published: December 25, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...