നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ആരോഗ്യകരമായ ഭക്ഷണക്രമം: ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് ഒഴിവാക്കേണ്ടതുണ്ടോ?

  ആരോഗ്യകരമായ ഭക്ഷണക്രമം: ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് ഒഴിവാക്കേണ്ടതുണ്ടോ?

  ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ ഏറെ കഷ്ടപ്പെടുന്നവര്‍ ലോ കാര്‍ബോഹൈഡ്രേറ്റ് ഡയറ്റ് പോലുള്ളവയ്ക്ക് ഏറെ പ്രാധാന്യം നല്‍കുമ്പോള്‍ അവ അത്ര സുരക്ഷിതമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്

  Carbo Hydrate

  Carbo Hydrate

  • Share this:
   ശരീരഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തിലേയ്ക്കുള്ള യാത്ര ധാരാളം ത്യാഗങ്ങൾ നമ്മളിൽ നിന്ന് ആവശ്യപ്പെടുന്നുണ്ട്. അതിൽ നമ്മൾ ഏറ്റവുമധികം കഴിക്കാൻ ഇഷ്ടപ്പെടുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഉപക്ഷിക്കേണ്ടിവരുന്ന ഘട്ടമാണ് പ്രയാസമേറിയത്. നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യേണ്ടത് കാർബോഹൈഡ്രേറ്റുകളാണെന്നാണ് ഡയറ്റീഷ്യൻമാർ നിർദ്ദേശിക്കാറുണ്ട്.

   ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ ഏറെ കഷ്ടപ്പെടുന്നവര്‍ ലോ കാര്‍ബോഹൈഡ്രേറ്റ് ഡയറ്റ് പോലുള്ളവയ്ക്ക് ഏറെ പ്രാധാന്യം നല്‍കുമ്പോള്‍ അവ അത്ര സുരക്ഷിതമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ‌‌അതിനാൽ, ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കണോ അതോ ഭാഗികമായി നിയന്ത്രിക്കുകയാണോ വേണ്ടത് എന്നതിനെക്കുറിച്ച് നന്നായി മനസിലാക്കേണ്ടതുണ്ട്.

   അന്നജം കുറച്ച് കൊണ്ടുള്ള ഡയറ്റാണ് ലോ കാർബ് ഡയറ്റ് (low-carb diets). ഇതിൽ പെട്ടെന്ന് ദഹിക്കുന്ന, അന്നജം അടങ്ങിയ ഭക്ഷണങ്ങൾ കുറച്ചു കൊണ്ടുവരുന്നു. അരി, ഗോതമ്പ് തുടങ്ങിയവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ, ധാന്യങ്ങൾ, കിഴങ്ങ് വർഗ്ഗങ്ങൾ, മധുരമുള്ള പഴങ്ങൾ എന്നിവയെല്ലാം ഈ ഡയറ്റിൽ ഒഴിവാക്കി വരുന്നു. അതിന് പകരം ധാരാളം പൂരിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണം ഡയറ്റിൽ ഉൾക്കൊള്ളിക്കുന്നു.

   ശരീരഭാരം പെട്ടെന്ന് കുറയ്ക്കാൻ ലോ കാർബ്‌ ഡയറ്റും നോ കാർബ് ഡയറ്റും സഹായിക്കുമെങ്കിലും നോ-കാർബ് ഡയറ്റുകൾ പലപ്പോഴും നിങ്ങളുടെ ശരീരത്തിൽ ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കും. അമേരിക്കൻ ഡയബറ്റിക് അസോസിയേഷന്റെ അഭിപ്രായത്തിൽ, കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങൾ ആരോഗ്യത്തിന് ഹാനികരമാണ്. കാരണം അവ ശരീരത്തിൽ ജലനഷ്ടത്തിന് കാരണമാകുന്നു.

   Also Read- Food | കാറിൽ യാത്ര ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ?

   കൂടാതെ, ഡയറ്റ് പിന്തുടരുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം നിങ്ങൾ ഡയറ്റ് നിർത്തിയാൽ എത്ര വേഗത്തിൽ നഷ്ടപ്പെട്ട ശരീരഭാരം തിരികെ വരും എന്നതാണ്. നിങ്ങൾ നോ-കാർബ് ഡയറ്റ് പിന്തുടർന്ന് അത് പെട്ടെന്ന് അവസാനിപ്പിക്കുകയാണെങ്കിൽ നിങ്ങളുടെ ശരീരഭാരം വളരെ വേഗത്തിൽ വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. മറുവശത്ത്, കുറഞ്ഞ കാർബോഹൈഡ്രേറ്റ് ഡയറ്റ് ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ സുസ്ഥിരമാണെന്നാണ് കരുതപ്പെടുന്നത്. കാരണം ഈ ഡയറ്റിൽ നിങ്ങളുടെ ശരീരത്തിന് കാർബോഹൈഡ്രേറ്റ് പൂർണമായും നഷ്ടമാകുന്നില്ല.

   ഇത് കൂടാതെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, എല്ലാ കാർബോഹൈഡ്രേറ്റുകളും ദോഷകരമല്ല എന്നതാണ്. അവയിൽ മൈക്രോ ന്യൂട്രിയന്റുകളും നാരുകളും അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റുകളും ഉണ്ട്. സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ കൂടുതലും പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ, പരിപ്പ് എന്നിവയിലാണ് കാണപ്പെടുന്നത്. എന്നിരുന്നാലും, അവശ്യ പോഷകങ്ങൾ ഇല്ലാത്തതിനാലും നാരുകളില്ലാത്തതിനാലും ശുദ്ധീകരിച്ച പഞ്ചസാര, വെളുത്ത അരി മുതലായ ലളിതമായ കാർബോഹൈഡ്രേറ്റുകൾ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്.

   Also Read- വന്ധ്യതയെ അതിജീവിക്കാന്‍ ഈ 5 സൂപ്പര്‍ഫുഡുകള്‍ ശീലമാക്കൂ!

   ലോ കാർബ് ഡയറ്റ് പതിവായി ചെയ്താൽ പല തരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകുമെന്നാണ് ന്യൂട്രീഷനിസ്റ്റുകൾ പറയുന്നത്. അമിതമായ ക്ഷീണം, മലബന്ധം, മാനസികാവസ്ഥയിലെ അസ്ഥിരത, ദഹന പ്രശ്നങ്ങൾ, വായ് നാറ്റം എന്നിവ പോലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ലോ കാർബ് ഡയറ്റ് ചെയ്യുന്നതിലൂടെ ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു.
   Published by:Anuraj GR
   First published:
   )}