Reading Day | വായനാദിനത്തിൽ ശ്രീകുമാരൻ തമ്പി 'പ്രേമലേഖനം' വായിക്കുമ്പോൾ

ഇന്നും വായന ഇഷ്ട വിനോദം തന്നെയാണെന്ന് ശ്രീകുമാരൻ തമ്പി.

News18 Malayalam | news18-malayalam
Updated: June 19, 2020, 9:06 PM IST
Reading Day | വായനാദിനത്തിൽ ശ്രീകുമാരൻ തമ്പി 'പ്രേമലേഖനം' വായിക്കുമ്പോൾ
ശ്രീകുമാരൻ തമ്പി
  • Share this:
വായനാ ദിനത്തിൽ 'പ്രമലേഖനം' വായിച്ച് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. തന്റെ ഇഷ്ട സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം എന്ന ചെറുകഥയാണ് ആരാധകർക്കായി ശ്രീകുമാരൻ തമ്പി വായിച്ചത്. 'ഇന്ന് വായനാദിനം ! നമുക്ക് മലയാളത്തിലെ കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ "പ്രേമലേഖനം " എന്ന കഥ വായിക്കാം.'- ഈ കുറിപ്പോടെയാണ് ശ്രീകുമാരൻ തമ്പി വീഡിയോ പങ്കുവെച്ചത്.

''എന്റെ ജീവിതത്തിൽ എന്തെങ്കിലും നേടിയെങ്കിൽ, ജീവിതത്തിൽ എന്തെങ്കിലും ആയിത്തീർന്നിട്ടുണ്ടെങ്കിൽ അത് കുട്ടിക്കാലത്ത് തുടങ്ങിയ വായന കാരണമാണ്. പത്താമത്തെ വയസ്സിൽ അടുത്തുള്ള ഗ്രന്ഥശാലയിൽ പോയി വായന തുടങ്ങി. പിന്നീട് സിനിമാ രംഗത്ത് എത്തിയപ്പോഴും വായന നിർത്തിയില്ല. സമയം കിട്ടുമ്പോഴെല്ലാം പുതിയ പുസ്തകങ്ങൾ വാങ്ങി വായിക്കും. ഇന്നും വായന ഇഷ്ട വിനോദം തന്നെയാണ്. ഏറ്റവും ഇഷ്ടപ്പെട്ട ചെറുകഥയാണ് ഇന്ന് നിങ്ങൾക്ക് വേണ്ടി വായിക്കുന്നത്. മഹാനായ സാഹിത്യകാരന്റെ രചനയാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം.''- എന്ന ആമുഖത്തോടെയാണ് ശ്രീകുമാരൻ തമ്പി ചെറുകഥ വായിക്കുന്നത്.

വീഡിയോ കാണാം.



TRENDING:Passenger Trains in Kerala | കേരളത്തിലെ പാസഞ്ചർ ട്രെയിനുകളും എക്സ്പ്രസാകും; ഏതൊക്കെയെന്ന് അറിയാം [NEWS] നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു [NEWS]Sachy Passes Away | 13 വർഷം; 12 ചിത്രം; സച്ചിദാനന്ദന്റെ സിനിമാക്കാലം [NEWS]

മലയാളത്തിൽ ഏറ്റവും അധികം വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം. കേശവൻ നായരുടെയും സാറാമ്മയുടെയും പ്രണയമാണ് കഥാതന്തു. കേശവൻ നായർ കഥയിൽ എല്ലാ കാമുകന്മാരുടെയും പ്രതിനിധിയാണ്. സാറാമ്മയാകട്ടെ, വിദ്യാസമ്പന്നയും തൊഴിൽരഹിതയുമാണ്. നല്ലൊരു ജോലിയാണ് സാറാമ്മയുടെ ലക്ഷ്യം. കേശവൻ നായർ തന്റെ കത്തിലൂടെ സാറാമ്മയ്ക്ക് ഒരു ജോലി നിർദ്ദേശിയ്ക്കുന്നു: തന്നെ പ്രേമിയ്ക്കുക. ഇതിനു നിശ്ചിതമായ മാസാമാസം ഒരു ശമ്പളവും നൽകാമെന്നും കേശവൻ നായർ പറയുന്നുണ്ട്.

First published: June 19, 2020, 9:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading