'തന്റെ കവിതാബോധത്തെ ഉണർത്തിയത് പ്രണയ നൈരാശ്യം'; പ്രണയ  രഹസ്യം പങ്കുവച്ച് കൈതപ്രം

''പൂഞ്ഞാറിലെ ശാന്തിക്കാരനായിരുന്ന കാലം. അവിടുത്തുകാരിയായ പെൺകുട്ടിയോട് പ്രണയം മൊട്ടിട്ടു. ദിവസവും തമ്മിൽ കണ്ടിരുന്നു''

News18 Malayalam | news18-malayalam
Updated: January 5, 2020, 11:04 PM IST
'തന്റെ കവിതാബോധത്തെ ഉണർത്തിയത് പ്രണയ നൈരാശ്യം'; പ്രണയ  രഹസ്യം പങ്കുവച്ച് കൈതപ്രം
കൈതപ്രം
  • Share this:
തന്റെ കവിതാ ബോധത്തെ ഉണർത്തിയത് പ്രണയ നൈരാശ്യമാണെന്ന തുറന്ന് പറച്ചിലിലൂടെയാണ് കൈതപ്രം നാല് പതിറ്റാണ്ട് രഹസ്യമായി സൂക്ഷിച്ച ആ കഥ പറഞ്ഞത്. പൂഞ്ഞാറിലെ ശാന്തിക്കാരനായിരുന്ന കാലം. അവിടുത്തുകാരിയായ പെൺകുട്ടിയോട് പ്രണയം മൊട്ടിട്ടു. ദിവസവും തമ്മിൽ കണ്ടിരുന്നു. പക്ഷേ ഒരിക്കൽ പോലും അതിരുകൾ ലംഘിച്ചിട്ടില്ലെന്ന് കൈതപ്രം. കുട്ടി വിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്തേക്ക് മാറിയപ്പോൾ ശാന്തിപ്പണി ഉപേക്ഷിച്ച് കൈതപ്രവും തിരുവനന്തപുരത്ത് എത്തി. കാവാലം നാരായണപ്പണിക്കരുടെ നാടകസംഘത്തോടൊപ്പമായി പിന്നീടുള്ള യാത്ര. ബാല്യകാല സുഹൃത്തായ സുകുമാരനായിരുന്നു ഇവർക്കിടയിലെ ഹംസം.

നർത്തകിയും പാട്ടുകാരിയുമായ അവളെ ജീവിത സഖിയാക്കണമെന്നായിരുന്നു കൈതപ്രത്തിന്റെ മോഹം. എന്നാൽ സമ്പന്ന കുടുംബത്തിൽ നിന്ന് വിവാഹാലോചന വന്നപ്പോൾ എട്ടുവർഷത്തെ പ്രണയത്തിന് തിരശീല വീണു. ക്ഷേത്രത്തിലെ ശാന്തിക്കാരനും അധികം വിദ്യാഭ്യാസമില്ലാത്തവനും അര പാട്ടുകാരാനുമായ തന്നെ ഉപേക്ഷിച്ച് അവൾ പോയെന്ന് കൈതപ്രം വെളിപ്പെടുത്തി. അക്കാലത്ത് തന്റെ സങ്കടത്തിന് ആശ്വാസം പകർന്നത് നെടുമുടി വേണുവായിരുന്നുവെന്നും അദ്ദേഹം ഓർക്കുന്നു.

Also Read- മൊബൈൽ ഫോണുകൾ കൊണ്ടൊരു ഛായാചിത്രം; കോലിയെ ഞെട്ടിച്ച് ആരാധകൻ

പ്രണയനൈരാശ്യത്താൽ മനസ് പൊട്ടിയപ്പോൾ അതിൽ നിന്ന് സംഗീതം പുറത്തുവന്നു. പിന്നീട് കവിയായും പാട്ടുകാരനായും എഴുത്തുകാരനായും മാറി. സംഗീതത്തിലൂടെ മലയാളികൾ എല്ലാം അറിയുന്ന ആളായി മാറിയ ഇപ്പോഴും തനിക്ക് ആ പഴയ പ്രണയനിയോട് സ്നേഹമാണെന്ന് കൈതപ്രം തുറന്ന് പറയുന്നു. വർഷങ്ങൾക്കു ശേഷം, ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രം പുറത്തു വന്ന ശേഷം തിരുവല്ല അമ്പലത്തിൽ കച്ചേരി കഴിഞ്ഞ് തിരിച്ച് പോകുമ്പോൾ 'എന്നെ കാണാതെ പോകയാണോ' എന്ന് ചോദിച്ച് ഒരു സ്ത്രീ വാഹനം തടഞ്ഞു. ആള് ആരാണെന്ന് സൂക്ഷിച്ച് നോക്കിയപ്പോൾ തന്റെ പഴയ പ്രണയിനി!

ബാല്യകാല സുഹൃത്ത് സുകുമാരന്റെ മകൾ സിന്ധു വിജയകുമാറിന്റെ കവിതാ സമാഹാരമായ 'നേരുടലി'ന്റെ പ്രകാശനത്തിന് പറവൂരിലെത്തിയപ്പോഴാണ് നാല് പതിറ്റാണ്ടു മുൻപുണ്ടായിരുന്ന  പ്രണയം കവി വെളിപ്പെടുത്തിയത്. അതിനും സാക്ഷിയായി പഴയ സുഹൃത്ത് സുകുമാരൻ. ‌
Published by: Rajesh V
First published: January 5, 2020, 10:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading