നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • മരുന്നിന് വേണ്ടി കഞ്ചാവ് കൃഷി; ഉത്തരാഖണ്ഡിന് പിന്നാലെ മധ്യപ്രദേശും

  മരുന്നിന് വേണ്ടി കഞ്ചാവ് കൃഷി; ഉത്തരാഖണ്ഡിന് പിന്നാലെ മധ്യപ്രദേശും

  സർക്കാർ അനുമതിയോടെ കൃഷി ചെയ്യുന്ന കഞ്ചാവ് വിൽക്കുന്നതിനോ, പുകവലിക്കുന്നതിനോ അനുവദിക്കുകയില്ല...

  cannabis

  cannabis

  • Share this:
   ഭോപ്പാൽ: മരുന്ന് നിർമാണത്തിനായി കഞ്ചാവ് കൃഷി ചെയ്യാൻ മധ്യപ്രദേശ് സർക്കാർ തീരുമാനിച്ചു. നേരത്തെ ഉത്തരാഖണ്ഡും കഞ്ചാവ് കൃഷി ചെയ്യാൻ തീരുമാനിച്ചിരുന്നു. മധ്യപ്രദേശ് നിയമമന്ത്രി പി.സി ശർമ്മയാണ് കഞ്ചാവ് കൃഷി ചെയ്യാൻ തീരുമാനിച്ച കാര്യം അറിയിയ്യത്. എന്നാൽ ഇത് മരുന്ന് നിർമിക്കുന്നതിനുള്ള വ്യാവസായിക ആവശ്യങ്ങൾക്ക് മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

   ഹെംപ് എന്ന വിഭാഗത്തിൽപ്പെട്ട കഞ്ചാവ് കൃഷിചെയ്യാനാണ് മധ്യപ്രദേശിലെ കമൽനാഥ് സർക്കാർ അനുമതി നൽകുന്നത്. ക്യാൻസർ പോലെയുള്ള അസുഖങ്ങൾ ചികിത്സിക്കുന്നതിനുള്ള മരുന്ന് നിർമിക്കാനാണ് ഇതെന്ന് സർക്കാർ വിശദീകരിക്കുന്നു. സർക്കാർ അനുമതിയോടെ കൃഷി ചെയ്യുന്ന കഞ്ചാവ് വിൽക്കുന്നതിനോ, പുകവലിക്കുന്നതിനോ അനുവദിക്കുകയില്ല.

   ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഇതിനോടകം ഹെംപ് വിഭാഗത്തിൽപ്പെട്ട കഞ്ചാവ് കൃഷി ചെയ്യുന്നുണ്ട്. ക്യാൻസർ മരുന്ന് നിർമാണത്തിനാണ് അവിടങ്ങളിൽ കൃഷി ചെയ്യുന്ന കഞ്ചാവ് ഉപയോഗിക്കുന്നത്. 2017ലാണ് കഞ്ചാവ് കൃഷി നിയമവിധേയമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറിയത്. കഞ്ചാവ് കൃഷി ചെയ്യുന്നതിന് എക്സൈസ് വകുപ്പിൽനിന്ന് കർഷകർക്ക് ലൈസൻസ് നൽകുന്നുണ്ട്. ഇത്തരത്തിൽ കൃഷി ചെയ്യുന്ന കഞ്ചാവ് സർക്കാർ തന്നെയാണ് കർഷകരിൽനിന്ന് ശേഖരിക്കുന്നത്. കഞ്ചാവ് പുറത്ത് വിൽക്കുന്നത് ഉത്തരാഖണ്ഡിൽ നിയമവിരുദ്ധവുമാണ്.

   2015ൽ ഒഡീഷയിൽനിന്നുള്ള ലോക്സഭാ അംഗം തഥാഗത സത്പതി കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മദ്യത്തിന്‍റെ ഉപഭോഗം കുറയ്ക്കുന്നതിനായാണ് ഇത്തരമൊരു നിർദേശമെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. കഴിഞ്ഞ വർഷം യോഗ ഗുരു ബാബാ രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള പതഞ്ജലി സിഇഒ ആചാര്യ ബാൽകൃഷ്ണയും കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
   First published:
   )}