HOME » NEWS » Life » MAHA SHIVARATRI 2021 WHEN IS THE TIME FOR POOJA LEARN MORE ABOUT FASTING RITUALS

മഹാശിവരാത്രി 2021: പൂജ സമയം എപ്പോൾ? വ്രതാനുഷ്ഠാനങ്ങളെക്കുറിച്ച് കൂടുതൽ അറിയാം

ശിവരാത്രി ദിവസം ആളുകൾ ശിവക്ഷേത്രങ്ങൾ സന്ദർശിച്ച് വഴിപാടികൾ സമർപ്പിച്ച് പ്രാർത്ഥിക്കും. വ്രതാനുഷ്ഠാനങ്ങളോട് ഒരിയ്ക്കൽ നോക്കി രാത്രി മുഴുവൻ ശിവനെ ഭജിച്ചാണ് ഭക്തർ ക്ഷേത്രങ്ങളിൽ എത്തുന്നത്.

News18 Malayalam | news18-malayalam
Updated: March 10, 2021, 6:09 PM IST
മഹാശിവരാത്രി 2021: പൂജ സമയം എപ്പോൾ? വ്രതാനുഷ്ഠാനങ്ങളെക്കുറിച്ച് കൂടുതൽ അറിയാം
lord-shiva
  • Share this:
നാളെ (മാർച്ച് 11) മഹാശിവരാത്രി. ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ് മഹാശിവരാത്രി. ശിവരാത്രി ദിവസം ആളുകൾ ശിവക്ഷേത്രങ്ങൾ സന്ദർശിച്ച് വഴിപാടികൾ സമർപ്പിച്ച് പ്രാർത്ഥിക്കും. വ്രതാനുഷ്ഠാനങ്ങളോട് ഒരിയ്ക്കൽ നോക്കി രാത്രി മുഴുവൻ ശിവനെ ഭജിച്ചാണ് ഭക്തർ ക്ഷേത്രങ്ങളിൽ എത്തുന്നത്. ശിവരാത്രിയിൽ പിതൃക്കൾക്ക് ബലിതർപ്പണം നടത്തി നദികളിൽ മുങ്ങിക്കുളിക്കുന്നത് വഴി സകല പാപങ്ങളും കഴുകി കളഞ്ഞ് പിതൃക്കളുടെ അനുഗ്രഹം നേടാൻ സാധിക്കുമെന്നാണ് വിശ്വാസം.

മഹാ ശിവരാത്രി 2021 - തീയതിയും സമയവും

കുംഭമാസത്തിലെ കൃഷ്ണചതുർദ്ദശി തിഥിയിലാണ് ശിവരാത്രി വ്രതാനുഷ്ഠാനം നടത്തുന്നത്. ഇത്തവണ മാർച്ച് 11 വ്യാഴാഴ്ചയാണ് ശിവരാത്രി.
പൂജാ സമയം - മാർച്ച് 11ന് രാത്രി 12:06 മുതൽ ഉച്ചയ്ക്ക് 12:55 വരെ
ചതുർ‌ത്ഥി തിഥി സമയം - മാർച്ച് 11ന് പുലർച്ചെ 2:39 ന് ആരംഭിച്ച് മാർച്ച് 12 ന് ഉച്ചയ്ക്ക് 3:02 ന് അവസാനിക്കും.

മഹാ ശിവരാത്രി 2021: അറിയേണ്ട പ്രധാന മന്ത്രങ്ങൾ ഇതാ

ശിവ മൂല മന്ത്രം:
ഓം നമ ശിവായ

മഹാ മൃത്യുഞ്ജയ മന്ത്രം:
ഓം ത്രയബംകം യജമഹെ സുഗന്ധിം പുഷ്ടി-വർധനം
ഉർവരുകമിവ ബന്ദനൻ മൃത്യോർമുക്ഷിയ മമ്രിതത്ത്

രുദ്ര ഗായത്രി മന്ത്രം:
ഓം തത്പുരുഷായ വിദ്യാമഹ മഹാദേവയ ദിമാഹി
തന്നോ രുദ്രപ്രചോദയത്

ശിവരാത്രി വ്രതത്തിന് പിന്നിലെ ഐതിഹ്യം

പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂട വിഷം ലോകത്തിന്റെ രക്ഷയ്ക്കായി പരമശിവൻ പാനം ചെയ്തുവെന്നാണ് ഐതിഹ്യം. ഈ വിഷം ഉളളിൽ ചെന്ന് ഭഗവാന് ദോഷകരമാകാതിരിക്കാൻ പാർവതീ ദേവി ഭർത്താവായ ശിവന്റെ കണ്ഠത്തിൽ മുറുകെ പിടിച്ചുവെന്നും വിഷം വായിൽ നിന്നു പുറത്തു
പോവാതിരിക്കാൻ വിഷ്ണു ഭഗവാൻ ശിവന്റെ വായ പൊത്തിപ്പിടിച്ചു എന്നുമാണ് ഐതിഹ്യത്തിൽ പറയുന്നത്.
ഇങ്ങനെ വിഷം കണ്ഠത്തിൽ ഉറച്ചതിനെ തുടർന്നാണ് ശിവന് നീലകണ്ഠൻ എന്ന പേര് വന്നതത്രേ. വിഷം പാനം
ചെയ്തതിനെ തുടർന്ന് പാർവ്വതീ ദേവിയും മറ്റ് ദേവീദേവന്മാരും ശിവന് വേണ്ടി ഉറക്കമിളച്ച് പ്രാർത്ഥിച്ച
ദിവസമാണ് ശിവരാത്രി ആയി ആചരിക്കുന്നത്.

വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെ?

ശിവരാത്രിയുടെ തലേ ദിവസം ഒരിക്കലോടെയാണ് വ്രതം ആരംഭിക്കേണ്ടത്. തലേന്ന് ഒരു നേരം മാത്രമേ അരിയാഹാരം പാടുള്ളൂ. പകലുറക്കവും എണ്ണതേച്ചുകുളിയും തലേന്ന് പാടില്ല. കൂടാതെ പഴയ ആഹാരങ്ങളും ഈ ദിവസം കഴിക്കാൻ പാടില്ല.

ശിവരാത്രി ദിവസം അതിരാവിലെ ഉണർന്ന് ശരീര ശുദ്ധി വരുത്തി ശിവക്ഷേത്രം ദർശിക്കാം. ശിവരാത്രി ദിനത്തിൽ ഭക്തിപൂർവം ശിവക്ഷേത്ര ദർശനം നടത്തിയാൽ അറിയാതെ ചെയ്ത പാപങ്ങൾ പോലും തീരുമെന്നാണ് വിശ്വാസം. ശിവരാത്രി ദിവസം ബലിതർപ്പണം നടത്തിയാൽ പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുമെന്ന് പറയപ്പെടുന്നു. കേരളത്തിൽ പിതൃതർപ്പണത്തിന് പ്രശസ്തമായ ക്ഷേത്രം ആലുവ ശിവക്ഷേത്രമാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ ഓരോ വർഷവും ശിവരാത്രി ദിവസം ബലിതർപ്പണത്തിന് എത്താറുള്ളത്.

Keywords: lord shiva, mahashivarathri, mahashivarathri 2021, shivarathri, ശിവൻ, മഹാശിവരാത്രി, മഹാശിവരാത്രി 2021, ശിവരാത്രി
Published by: Anuraj GR
First published: March 10, 2021, 6:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories