നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Maha Navami 2021| മഹാനവമി ഒക്ടോബർ 14ന്; ഈ ദിവസത്തെ പൂജാ വിധികളും ശുഭ മുഹൂർത്തവും

  Maha Navami 2021| മഹാനവമി ഒക്ടോബർ 14ന്; ഈ ദിവസത്തെ പൂജാ വിധികളും ശുഭ മുഹൂർത്തവും

  രാജ്യമെമ്പാടുമുള്ള ദുര്‍ഗാ ദേവീ ഭക്തര്‍ ആഘോഷിക്കുന്ന ദിനമാണ് മഹാനവമി

  • Share this:
   നവരാത്രി ഉത്സവത്തോടനുബന്ധിച്ച് വിജയ ദശമിയുടെ തലേദിവസമാണ് മഹാ നവമി. ഈ വര്‍ഷം ഒക്ടോബര്‍ 14 വ്യാഴാഴ്ചയാണ് മഹാ നവമി ആചരിക്കുന്നത്. രാജ്യമെമ്പാടുമുള്ള ദുര്‍ഗാ ദേവീ ഭക്തര്‍ ആഘോഷിക്കുന്ന ദിനമാണ് മഹാനവമി.

   പൂജാ വിധി

   മഹാനവമി പൂജ മറ്റ് ആരാധനാ ദിവസങ്ങളെപ്പോലെ തന്നെ പ്രാര്‍ത്ഥനകളോടെ ആരംഭിക്കും. മഹാസ്‌നാനവും ഷോഡശോപചാര്‍ പൂജയുമാണ് ഈ ദിവസത്തെ പ്രത്യേകത. മഹാ നവമി ദിനത്തില്‍ പിങ്ക് നിറമുള്ള പൂക്കള്‍ ദേവിയ്ക്ക് സമര്‍പ്പിക്കുകയും ഭക്തര്‍ പിങ്ക് വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നു.

   കന്യാപൂജനം അഥവാ കുമാരി പൂജ ഈ ദിവസം വളരെ പ്രാധാന്യമര്‍ഹിക്കുന്ന പൂജയാണ്. 8-9 വയസ്സ് പ്രായമുള്ള ഒന്‍പത് പെണ്‍കുട്ടികളെ പൂജാ വേദിയിലേക്ക് ക്ഷണിക്കുകയും അവരുടെ പാദങ്ങള്‍ കഴുകുകയും ചെയ്യുന്നു. ഈ കന്യാപൂജ ദുര്‍ഗ്ഗയുടെ 9 രൂപങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. നവമി ഹോമത്തോടെയാണ് നവമി പൂജയുടെ അവസാനം.

   ശുഭ മുഹൂര്‍ത്തം

   നവമി തിഥി 2021 ഒക്ടോബര്‍ 13ന് രാത്രി 8.07ന് ആരംഭിക്കും. നവമി തിഥി 2021 അവസാനിക്കുന്നത് ഒക്ടോബര്‍ 14 ന് വൈകുന്നേരം 6.52നാണ്.

   മഹാനവമി 2021

   ഹിന്ദു പഞ്ചാംഗ പ്രകാരം, 5 നവരാത്രികളുണ്ട്. ചൈത്രം, ആഷാഢം, അശ്വിന്‍, പൗഷ്, മാഗ് എന്നിങ്ങനെയാണ് അഞ്ച് നവരാത്രികള്‍. ഈ അഞ്ച് നവരാത്രികളില്‍ അശ്വിന്‍ നവരാത്രിയ്ക്കാണ് ഏറ്റവും പ്രാധാന്യം. ഇതാണ് വ്യാപകമായി ആഘോഷിക്കാറുള്ളത്. അശ്വിന്‍ നവരാത്രി ശാരദീയ നവരാത്രി അല്ലെങ്കില്‍ ദുര്‍ഗ്ഗ പൂജ എന്നും അറിയപ്പെടുന്നു. ഒന്‍പത് അവതാരങ്ങള്‍ അല്ലെങ്കില്‍ 'ശക്തി'യുടെ രൂപങ്ങളാണ് നവരാത്രിയില്‍ ഭക്തര്‍ ആരാധിക്കുന്നത്.

   ദുര്‍ഗ്ഗാ ദേവിയുടെയും പാര്‍വതിയുടെയും 9 രൂപങ്ങളാണ് ഈ ദിവസങ്ങളില്‍ ആഘോഷിക്കുന്നത്. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദര്‍ഘണ്ട, കൂശ്മാണ്ട, സ്‌കന്ദമാതാ, കാത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിവയാണ് ഒന്‍പത് അവതാരങ്ങള്‍. അങ്ങനെ, 9 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവകാലത്ത് ഓരോ ദിവസവും ദുര്‍ഗയുടെ ഓരോ രൂപമാണ് പൂജിക്കുന്നത്.

   മഹാശക്തിയുടെ പരമോന്നത രൂപമായ മാ സിദ്ധിധാത്രിയെ ആരാധിക്കുന്ന ദിവസമാണ് മഹാ നവമി. മഹിഷാസുരന്‍ എന്ന രാക്ഷസന്റെ സംഹാരിയായ മഹിഷാസുരമര്‍ദിനിയായാണ് സിദ്ധിധാത്രി ആരാധിക്കപ്പെടുന്നത്. ഹിന്ദു പുരാണം അനുസരിച്ച്, മഹിഷാസുരന്‍ എന്ന അസുര രാജാവ്, ത്രിലോകങ്ങളും അതായത്, ഭൂമി, സ്വര്‍ഗം, നരകം എന്നിവ ആക്രമിച്ചു. ഈ അസുരനെ തോല്‍പ്പിക്കാനായി ബ്രഹ്മാവും വിഷ്ണുവും ശിവനും അവരുടെ ശക്തി കൂട്ടിയോജിപ്പിച്ച് ദുര്‍ഗാദേവിയെ സൃഷ്ടിച്ചുവെന്നാണ് വിശ്വാസം.

   ദേവിയുടെ ഈ അവതാരം വളരെ ശക്തിയുള്ള അവതാരമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ മഹാ നവമി പൂജയ്ക്കും വളരെ വലിയ പ്രാധാന്യമാണുള്ളത്. ഈ ദിവസം നടത്തുന്ന പൂജ ഉത്സവത്തിന്റെ മറ്റ് 8 ദിവസങ്ങളിലും നടത്തുന്ന പൂജയ്ക്ക് സമാനമാണ്.
   Published by:Jayashankar AV
   First published:
   )}