മഹാപരിനിര്‍വാണ്‍ ദിനം 2021 (Mahaparinirvan Diwas) : ഇന്ന് ഡോ.ബി.ആര് അംബേദ്കറുടെ (Dr. B R Ambedkar) 65-ാം ചരമവാര്‍ഷികമാണ് (Death Anniversary). 1956 ഡിസംബര്‍ 6 നാണ് ബാബാസാഹേബ് അംബേദ്കര്‍ എന്നറിയപ്പെടുന്ന ഡോ. ഭീംറാവു റാംജി അംബേദ്കര്‍ അന്തരിച്ചത്. മധ്യപ്രദേശിലെ (Madhyapradesh) മോവില്‍ ജനിച്ച അംബേദ്കര്‍ മാതാപിതാക്കളുടെ 14-ാമത്തെയും അവസാനത്തെയും കുട്ടിയായിരുന്നു. സാമ്പത്തിക ശാസ്ത്രജ്ഞനും വിദ്യാഭ്യാസ സൈദ്ധാന്തികനുമായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യ ശില്‍പ്പി എന്ന് വിളിക്കപ്പെടുന്ന ബാബാസാഹേബ് ഇന്ത്യയുടെ ദളിത് ആക്ടിവിസത്തിന്റെ പതാകവാഹകന്‍ കൂടിയായിരുന്നു .
1947 ആഗസ്ത് 29 ന് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയ്ക്ക് വേണ്ടിയുള്ള ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായി മാറി ബി ആര് അംബേദ്കര്‍. സ്വാതന്ത്ര്യാനന്തരം അദ്ദേഹം ഇന്ത്യയുടെ നിയമമന്ത്രിയായി. ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനായി 'എക്സ്ക്ലൂഡഡ് ഇന്ത്യ', 'മൂക് നായക്', 'ജനത' എന്നീ പേരുകളില്‍ ദ്വൈവാരികകളും വാരികകളും അദ്ദേഹം തുടങ്ങിയിരുന്നു. വിവാഹസമയത്ത് അദ്ദേഹത്തിന്റെ ആദ്യ ഭാര്യക്ക് 9 വയസ്സ് മാത്രമായിരുന്നു പ്രായം.
ഡോ. ബി.ആര്. അംബേദ്കറുടെ 65-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെക്കുറിച്ച് അധികം അറിയപ്പെടാത്ത 10 വസ്തുതകള്‍ പരിശോധിക്കാം:
1. 64 വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹത്തിന് 9 ഭാഷകള്‍ അറിയാം. 21 വര്‍ഷക്കാലം ലോകമെമ്പാടും നിന്ന് വിദ്യാഭ്യാസം നേടുകയും ചെയ്തു. ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യക്കാരനും അദ്ദേഹമായിരുന്നു.
2. ബുദ്ധമത വിശ്വാസിയായി അറിയപ്പെടുന്ന അംബേദ്കര്‍ മഹാരാഷ്ട്രയിലെ മഹര്‍ ജാതിയില്‍പെട്ട ഒരു ഹിന്ദു കുടുംബത്തിലാണ് ജനിച്ചത്. അന്ന് അത് താഴ്ന്ന ജാതിയായി കണക്കാക്കപ്പെട്ടിരുന്നു, ആ വിഭാഗത്തില്‍പ്പെട്ടവരെ 'തൊട്ടുകൂടാത്തവരാ'യാണ് കണക്കാക്കിയിരുന്നത്. 1956 ലാണ് അദ്ദേഹം ബുദ്ധമതം സ്വീകരിച്ചത്.
3. ഇന്ത്യന്‍ ഭരണഘടനാശില്പിയുടെ 20 പേജുള്ള ആത്മകഥയായ 'വെയ്റ്റിംഗ് ഫോര്‍ എ വിസ' കൊളംബിയ സര്‍വകലാശാലയില്‍ പാഠപുസ്തകമാക്കിയിട്ടുണ്ട്.
4. ലണ്ടന്‍ മ്യൂസിയത്തില്‍ കാള്‍ മാര്‍ക്സിനൊപ്പം സ്വന്തം പ്രതിമയുള്ള ഒരേയൊരു ഇന്ത്യക്കാരനാണ് അംബേദ്കര്‍.
5. 50,000 ത്തിലധികം പുസ്തകങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറിയായിരുന്ന രാജ്ഗിര്‍, ബാബാസാഹേബിന്റെ സ്വകാര്യ ലൈബ്രറിയാണ്.
6. ലോകമെമ്പാടുമുള്ള എല്ലാ ബുദ്ധ ചിത്രങ്ങളിലും പ്രതിമകളിലും ബുദ്ധന്റെ കണ്ണുകള്‍ അടഞ്ഞാണ് ഇരിക്കുന്നത്. തുറന്ന കണ്ണുകളോടെ അദ്ദേഹത്തെ ആദ്യമായി വരച്ച വ്യക്തി അംബേദ്കറാണ്.
7. പിന്നോക്ക ജാതിയില്‍പ്പെട്ട ആദ്യത്തെ അഭിഭാഷകനായിരുന്നു അദ്ദേഹം.
8. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് അംബാവഡേക്കര് എന്നായിരുന്നു, അത് സ്കൂളിലെ അധ്യാപകന് അംബേദ്കര്‍ എന്നാക്കി മാറ്റി.
9. അംബേദ്കറിന് മരണാനന്തര ബഹുമതിയായി ഇന്ത്യയിലെ പരമോന്നത പൗരബഹുമതിയായ ഭാരതരത്നം നല്കി ആദരിച്ചു.
10. കുടിവെള്ളത്തിനായി സത്യാഗ്രഹം നടത്തിയ ലോകത്തിലെ ഏക സത്യാഗ്രഹി അദ്ദേഹമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.