• HOME
 • »
 • NEWS
 • »
 • life
 • »
 • MAHASHIVRATRI 2022: ഇന്ന് മഹാശിവരാത്രി; ഈ ദിവസത്തിലെ പൂജാവിധികളും പ്രത്യേകതകളും അറിയാം

MAHASHIVRATRI 2022: ഇന്ന് മഹാശിവരാത്രി; ഈ ദിവസത്തിലെ പൂജാവിധികളും പ്രത്യേകതകളും അറിയാം

ഈ ദിവസമാണ് ശിവനും പാർവതിയും വിവാഹിതരായതെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ മഹാശിവരാത്രി ദിവസം, അനുയോജ്യമായ ജീവിത പങ്കാളികളെ കണ്ടെത്താൻ ആളുകൾ ഉപവാസം അനുഷ്ഠിക്കുന്നു

lord-shiva-parvati

lord-shiva-parvati

 • Share this:
  MAHASHIVRATRI 2022: ഇന്ന് മഹാശിവരാത്രി. ഹിന്ദുമതത്തിലെ പ്രധാന ദേവന്മാരിൽ ഒരാളായ പരമശിവന് വേണ്ടിയുള്ള ദിവസമാണ്. പരമശിവന് വേണ്ടി പാർവതി ഉറക്കമിളച്ച് പ്രാർഥിച്ച ദിവസമാണിന്ന്. ഹിന്ദു പുരാണമനുസരിച്ച്, സൃഷ്ടി, സംരക്ഷണം, സംഹാരം എന്നിവയുടെ സ്വർഗ്ഗീയ നൃത്തം പരമശിവൻ ഈ ദിവസം അവതരിപ്പിക്കുന്നുവെന്നാണ് വിശ്വാസം, ഇത് ശിവ താണ്ഡവം എന്നും അറിയപ്പെടുന്നു. ഹിന്ദു കലണ്ടർ അനുസരിച്ച് ഫാൽഗുന മാസത്തിലെ കൃഷ്ണപക്ഷ ചതുർദശിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്.

  മഹാശിവരാത്രിയെക്കുറിച്ച് നിരവധി കഥകളുണ്ട്. സമുദ്രമന്ഥനസമയത്ത്, സമുദ്രത്തിൽ നിന്ന് കാളകൂട വിഷം അടങ്ങിയ ഒരു പാത്രം ഉയർന്നുവന്നു, അത് എല്ലാ ദേവതകളെയും അസുരന്മാരെയും ഭയപ്പെടുത്തുന്നു. ദേവൻമാരും അസുരൻമാരും ഭൂമിയിലെ ജീവജാലങ്ങളുമെല്ലാം ഈ വിഷമേറ്റ് നശിക്കുമെന്ന അവസ്ഥ വന്നു. എന്നാൽ ഈ ഘട്ടത്തിൽ രക്ഷയ്ക്കായി പരമ ശിവൻ ഇറങ്ങി വിഷം കുടിച്ചു, അങ്ങനെ ലോകത്തെ രക്ഷിച്ചു. വിഷം കുടിച്ചതിനെ തുടർന്ന് പരമശിവന്‍റെ കണ്ഠം നീലനിറത്തിലാകുകയും ചെയ്തു.

  ഈ ദിവസമാണ് ശിവനും പാർവതിയും വിവാഹിതരായതെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ മഹാശിവരാത്രി ദിവസം, അനുയോജ്യമായ ജീവിത പങ്കാളികളെ കണ്ടെത്താൻ ആളുകൾ ഉപവാസം അനുഷ്ഠിക്കുന്നു. രാജ്യത്തുടനീളം ആചരിക്കുന്ന പ്രധാന ഇന്ത്യൻ ഉത്സവമാണ് മഹാശിവരാത്രി. പ്രത്യേകിച്ചും ശിവക്ഷേത്രങ്ങളിൽ ഈ ദിവസം ഉത്സവം കൊണ്ടാടുന്നു, 'ജീവിതത്തിലെ അന്ധകാരത്തെയും അജ്ഞതയെയും മറികടക്കുക' എന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ശിവരാത്രി. അഞ്ചാം നൂറ്റാണ്ടിലാണ് ഈ ആഘോഷത്തിന്റെ തുടക്കം. കശ്മീരിലെ പ്രദേശങ്ങളിൽ, ഈ ഉത്സവം ഹർ-രാത്രി എന്ന പേരിൽ ആഘോഷിക്കപ്പെടുന്നു.

  മഹാശിവരാത്രി 2022: ശുഭ മുഹൂർത്തവും ആചാരങ്ങളും

  മാർച്ച് 1 ന് വൈകുന്നേരം 06:21 മുതൽ മാർച്ച് 2 ന് രാവിലെ 06:45 വരെ പൂജ നടത്താം. വ്രതാനുഷ്ഠാനം നടത്തുന്നവർ ബ്രാഹ്മണമുഹൂർത്തത്തിൽ അതിരാവിലെ കുളിച്ച് ദിവസം തുടങ്ങണം. ശിവനെ ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക. നിങ്ങളുടെ പക്കൽ ശിവന്റെയും പാർവതിയുടെയും വിഗ്രഹങ്ങൾ ഉണ്ടെങ്കിൽ, അവ പരസ്പരം അടുത്ത് സ്ഥാപിച്ച് പൂജ നടത്താം. മറ്റൊരു ശുഭ മുഹൂർത്ത കുറിപ്പ് മാർച്ച് 1 ചൊവ്വാഴ്ച പുലർച്ചെ 3:16 മുതൽ ആരംഭിച്ച് മാർച്ച് 2 ബുധനാഴ്ച രാവിലെ 10 മണിക്ക് അവസാനിക്കും.

  തലേ ദിവസം മുതൽ വ്രതം ആരംഭിക്കണം. തലേന്ന് വൈകുന്നേരം അരിയാഹാരം പാടില്ല. പകലുറക്കം, എണ്ണതേച്ചുകുളി, ഇവ അരുത്. ശിവരാത്രി ദിവസം അതിരാവിലെ ഉണർന്ന് ദേഹശുദ്ധി വരുത്തിയശേഷം ശിവ ക്ഷേത്ര ദർശനം നടത്തണം. ശിവന് ഏറ്റവും പ്രിയപ്പെട്ട കൂവളമാല സമർപ്പിക്കുന്നതും കൂവളത്തിന്റെ ഇല കൊണ്ട് അർച്ചനയും ജലധാര നടത്തുന്നതും ഈ ദിവസത്തെ വിശിഷ്‌ട വഴിപാടുകളാണ്.

  മഹാശിവരാത്രി 2022: ശിവരാത്രിയിൽ ജപിക്കുന്നതിനുള്ള മന്ത്രങ്ങൾ
  ആളുകൾക്ക് മഹാ മൃത്യുഞ്ജയ മന്ത്രം ജപിക്കാം: ॐ ത്ര്യംബകം യജാമഹേ സുഗന്ധിം പുഷ്ടിവർധനം.ഉർവാരുകമിവഃ॥

  നിങ്ങൾക്ക് ശിവമന്ത്രം 101 തവണ ജപിക്കാം: ഓം നമ: ശിവായ
  Published by:Anuraj GR
  First published: