'കേരളത്തിന്റെ കൈകളു'മായി ജീവിച്ച അഫ്ഗാൻ മേജർ അബ്ദുൾ റഹീം ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു

ഒരു ബോംബ് സ്ഫോടനത്തിൽ രണ്ടു കൈകളും നഷ്ടപ്പെട്ട റഹീമിന് 2015 ൽ കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ചാണ് പുതിയ കൈപ്പത്തി വച്ചു പിടിപ്പിച്ചത്. അപകടത്തിൽ മസ്തിഷ്ക മരണ സംഭവിച്ച 54 കാരനായ ഏലൂർ ഫെറി തൈപ്പറമ്പിൽ ജോസഫിന്റെ കൈകൾ ആയിരുന്നു റഹീമിന് ലഭിച്ചത്.

News18 Malayalam | news18
Updated: February 28, 2020, 9:28 AM IST
'കേരളത്തിന്റെ കൈകളു'മായി ജീവിച്ച അഫ്ഗാൻ മേജർ അബ്ദുൾ റഹീം ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു
അബ്ദുൾ റഹീം
  • News18
  • Last Updated: February 28, 2020, 9:28 AM IST
  • Share this:
അഫ്ഗാൻ ആർമി മേജർ അബ്ദുൾ റഹീം തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞ ഫെബ്രുവരി 19ന് അദ്ദേഹം സഞ്ചരിച്ച ഔദ്യോഗിക വാഹനത്തിൽ ബോംബ് പൊട്ടിത്തെറിച്ചായിരുന്നു മരണം. അഫ്ഗാനിലെ ഒരു മിലിട്ടറി ഉദ്യോഗസ്ഥന്റെ വാർത്ത സാധാരണ വാർത്തയായി വായിച്ചു വിടാം എന്നു കരുതിയെങ്കിൽ തെറ്റി. കാരണം റഹീമിനെ കേരളജനതയ്ക്ക് ഒരു പക്ഷെ ഓർമയുണ്ടായിരിക്കും.

സ്വന്തം രാജ്യത്തെ ശത്രുക്കളോട് പൊരുതിയ ഈ സൈനികന്റെ ഇരുകൈപ്പത്തികളും കേരളസ്വദേശിയുടെതാണ്. ഒരു ബോംബ് സ്ഫോടനത്തിൽ രണ്ടു കൈകളും നഷ്ടപ്പെട്ട റഹീമിന് 2015 ൽ കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ചാണ് പുതിയ കൈപ്പത്തി വച്ചു പിടിപ്പിച്ചത്.  അപകടത്തിൽ മസ്തിഷ്ക മരണ സംഭവിച്ച 54 കാരനായ ഏലൂർ ഫെറി തൈപ്പറമ്പിൽ ജോസഫിന്റെ കൈകൾ ആയിരുന്നു റഹീമിന് ലഭിച്ചത്. ഇന്ത്യയിലെ രണ്ടാമത്തെ വിജയകരമായ കൈപ്പത്തി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കൂടിയായിരുന്നു അത്. ശസ്ത്രക്രിയയ്ക്ക് ജോസഫിന്റെ കുടുംബത്തിന് മുന്നിൽ തൊഴുകൈകളുമായി നിൽക്കുന്ന റഹീമിന്റെ ചിത്രം അന്ന് വൈറലായിരുന്നു.

Also Read-ദേവനന്ദയ്ക്കായുളള കാത്തിരിപ്പ് വിഫലമായി; നാടുമുഴുവൻ കൂടെ നിന്നു; അവൾ ഇനി ഒരു കണ്ണീർച്ചിത്രം

ബോംബ് നിർവീര്യമാക്കുന്നതിൽ വൈദഗ്ധ്യം നേടിയ റഹീമിന് 2012 ൽ ഒരു ദൗത്യത്തിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ചത് കൈകൾ നഷ്ടമായത്. മൂന്ന് വർഷങ്ങൾക്ക് ശേഷം ജോസഫിന്റെ കരങ്ങളുമായി റഹീം വീണ്ടും പോരാട്ട ഭൂമിയിലേക്കിറങ്ങി. ഈയടുത്ത് മേജറായി സ്ഥാനക്കയറ്റം നേടിയ റഹീം കാബൂളിൽ വച്ചാണ് കൊല്ലപ്പെടുന്നത്. റഹീമിൻറെ മരണവാർത്ത ഉൾക്കൊള്ളാൻ കുറച്ച് പ്രയാസമായിരുന്നുവെന്നാണ് അന്ന് കൈപ്പത്തി മാറ്റിവയ്ക്കലിന് നേതൃത്വം നൽകിയ ഡോ. സുബ്രഹ്മണ്യ അയ്യർ പറയുന്നത്. 'വാർത്ത അറിഞ്ഞപ്പോൾ അത് ഞങ്ങൾ അറിയുന്ന അബ്ദുൾ റഹീം തന്നെയാണോയെന്ന് ഉറപ്പിക്കേണ്ടിയിരുന്നു.. ആ ധീരമനുഷ്യന് സല്യൂട്ട്..' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു..

Also Read-പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു: പിതാവിന് യുഎഇയിൽ വധശിക്ഷ

ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയെങ്കിലും കേരളവുമായുള്ള ബന്ധം റഹീം ഉപേക്ഷിച്ചിരുന്നില്ല. തന്റെ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ എയിംസിലെ അംഗങ്ങളുമായി ബന്ധം നിലനിർത്തിയിരുന്നു. എല്ലാ വർഷവും ചെക്കപ്പിനായി എത്താറുണ്ടായിരുന്നു. തുർക്കിയിലെ പരിശീലനത്തിന് ശേഷം അടുത്തമാസം കൊച്ചിയിലെത്താനിരിക്കെയാണ് മരണം.
First published: February 28, 2020, 9:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading