• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പെര്‍ഫ്യൂം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


Updated: April 2, 2018, 9:00 PM IST
പെര്‍ഫ്യൂം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Updated: April 2, 2018, 9:00 PM IST
പെർഫ്യൂം ഉപയോഗിക്കുന്നത് പ്രായഭേദമന്യേ മിക്കവര്‍ക്കും ഇഷ്ടപ്പെട്ട കാര്യമാണ്. ആത്മവിശ്വാസത്തെ വളരെയധികം സ്വാധീനിക്കാൻ പെർഫ്യൂമിനു സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ടു തന്നെ മേക്കപ്പ് ടേബിളിലെ മുഖ്യസ്ഥാനം കാലാകാലങ്ങളായി പെർഫ്യൂം നിലനിർത്തുന്നു. എന്നാൽ അനുയോജ്യമല്ലാത്ത പെർഫ്യൂമാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ വിപരീത ​ഫലങ്ങളാവും ഉണ്ടാക്കുക. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പെര്‍ഫ്യൂം തെരഞ്ഞെടുക്കുന്നതിലെ അബദ്ധങ്ങൾ ഒഴിവാക്കാം.

ഏതുതരത്തിലുള്ള പെർഫ്യൂമാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എന്നതിൽ വ്യക്തമായ ധാരണയാണ് ആദ്യം വേണ്ടത്. വിപണിയിൽ ആയിരക്കണക്കിന് ഉല്പന്നങ്ങൾ ഉണ്ട്. ഇവയെല്ലാം ഉപയോഗിച്ചു​ നോക്കി വാങ്ങുക സാധ്യവുമല്ല. അത് കൊണ്ട് തന്നെ വാങ്ങേണ്ട പെർഫ്യൂമിന്റെ ബ്രാൻഡ്, വാസന തുടങ്ങിയവയെ കുറിച്ച് ധാരണ ഉണ്ടാവണം. ഇതേക്കുറിച്ച് അറിയാന്‍ സ്ഥിരമായി ഉപയോഗിക്കുന്നവരോടു ചോദിക്കുകയോ ഇന്റർനെറ്റിൽ തിരയുകയോ ചെയ്യാം.

ഏത് പെർഫ്യൂം വാങ്ങുന്നതിനു മുൻപും അതിന്റെ പുറംചട്ടയും നിറവും കണ്ട് വിലയിരുത്താതെ ഒന്ന് ടെസ്റ്റ് ചെയ്തു നോക്കുന്നതാണ് നല്ലത്. എന്തൊക്കെ കണക്കുകൂട്ടലുമായി പോയാലും കടയിലുള്ളത് മുഴുവൻ പരീക്ഷിക്കാനുള്ള തിടുക്കമാവും ഭൂരിഭാഗം പേർക്കും. ഇവിടേയും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഓരോ അവസരങ്ങൾക്കും അനുയോജ്യമായ പെർഫ്യൂമുകൾ തിരഞ്ഞെടുക്കണം എന്നതാണ് ആദ്യഘട്ടം.

ടെസ്റ്റ് ചെയുമ്പോൾ ഒരേ സ്ഥലത്തു തന്നെനിന്ന് വാസന മനസിലാക്കാൻ ശ്രമിക്കരുത്. ഇടവേളകൾ നൽകി അടുത്തത് പരീക്ഷിക്കുന്നത് യഥാർഥ വാസന തിരിച്ചറിയാൻ സഹായിക്കും. കോഫി ബീന്‍സിന്റെ ഉപയോഗവും ഇതേ ഫലം തരും. കൈത്തണ്ടയിലും കൈയുടെ മുകളിലും എല്ലാം പെർഫ്യൂം പരീക്ഷിക്കാം. അതേപോലെ ഉപയോഗത്തിനു ശേഷം തുടച്ചു മാറ്റുന്നതും സ്ഥാനം മാറ്റി പരീക്ഷിക്കുന്നതും നല്ലതാണ്.

ഇഷ്ട്ടപ്പെട്ട പെർഫ്യൂം കണ്ടെത്തിക്കഴിഞ്ഞാലും വീണ്ടും ചില കാര്യങ്ങൾ ഉറപ്പു വരുത്തണം. അതിന്റെ ഇന്‍റന്‍സിറ്റി എത്രയാണെന്നു നോക്കണം. 20 മുതൽ 30 വരെ ഇന്‍റന്‍സിറ്റിയുള്ള പെർഫ്യൂമാണ് ഏറ്റവും ഉത്തമമെന്നു വിദഗ്ദ്ധർ പറയുന്നു. അതേപോലെ യുഡി പെര്‍ഫ്യൂം (ഇഡിപി-eau de parfum) വിഭാഗത്തിലുള്ളതാണ് കൂടുതൽ ഗുണമേന്മയുള്ളത്.
First published: February 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍