• HOME
 • »
 • NEWS
 • »
 • life
 • »
 • 'അനിയാ ഇത് വെറുതെ ചുറ്റി കൂട്ടി ഇടേണ്ട സാധനമല്ല' ; ഇന്‍ന്ദ്രന്‍സ് ദേഷ്യപ്പെടുന്നത് ആദ്യമായി കണ്ടപ്പോള്‍; അനുഭവക്കുറിപ്പ്

'അനിയാ ഇത് വെറുതെ ചുറ്റി കൂട്ടി ഇടേണ്ട സാധനമല്ല' ; ഇന്‍ന്ദ്രന്‍സ് ദേഷ്യപ്പെടുന്നത് ആദ്യമായി കണ്ടപ്പോള്‍; അനുഭവക്കുറിപ്പ്

ഇന്ദ്രന്‍സുമായുള്ള അനുഭവം പങ്കുവയ്ക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ രജീഷ് ആര്‍ പൊതവൂര്‍

Indrans

Indrans

 • Last Updated :
 • Share this:
  മലയാള സിനിമയിലെ ലാിത്യത്തിന്റെ മുഖമാണ് ഇന്ദ്രന്‍സ് എന്ന നടന്‍. അവിസ്മരണീയമായ പല കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും തെല്ലും താരജാടയില്ലാതെ ഇടപലകുകയും പെരുമാറുകയും ചെയ്യുന്ന അദ്ദേഹം ഹോം എന്ന പുതിയ ചിത്രത്തിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയിരിക്കുകയാണ്.

  നിഷ്‌കളങ്കമായ ഭാവത്തോടെ ചിരിക്കുന്ന മുഖവുമായി നില്‍ക്കുന്ന ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രം പ്രേക്ഷക മനസ്സുകളില്‍ സന്തോഷം നിറയ്ക്കുമ്പോള്‍ ഇന്ദ്രന്‍സുമായുള്ള ഹൃദ്യമായ അനുഭവം പങ്കുവയ്ക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ രജീഷ് ആര്‍ പൊതവൂര്‍.

  മലയാളസിനിമയില്‍ താന്‍ ഏറ്റവും അത്ഭുതത്തോടെ നോക്കി കാണുന്ന ഒരു വലിയ മനുഷ്യന്‍ ആണ് ഇന്ദ്രന്‍സെന്നും വാക്കുകള്‍ കൊണ്ട് എഴുതി വര്‍ണ്ണിക്കാന്‍ ആവുന്നതല്ല അദ്ദേഹത്തിന്റെ മനസ്സെന്നും രജീഷ് കുറിക്കുന്നു.

  കുറിപ്പിലൂടെ

  മലയാളസിനിമയിൽ ഞാൻ ഏറ്റവും അത്ഭുതത്തോടെ നോക്കി കാണുന്ന

  ഒരു വലിയ മനുഷ്യൻ ആണ് "ഇന്ദ്രൻസ് ഏട്ടൻ" ..... വാക്കുകൾ കൊണ്ട് എഴുതി വർണ്ണിക്കാൻ ആവുന്നതല്ല ആ മനസ്സ്, " മലയാള സിനിമയിലെ വസ്ത്രാലങ്കാര മേഖലയിൽ തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച കൊണ്ട് അഭിനയത്തിൽ സജീവമായ അദ്ദേഹം വളരെ പെട്ടെന്ന് തന്നെ ജനഹൃദയങ്ങളിൽ കാലെടുത്തു വച്ചു.

  കുടക്കമ്പി എന്ന അപരനാമത്തിൽ....

  മലയാളികളെ കുടുകുടെ ചിരിപ്പിച്ച മഹാ പ്രതിഭ ഞങ്ങൾ സിനിമ ടെക്നീഷ്യൻമാരുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്..... കോസ്റ്റ്യൂം രംഗത്തുനിന്നും സിനിമയിലെത്തി ഇത്രയും പേരും പ്രശസ്തിയും നേടിയിട്ടും

  വന്ന വഴി മറക്കാതെ വിനയ കുനിയനായി അദ്ദേഹം ഓരോ സിനിമയിലൂടെയും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്....  തെല്ലുപോലും താര ജാഡ ഇല്ലാതെ

  എല്ലാവരോടും പരസ്പരബഹുമാനവും

  ലാളിത്യവുമാണ് ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത....ഞങ്ങൾ ടെക്നീഷ്യന്മാരെ എവിടെ എപ്പോ കണ്ടാലും ചേർത്ത് നിർത്തും, സുഖ വിവരങ്ങൾ അന്വേഷിക്കും, ഒരുപാട് തമാശകൾ പറയും ഒരുപാട് സിനിമകൾ ഏട്ടനൊപ്പം വർക്ക് ചെയ്തിട്ടുണ്ടെങ്കിലും

  അദ്ദേഹം ചെറുതായിട്ടെങ്കിലും ദേഷ്യപ്പെടുന്നത് കണ്ടത് " പൊരിവെയിൽ " എന്ന സിനിമയിലെ ഒരു കോസ്റ്റും അസിസ്റ്റന്റ് നോട് ആയിരുന്നു.... അദ്ദേഹത്തിന് ഇടാനുള്ള ഡ്രസ്സ് ഒരു കവറിൽ ചുറ്റി കൂട്ടിഎടുത്ത് വന്ന സ്റ്റാഫിനോട് അദ്ദേഹം പറയുന്നത് കേട്ട് അത്ഭുതം തോന്നി...

  " അനിയ ചെയ്യുന്ന ജോലിയിൽ ഒന്ന് ആത്മാർത്ഥതയോടെ ശ്രദ്ധിക്കുക.... ഇത് വെറുതെ ചുറ്റി കൂട്ടിയിട്ട് ഇടേണ്ട സാധനമല്ല സ്ക്രീനിലെ കഥാപാത്രത്തിന്റെ പാതിആണ് കോസ്റ്റും ...എന്നെ ഞാൻ ആക്കിയ ജോലി ആണ് നിങ്ങൾ ചെയ്യുന്നത്....

  എല്ലാ ജോലിയിലും ഒരു ദൈവീകത ഉണ്ട്.. ഒരു അയൺ ബോക്സ് കൊണ്ടുവരൂ ഞാൻ സ്വയം ചെയ്യാം....

  എനിയും ഈ ജോലി അഭിമാനത്തോടെ എടുക്കാൻ താൽപര്യപ്പെടുന്ന ഒരാൾ ആണ് ഞാൻ.... ഇത്രയും പറഞ്ഞു അദ്ദേഹം അയൺ ചെയ്യാനൊരുങ്ങി....

  ആ കോസ്റ്റും അസിസ്റ്റന്റ് ആദ്യമായി വർക്ക്‌ ചെയിത സിനിമ ആയത് കൊണ്ട് സംഭവിച്ചതാണ്.... അദ്ദേഹം തലകുനിക്കുനിച്ചു നിന്നു....

  പുതിയ ആളാണ് അല്ലേ...? സാരമില്ല ശരിയായിക്കോളും..ചെറു ചിരിയോടെ അദ്ദേഹത്തിന്റെ പുറത്ത് ഒന്ന് തട്ടി...

  ആ വലിയ മനുഷ്യന്റെ ആ ഒരു വാക്ക് മാത്രം മതി ആയിരുന്നു

  ആ കോസ്റ്റും അസിസ്റ്റന്റ്ന് പിന്നീടുള്ള അദ്ദേഹത്തിന്റെ ജോലിയിൽ വഴിത്തിരിവക്കാൻ.....

  ഒരുപാട് പ്രാവശ്യം അദ്ദേഹത്തെ മേക്കപ്പ് ചെയ്യനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്...

  അതിൽ ഒരുപാട് ഒരുപാട് അഭിമാനിക്കുന്നു..... മേക്കപ്പ് ചെയ്യുബോൾ നമ്മുടെ ഷർട്ട് ഒന്ന് ചുളിഞ്ഞാൽ ഇന്ദ്രൻസ് ഏട്ടൻ അത് പോലും പലപ്പോഴും ശരിയാക്കി തന്നിട്ടുണ്ട്....ഇന്ന് ഓരോ സിനിമയിലും  അഭിനയത്തിന്റെ പുതിയ തലങ്ങളിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ
   ചലച്ചിത്ര മേഖലയിൽ വിനയത്തിന്റെ പാതയിലുടെ വിജയ പതാകയുമേന്തി ഈ ഏകാന്തപഥികൻ വലിയവലിയ ഉയരങ്ങൾ കീഴടക്കട്ടെ.....


  Published by:Karthika M
  First published: