ഡോ. പി.എ ലളിത അന്തരിച്ചു; ആതുരസേവനരംഗത്ത് സാമൂഹികപ്രതിബദ്ധതയോടെ നിലകൊണ്ടുവെന്ന് മുഖ്യമന്ത്രി

Dr P A Lalitha Dies | ഡോക്ടർ എന്നതിന് ഉപരി സാമൂഹികപ്രവർത്തകയും എഴുത്തുകാരിയുമായിരുന്നു പി.എ ലളിത. അസുഖബാധിതയായിരുന്നപ്പോഴും സാമൂഹികപ്രവർത്തനരംഗത്ത് അവർ സജീവമായിരുന്നു.

News18 Malayalam | news18-malayalam
Updated: April 12, 2020, 6:46 PM IST
ഡോ. പി.എ ലളിത അന്തരിച്ചു; ആതുരസേവനരംഗത്ത് സാമൂഹികപ്രതിബദ്ധതയോടെ നിലകൊണ്ടുവെന്ന് മുഖ്യമന്ത്രി
Dr P A Lalitha
  • Share this:
കോഴിക്കോട്: മലബാര്‍ ഹോസ്പിറ്റല്‍ ആൻഡ് യൂറോളജി സെന്‍റർ ഉടമയും ഐഎംഎ വനിതാവിഭാഗം സ്ഥാപക ചെയർപേഴ്സണുമായ പ്രമുഖ ഡോക്ടർ ഡോ. പി.എ. ലളിത (69) അന്തരിച്ചു. ക്യാൻസർ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. ആലപ്പുഴ ചേര്‍ത്തല സ്വദേശിയാണ്. നടക്കാവ് ക്രോസ് റോഡിലെ അമ്പിളി എന്ന വീട്ടിലായിരുന്നു താമസം. ഡോക്ടർ എന്നതിന് ഉപരി സാമൂഹികപ്രവർത്തകയും എഴുത്തുകാരിയുമായിരുന്നു പി.എ ലളിത. അസുഖബാധിതയായിരുന്നപ്പോഴും സാമൂഹികപ്രവർത്തനരംഗത്ത് അവർ സജീവമായിരുന്നു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വനിത വിഭാഗത്തി​​ന്‍റെ സ്ഥാപക ചെയര്‍പേഴ്സനാണ്. ഐ.എം.എ കോഴിക്കോട് ബ്രാഞ്ച് പ്രസിഡൻറ്, സെക്രട്ടറി, ഐ.എം.എ ദേശീയ വനിത വിഭാഗത്തി​​ന്‍റെ സ്ഥിരം സമിതി അംഗം, അബലാമന്ദിരത്തി​ന്‍റെ ഉപദേശക സമിതി ചെയര്‍പേഴ്സണ്‍, ജുവനൈല്‍ വെല്‍ഫയര്‍ ബോര്‍ഡ് അംഗം, മെര്‍ക്കൈൻറൽ ബാങ്ക് ഡയറക്ടര്‍, കുട്ടികളുടെ ക്യാന്‍സര്‍ ചികിത്സ സഹായസംഘടനയായ സ്കാര്‍പി​​ന്‍റെ പ്രസിഡൻറ്, നമ്മുടെ ആരോഗ്യം മാസികയുടെ ഉപദേശക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

അഞ്ച് പുസ്തകങ്ങളും നിരവധി ലേഖനങ്ങളും ഡോ. പി.എ ലളിത രചിച്ചിട്ടുണ്ട്. മനസിലെ കൈയ്യൊപ്പ്, മരുന്നുകള്‍ക്കപ്പുറം, പറയാനുണ്ടേറെ, മുഖങ്ങള്‍ അഭിമുഖങ്ങള്‍, കൗമാരം അറിയേണ്ടതെല്ലാം എന്നിവയാണ് പുസ്തകങ്ങള്‍.
You may also like:കേരളത്തിന് ആശ്വാസ വാർത്ത: ഇന്ന് രോഗമുക്തി നേടിയത് 36 പേർ; കോവിഡ് ചികിത്സയിലുള്ളത് 194 പേര്‍ [NEWS]ലോക്ക് ഡൗൺ ലംഘനം: പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകാൻ ഡിജിപിയുടെ നിർദ്ദേശം [NEWS]വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, കഴുത്തുവേദനയും നടുവേദനയും വരാതിരിക്കാൻ ചില വഴികൾ [NEWS]
സംസ്ഥാന സര്‍ക്കാരി​​ന്‍റെ വനിതാരത്നം അവാർഡ്, 2006ൽ ഐ.എം.എയുടെ മികച്ച ഡോക്ടർക്കുള്ള പുരസ്കാരം, ഇൻഡോ അറബ് കോൺഫെഡറേഷൻ അവാർഡ്, ഡോക്ടർ രാജേന്ദ്ര പ്രസാദ് ഫൗണ്ടേഷ​​ന്‍റെ പ്രസാദ് ഭൂഷൺ അവാർഡ്, ഐ.എം.എ വനിതാവിഭാഗത്തി​​െൻറ 2014 ലെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം, 2012 ലെ മികച്ച ഡോക്ടർക്കുള്ള കാലിക്കറ്റ് ലയൺസ് ക്ലബ് അവാർഡ്, മാനവ സംസ്കൃതി കേന്ദ്ര അവാർഡ്, പഞ്ചാബ് നാഷണൽ ബാങ്കി​​​ന്‍റെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം, 2015 ൽ ഡോ.പൽപ്പു സ്മാരക അവാർഡ്, കൈരളി ടി.വിയുടെ ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ്, ധന്വന്തരി പുരസ്കാരം, സി.എച്ച് ചാരിറ്റബിൽ സൊസൈറ്റിയുടെ 2020 ലെ പ്രഥമ കർമ്മശ്രീമതി അവാർഡ് തുടങ്ങിയ ബഹുമതികളും ഡോ. പി.എ ലളിത സ്വന്തമാക്കിയിട്ടുണ്ട്.

മലബാർ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടറും കോഴിക്കോട് മെഡിക്കൽകോളേജ് യൂറോളജി വിഭാഗം മുൻ പ്രൊഫസർ ഡോ. വി.എൻ. മണിയാണ് ഭർത്താവ്. മലബാർ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ. മിലി മണി ഏകമകളാണ്. അയ്യാവു ആചാരി, രാജമ്മ എന്നിവരാണ് ഡോ.പി.എ ലളിതയുടെ മാതാപിതാക്കൾ.

ഡോ.പി.എ. ലളിതയുടെ നിര്യാണത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം

സാമൂഹ്യ പ്രവർത്തകയും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ ഡോ. പി എ ലളിതയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ആതുരസേവന രംഗത്ത് അവസാനം വരെ സാമൂഹ്യ പ്രതിബദ്ധതയോടെ അവർ നിലകൊണ്ടു. തന്നെ ബാധിച്ച അർബുദത്തോട് പൊരുതിക്കൊണ്ടു തന്നെ, അസാധാരണമായ മന:സ്ഥൈര്യത്തോടെ അവർ സാമൂഹിക രംഗത്ത് പ്രചർത്തിച്ചുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
First published: April 12, 2020, 6:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading