നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • വരൻ മലപ്പുറത്ത്; വധു സൗദി അറേബ്യയിൽ; നിക്കാഹ് ഓൺലൈനിലും

  വരൻ മലപ്പുറത്ത്; വധു സൗദി അറേബ്യയിൽ; നിക്കാഹ് ഓൺലൈനിലും

  സൂം, യൂട്യൂബ് ചാനൽ എന്നിവ വഴി 11 രാജ്യങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളും ബന്ധുക്കളും വിവാഹത്തിന് സാക്ഷിയായി.

  malappuram wedding online

  malappuram wedding online

  • Share this:
  മലപ്പുറം: വരൻ എടക്കര മൂത്തേടത്തെ വസതിയിൽ, വധു സൗദി അറേബ്യയിലെ ജുബൈലിൽ, നിക്കാഹ് ഖുത്വ് ബ കോട്ടക്കലിലും. വിവാഹം നടന്നത് ഓൺലൈൻ വഴിയും. മലപ്പുറത്ത് കഴിഞ്ഞ ദിവസം നടന്ന ഒരു വിവാഹം ഇങ്ങനെ ഏറെ പ്രത്യേകതകൾ ഉള്ളത് ആയിരുന്നു.

  കോവിഡ് എല്ലാവരുടെയും ശീലങ്ങളും രീതികളും സമ്പ്രദായങ്ങളും എല്ലാം മാറ്റുക ആണ്. അല്ലെങ്കിൽ നിയാസ് മൂത്തെടത്തെ വീട്ടിൽ ഇരുന്ന് ഓൺലൈനിലൂടെ സംഹയെ വിവാഹം കഴിക്കേണ്ടി വരില്ലായിരുന്നു. മെയ് 29 ന് നിശ്ചയിച്ച വിവാഹം കോവിഡ് കാരണമാണ്  മാറ്റി വെക്കുകയായിരുന്നു. മാസം ഇത്ര കഴിഞ്ഞിട്ടും യാത്ര നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ  ഓൺലൈൻ വഴി വിവാഹം നടത്താൻ ഇരു കൂട്ടരും തീരുമാനിക്കുക ആയിരുന്നു.

  വരനും അടുത്ത ബന്ധുക്കളും മൂത്തേടത്തെ വീട്ടിലും, വധുവും രക്ഷിതാക്കളും സൗദി അറേബ്യയിലെ ജുബൈലിലെ ഫ്ലാറ്റിലും, വരന്റെ പിതാവും സഹോദരനും റിയാദി ഫ്ലാറ്റിലുമായാണ് വിവാഹകർമ്മത്തിൽ പങ്കാളിയായത്.
  You may also like:വാഴയില കോസ്റ്റ്യൂമിൽ നിന്നും മണവാട്ടിയിലേക്ക്; വൈറലായി അനിഖയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ [PHOTOS]വഴിയിൽ ബോധരഹിതനായി വീണയാളുടെ സ്വർണമാലയും മൊബൈൽ ഫോണും മോഷ്ടിച്ചു; മൂന്നംഗ സംഘം പിടിയിൽ [NEWS] അധോലോക നായകൻ ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാകിസ്ഥാൻ; സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി [NEWS]
  വിവാഹ ഖുത്വ് ബ നിർവ്വഹിച്ച പ്രമുഖ ക്വുർആൻ പണ്ഡിതൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ സ്വന്തം വീട്ടിൽ നിന്നുമാണ് വീഡിയോ പ്രഭാഷണം ചെയ്തത്. സൂം, യൂട്യൂബ് ചാനൽ എന്നിവ വഴി 11 രാജ്യങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളും ബന്ധുക്കളും വിവാഹത്തിന് സാക്ഷിയായി.

  സൗദി അറേബ്യയിലെ ജുബൈൽ ഇന്റസ്ട്രിയൽ കോളേജിലെ പ്രൊഫസർ അരീക്കോട് സ്വദേശി അർഷദ് വകയിലിന്റെയും ശാമില കൈതയിലിന്റെയും മകളാണ് സംഹ അർഷദ് വകയിൽ. റിയാദിൽ ബിസിനസ്സ് ചെയ്യുന്ന എടക്കര മൂത്തേടം സ്വദേശി അബൂബക്കറിന്റെയും നഫീസയുടെയും മകനാണ് മലപ്പുറത്തെ സ്വകാര്യ കോളേജിലെ അധ്യാപകനായ നിയാസ്.
  Published by:Anuraj GR
  First published:
  )}