Good News | ദുബായ് വിമാനത്താവളത്തിൽ 50 ദിവസം കുടുങ്ങി; ഇരട്ടസഹോദരങ്ങൾ ഇന്ന് നാട്ടിലെത്തും

Indan twins return today | "ആദ്യത്തെ 10 ദിവസം ഞങ്ങൾ വിമാനത്താവളത്തിലെ ബെഞ്ചുകളിലാണ് ഉറങ്ങിയത്"

News18 Malayalam | news18-malayalam
Updated: May 7, 2020, 3:01 PM IST
Good News | ദുബായ് വിമാനത്താവളത്തിൽ 50 ദിവസം കുടുങ്ങി; ഇരട്ടസഹോദരങ്ങൾ ഇന്ന് നാട്ടിലെത്തും
ചിത്രത്തിന് കടപ്പാട്
  • Share this:
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിൽനിന്ന് ചൊവ്വാഴ്ചയോടെ ഇമെയിൽ ലഭിച്ചപ്പോഴാണ് മലയാളി ഇരട്ടകളായ ജാക്സനും ബെൻസനും ആശ്വാസമായത്. നാട്ടിലേക്കുപോകാൻ തയ്യാറാകാണമെന്നായിരുന്നു ഇ-മെയിലിൽ ഉണ്ടായിരുന്നത്. ഒപ്പം ഫ്ലൈറ്റ് ടിക്കറ്റിന്‍റെ കോപ്പിയുമുണ്ടായിരുന്നു. കഴിഞ്ഞ 50 ദിവസമായി ദുബായ് വിമാനത്താവളത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവർ. പ്രവാസികളെ മടക്കിയെത്തിക്കുന്നതിന് ആദ്യവിമാനം ഇന്ന് ദുബായിൽനിന്ന് കോഴിക്കോടേക്കു പുറപ്പെടുമ്പോൾ ജാക്ക്സനും ബെൻസനും അതിൽ ഉണ്ടാകും.

കഴിഞ്ഞ 50 ദിവസത്തോളമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 3 നുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു 30 കാരായ സഹോദരന്മാർ. ഇന്ന് പുറപ്പെടുന്ന ദുബായ്-കോഴിക്കോട് വിമാനത്തിലെ 170 ഓളം യാത്രക്കാരിൽ ഇവരും ഉൾപ്പെടുന്നു. ഒരു മാസത്തിലേറെയായി വിമാനത്താവളത്തിനുള്ളിൽ കുടുങ്ങിയ 19 ഇന്ത്യൻ യാത്രക്കാരിൽ ഈ ഇരട്ടകളും ഉൾപ്പെടുന്നു. തിരുവനന്തപുരം സ്വദേശികളായ ജാക്ക്സനും ബെൻസനും പോർച്ചുഗലിലെ ലിസ്ബണിൽ ജോലിചെയ്യുന്നവരാണ്. അവിടെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെയാണ് ദുബായ് വഴി നാട്ടിലേക്ക് തിരിക്കാൻ ഇവർ തീരുമാനിച്ചത്. എന്നാൽ ദുബായിൽ എത്തിയ ദിവസം അന്താരാഷ്ട്ര വിമാനസർവ്വീസുകൾ നിർത്തിവെച്ചതാണ് വിനയായത്.മാർച്ച് 18 ന് ഉച്ചയ്ക്ക് 12 മണിക്ക് ലിസ്ബണിൽ നിന്ന് പുറപ്പെട്ട സഹോദരന്മാർ തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ കേരളത്തിലേക്ക് മടങ്ങാൻ ടിക്കറ്റ് ബുക്ക് ചെയ്തു. പിറ്റേന്ന് പുലർച്ചെ രണ്ട് മണിക്ക് ദുബായിലെത്തി. "ഞങ്ങൾ വിമാനത്തിൽ കയറാൻ പോയപ്പോൾ, തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 'പ്രത്യേക' അനുമതി വേണമെന്ന് ഞങ്ങളോട് പറഞ്ഞു. യൂറോപ്പിൽ നിന്നുള്ള യാത്രക്കാരായതിനാൽ ഞങ്ങൾക്ക് അനുമതി ലഭിച്ചില്ല. ഇതോടെ ഞങ്ങൾ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി ”ജാക്സൺ വിശദീകരിച്ചു.
TRENDING:പച്ചക്കറി വിൽപ്പനക്കാർക്ക് കോവിഡ്; പാൽ, മരുന്ന് കടകളൊഴികെ അഹമ്മദാബാദിൽ എല്ലാ കടകളും ഒരാഴ്ച അടച്ചിടും [NEWS]മഹാരാഷ്ട്രയിൽ മൂന്നിലൊന്ന് മദ്യഷോപ്പുകൾ തുറന്നു; വരുമാനം 100 കോടി കവിഞ്ഞു [NEWS]കോവിഡ് 'ബാധിച്ച്' മദ്യം: കര്‍ണാടകയും തമിഴ്നാടും വിലകൂട്ടി; പ്രതിസന്ധി മദ്യവിൽപ്പനയിലുടെ മറികടക്കാൻ സർക്കാരുകൾ [NEWS]
മാർച്ച് 22 വരെ നിരവധി വിമാനങ്ങൾ ഇന്ത്യയിലേക്ക് പോയെങ്കിലും ഇരട്ട സഹോദരങ്ങൾ വിമാനത്താവളത്തിൽ കുടുങ്ങി. "ആദ്യത്തെ 10 ദിവസം ഞങ്ങൾ എയർപോർട്ട് ബെഞ്ചുകളിലാണ് ഉറങ്ങിയത്. യായിരുന്നു. ഒടുവിൽ എയർപോർട്ട് അധികൃതരും കോൺസുലേറ്റും ചേർന്ന് ഞങ്ങൾക്ക് വിമാനത്താവളത്തിനുള്ളിൽ ഹോട്ടൽ മുറികൾ ഏർപ്പെടുത്തി നൽകി" ജാക്സൺ പറഞ്ഞു. "വിമാനത്താവളത്തിലെ താമസത്തെക്കുറിച്ച് ഞങ്ങൾക്ക് ഒരു പരാതിയുമില്ല. പഞ്ചനക്ഷത്ര സൌകര്യങ്ങളാണ് ഇവിടെനിന്ന് ലഭിച്ചത്. എന്നാലും വീട്ടിലെത്താനാകാത്തതിന്‍റെ വിഷമം ഉണ്ടായിരുന്നു" അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് രാത്രിയോടെ കോഴിക്കോട് എത്തുന്ന ഇവർ 14 ദിവസം ക്വാറന്റീനിൽ കഴിയേണ്ടിവരുന്നതിന്‍റെ ആശങ്കയിലാണ് ജാക്ക്സനും ബെൻസനും. കോഴിക്കോട് നിന്ന് ഏറെ അകലെയാണ് വീട്. വീടിനടുത്ത് ഐസൊലേഷൻ സൌകര്യം ലഭിച്ചിരുന്നെങ്കിൽ നന്നായിരുന്നുവെന്നും അവർ പറഞ്ഞു.
First published: May 7, 2020, 3:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading