മലയാളിയായ ഇംഗ്ലീഷ് കവി ബിനു കരുണാകരന് അന്തര്‍ദേശീയ അംഗീകാരം. മുസരിസിനെ(Muziris) ക്കുറിച്ചുള്ള കവിതകളായ ' മുച്ചിരി' ക്കാണ് ഗ്രീക്ക് ബൈസെന്റേനിയല് അവാര്‍ഡിന് ( Greek Bicentennial poetry Pamphlet Awards) മൈക്കിള്‍ മാര്‍ക്സ് അവാര്‍ഡ് (Micheal Marks Awards) നിര്‍ണയ കമ്മിറ്റിയുടെ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചത്.
ഇന്ത്യയില്‍ നിന്ന് ബിനു കരുണാകരന് മാത്രമാണ് 2021 - ലെ ഗ്രീക്ക് ബൈസെന്റേനിയല് അവാര്‍ഡിന് തെരഞ്ഞടുക്കപ്പെട്ടത്. ഗ്രീക്ക് ജനാധിപത്യത്തിന്റെ 200 വര്‍ഷം പുര്‍ത്തിയാകുന്നതിന്റെ ഭാഗമായാണ് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുള്ളത്.
മാധ്യമപ്രവര്‍ത്തകനായ ബിനു കൊച്ചിയിലാണ് താമസിക്കുന്നത്.2012-ലെ ചാള്‍സ് വാലസ് ഇന്ത്യ ട്രസ്റ്റിന്റെ ഫെലോഷിപ്പും ബിനുകരുണാകരന്‍ ലഭിച്ചിട്ടുണ്ട്. അഞ്ച് അഞ്ച് ഇന്ത്യന്‍ ഇംഗ്ലീഷ് (Indian English) കവികളുടെ സമാഹാരമായ എ സ്ട്രേഞ്ച് പ്ലേസ് അദര്‍ ദാന്‍ ഇയര്‍ ലോബ്സ്(A Strange Place Other Than Ear Lobs) ആണ് പ്രസിദ്ധീകൃതമായ കൃതി.
യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്കിള്‍ മാര്‍ക്സ് ചാരിറ്റബിള്‍ ട്രസ്റ്റും വേഡ്സ് വര്‍ത്ത് ട്രസ്റ്റും ബ്രിട്ടീഷ് ലൈബ്രറിയും സംയുക്തമായാണ് കവിതയ്ക്കുള്ള ഈ അന്തര്‍ദേശീയ അവാര്‍ഡ് നല്‍കുന്നത്. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുടെ ഹെലനിക് സ്റ്റഡി സെന്റര്‍, സ്കോട്ട്ലന്‍ഡ് നാഷണല്‍ ലൈബ്രറി, വെയ്ല്‍സ് നാഷണല്‍ ലൈബ്രറിയും മൈക്കിള്‍ മാര്‍ക്സ് അവാര്‍ഡുമായി സഹകരിക്കുന്നു. ഇസബെല്ല മെഡ്, എലന ക്രൊയിറ്റോറു, ഹാരി മാന്‍ എന്നിവരാണ് മറ്റ് പുരസ്കാര ജേതാക്കള്‍.
പ്രമുഖ ഇംഗ്ലീഷ് കവിയും എഴുത്തുകാരിയുമായ റൂത്ത് പാഡല്‍, ഡേവിഡ് കോണ്‍സ്റ്റാന്റെന്‍ , ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ നടാഷ ബെര്‍ഷഡ്സ്കി എന്നിവരടങ്ങുന്ന കമ്മറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. പ്രത്യേക ജൂറി പുരസ്കാരങ്ങള്‍ മാത്രമാണ് പ്രഖ്യാപിച്ചത്.
പുരസ്കാര ജേതാവിനെ വൈകാതെ പ്രഖ്യാപിക്കുമെന്ന് മൈക്കിള്‍ മാര്‍ക്സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.