HOME /NEWS /Life / Malayali Trucker in Canada | കാനഡയിൽ എങ്ങനെ ട്രക്ക് ഡ്രൈവറായി ജോലി നേടാം? അനുഭവം വിശദീകരിച്ച് മലയാളി പെൺകുട്ടി

Malayali Trucker in Canada | കാനഡയിൽ എങ്ങനെ ട്രക്ക് ഡ്രൈവറായി ജോലി നേടാം? അനുഭവം വിശദീകരിച്ച് മലയാളി പെൺകുട്ടി

Screengrab

Screengrab

കാനഡയിൽ ട്രക്ക് ഡ്രൈവർ ആയതിനെക്കുറിച്ച് വിശദീകരിക്കുകയാണ് ഒരു മലയാളി പെൺകുട്ടി

  • Share this:

    വടക്കേ അമേരിക്കൻ രാജ്യമായ കാനഡ (Canada) നിലവിൽ കുടിയേറ്റക്കാരുടെ (Immigrants) ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ്. ആയിരക്കണക്കിന് ഇന്ത്യക്കാർ (Indians) ഉപരിപഠനത്തിനും ജോലിക്കുമായി ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയിട്ടുണ്ട്. ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി കാനഡ പോലുള്ള രാജ്യങ്ങൾ മെച്ചപ്പെട്ട വേതനം വാഗ്ദാനം ചെയ്യുന്നു. ഇത്തരം കുടിയേറ്റങ്ങൾ വർദ്ധിക്കുന്നതിനുള്ള ഒരു കാരണം അതാണ്. കാനഡയിൽ ഒരു ട്രക്ക് ഡ്രൈവർക്ക് (Truck Driver) പോലും മികച്ച പ്രതിഫലം ലഭിക്കുന്നുണ്ട്. അതിന്റെ നിരവധി വീഡിയോകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുമുണ്ട്.

    അത്തരമൊരു വീഡിയോയിൽ കാനഡയിൽ ട്രക്ക് ഡ്രൈവർ ആയതിനെക്കുറിച്ച് വിശദീകരിക്കുകയാണ് ഒരു മലയാളി പെൺകുട്ടി. 'മല്ലു ട്രക്കർ ഗേൾ ഇൻ കാനഡ' എന്ന് പേരുള്ള യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വ്‌ളോഗിൽ, ട്രക്കിംഗുമായി ബന്ധപ്പെട്ട് ഓൺലൈനായി ലഭിക്കുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് കേരളത്തിൽ നിന്നുള്ള പെൺകുട്ടി. എങ്ങനെയാണ് ട്രക്ക് ഡ്രൈവറായി ജോലി ലഭിച്ചതെന്നും കാനഡയിൽ ട്രക്ക് ഡ്രൈവറായി ജോലിയ്ക്ക് അപേക്ഷിക്കേണ്ട പ്രക്രിയ എന്താണെന്നും അവർ വീഡിയോയിൽ വിശദീകരിക്കുന്നു.

    Also Read-International Day for the Elimination of Violence against Women | 2030ഓടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന് യുഎന്‍ മേധാവി

    താൻ ഒരു പ്രൊഫഷണൽ അല്ലെന്നും ഇമിഗ്രേഷനുമായി ബന്ധപ്പെട്ട തന്റെ അറിവ് പരിമിതമാണെന്നും പെൺകുട്ടി വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഉപരിപഠനത്തിനായാണ് താൻ കാനഡയിൽ എത്തിയതെന്നും പണം സമ്പാദിക്കുന്നതിന് വേണ്ടിയാണ് ട്രക്ക് ഡ്രൈവിങ് ഒരു പ്രൊഫഷനായി തിരഞ്ഞെടുത്തതെന്നും അവർ പറയുന്നു. ഉപരി പഠനത്തിന് വേണ്ടിയോ സ്ഥിര താമസത്തിനുള്ള അനുമതി ലഭിച്ചാലോ ഒരാൾക്ക് കാനഡയിലേക്ക് കുടിയേറാമെന്ന് അവർ വിശദീകരിക്കുന്നു.

    കാനഡയിൽ ധാരാളം തൊഴിലവസരങ്ങളുണ്ടെന്നും ട്രക്ക് ഡ്രൈവിംഗ് അതിലൊന്നാണെന്നും അവർ പറയുന്നു. കാനഡയിൽ പണം നൽകി ജോലിയ്ക്ക് അപേക്ഷിക്കുന്നതിനെ താൻ ഉൾപ്പെടെ കാനഡയിൽ ജോലി ചെയ്യുന്ന ആളുകൾ പിന്തുണയ്ക്കില്ലെന്നും അവർ വ്യക്തമാക്കുന്നുണ്ട്. വളരെ സങ്കീർണമായ ഒരു പ്രക്രിയയാണ് അത് എന്നതും തട്ടിപ്പിന് ഇരയാകാനുള്ള സാധ്യത കൂടുതലാണ് എന്നതുമാണ് അതിന് കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്. ആദ്യം കാനഡയിലേക്ക് കുടിയേറുകയും പിന്നീട് ട്രക്ക് ഡ്രൈവിങ്ങിനോ മറ്റേതെങ്കിലും ജോലിക്കോ അപേക്ഷിക്കുകയും ചെയ്യുന്നതാവും നല്ലതെന്ന് അവർ വിശദീകരിക്കുന്നു. ഇതിനായി ഒരു കൺസൾട്ടിങ് ഏജൻസിയെ ബന്ധപ്പെടുന്നതാവും മികച്ച മാർഗമെന്നും അവർ നിർദ്ദേശിക്കുന്നു.

    ' isDesktop="true" id="477851" youtubeid="CzbrgEATHIc" category="life">

    സ്ഥിരതാമസത്തിന് അനുമതി ലഭിക്കാത്തവർക്കും സ്‌പൗസ് വിസയിൽ കാനഡയിൽ വന്നവർക്കും ട്രക്ക് ഡ്രൈവറായി ജോലിക്ക് അപേക്ഷിക്കാമെന്നും അവർ സൂചിപ്പിക്കുന്നുണ്ട്. ട്രക്ക് ഡ്രൈവർമാർക്ക് മികച്ച പരിഗണനയാണ് ഈ രാജ്യത്ത് ലഭിക്കുന്നത്. തൊഴിലുടമയിൽ നിന്ന് ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും അവർക്ക് ലഭിക്കാറുണ്ട്. ഭൂരിഭാഗം ട്രക്ക് ഡ്രൈവർമാർക്കും ദിവസേന 12 മണിക്കൂറും ആഴ്ചയിൽ 5 ദിവസവും ജോലി ചെയ്യേണ്ടിവരും, പക്ഷേ അതിനനുസരിച്ച് അവർക്ക് നല്ല ശമ്പളവും ലഭിക്കുന്നു.

    First published:

    Tags: Canada, Vlog, Youtuber