• HOME
  • »
  • NEWS
  • »
  • life
  • »
  • വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ മലയാളിയായ NIA ഉദ്യോഗസ്ഥന്

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ മലയാളിയായ NIA ഉദ്യോഗസ്ഥന്

സേനയിലെ 35 വർഷത്തെ മികവുറ്റ സേവനത്തിന്  കോഴിക്കോട് വടകര പതിയാരക്കര സ്വദേശി സി എം അശോകനാണ് മെഡലിന് അർഹനായത്

സി എം അശോകന്‍

സി എം അശോകന്‍

  • Share this:

    കൊച്ചി: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് മലയാളിയായ എൻഐഎ ഉദ്യോഗസ്ഥൻ അർഹനായി. സേനയിലെ 35 വർഷത്തെ മികവുറ്റ സേവനത്തിന്  കോഴിക്കോട് വടകര പതിയാരക്കര സ്വദേശി സി എം അശോകനാണ് മെഡലിന് അർഹനായത്. കേന്ദ്ര പൊലീസ് സേനയിലെ മികച്ച സേവനം കണക്കിലെടുത്ത് 2010 ൽ ദേശീയ അന്വേഷണ ഏജൻസിയിലേക്ക് അശോകനെ തെരഞ്ഞെടുത്തിരുന്നു.

    Also read- ഇന്ത്യയിലെ ആധുനിക വാസ്തുവിദ്യയുടെ തുടക്കക്കാരൻ പ്രമുഖ വാസ്തുശില്‍പി ബാലകൃഷ്ണ ദോഷി ഇനി ഓർമയിൽ

    തീവ്രവാദ വിരുദ്ധ അന്വേഷണങ്ങൾക്ക് ചുക്കാൻ പിടിച്ച അശോകൻ കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽ തീവ്രവാദബന്ധമുള്ള വിവിധ കേസുകൾ തെളിയിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. മികച്ച സേവനത്തിന് വകുപ്പു തലത്തിൽ ഒട്ടേറെ അവാർഡുകൾ നേടിയ അശോകൻ ഇപ്പോൾ കൊച്ചി എൻഐഎ യൂനിറ്റിൽ ജോലി ചെയ്തു വരികയാണ്. സരസ്വതിയമ്മയുടെയും പരേതനായ ഇ കെ കുറുപ്പിന്റെയും മകനാണ്. ഭാര്യ ജയന്തി അശോകൻ. മക്കൾ: അഞ്ജന അശോകൻ, ആകാശ് അശോകൻ

    Published by:Vishnupriya S
    First published: