ഇന്റർഫേസ് /വാർത്ത /Life / International Travel | കോവിഡ് 19 നിയന്ത്രണങ്ങൾ നീങ്ങുന്നു; അന്താരാഷ്ട്ര യാത്രക്കാർക്ക് മലേഷ്യയും സിംഗപ്പൂരും അനുമതി നല്‍കും

International Travel | കോവിഡ് 19 നിയന്ത്രണങ്ങൾ നീങ്ങുന്നു; അന്താരാഷ്ട്ര യാത്രക്കാർക്ക് മലേഷ്യയും സിംഗപ്പൂരും അനുമതി നല്‍കും

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

രണ്ട് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായി അന്താരാഷ്ട്ര യാത്രക്കാരെ അനുവദിക്കാൻ ഇരു രാജ്യത്തെ സര്‍ക്കാരുകളും തീരുമാനിച്ചിരിക്കുകയാണ്

  • Share this:

എല്ലാ വർഷവും ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ (Tourists) ആകര്‍ഷിക്കുന്ന പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് മലേഷ്യയും (Malaysia) സിംഗപ്പൂരും (Singapore). മലേഷ്യയിലെ ടൂറിസം വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, 2019ല്‍ ഏകദേശം 25 ദശലക്ഷം ആളുകള്‍ മലേഷ്യ സന്ദര്‍ശിച്ചിട്ടുണ്ട്. അതുപോലെ, സിംഗപ്പൂര്‍ ടൂറിസം സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം 2019ല്‍ 19 ദശലക്ഷത്തിലധികം സന്ദർശകരാണ് രാജ്യത്തെത്തിയത്.

എന്നാല്‍ കോവിഡ് മഹാമാരിയെത്തുടർന്ന് അന്താരാഷ്ട്ര യാത്രക്കാർക്ക് നിരോധനം ഏർപ്പെടുത്തിയത് ആഗോളതലത്തില്‍ ടൂറിസം (Tourism) മേഖലയുടെ തകർച്ചയ്ക്ക് കാരണമായി. മലേഷ്യയില്‍ കോവിഡ് കേസുകളുടെ വര്‍ദ്ധനവ് കാരണം, സെന്‍ട്രല്‍ ഓഫ് ഡിസീസ് കണ്‍ട്രോള്‍ (CDC) എയര്‍ലൈന്‍ യാത്രക്കാര്‍ക്ക് കർശനമായ പ്രോട്ടോക്കോളുകള്‍ നിർദ്ദേശിച്ചിട്ടുണ്ട്. അത് പ്രകാരം യാത്രക്കാർ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണം. അതുപോലെ, 2020 ല്‍ സിംഗപ്പൂരിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് 19 കേസുകള്‍ രേഖപ്പെടുത്തിയത്. തുടര്‍ന്ന് കര്‍ശനമായ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.

എന്നാല്‍ രണ്ട് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായി അന്താരാഷ്ട്ര യാത്രക്കാരെ അനുവദിക്കാൻ ഇരു രാജ്യത്തെ സര്‍ക്കാരുകളും തീരുമാനിച്ചിരിക്കുകയാണ്. കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമാകുന്ന സാഹചര്യത്തിൽ സിംഗപ്പൂരിലെ ആരോഗ്യമന്ത്രി ഓംഗ് യെ കുംഗിനോടൊപ്പം ചേർന്ന് ടൂറിസം മേഖലയെ ഉത്തേജിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് മാര്‍ച്ച് 23ന് മലേഷ്യന്‍ ആരോഗ്യമന്ത്രി ഖൈരി ജമാലുദ്ദീന്‍ ട്വീറ്റ് ചെയ്തിരുന്നു.

പരിമിതമായ ക്വോട്ടയുടെ അടിസ്ഥാനത്തില്‍, പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്തവർക്ക് മാത്രമായി വിമാനമാർഗവും കരമാർഗവുമുള്ള യാത്രകള്‍ പൂര്‍ണ്ണമായി പുനരാരംഭിക്കാന്‍ ഇരുവരും തീരുമാനിച്ചതായും ഖൈരി ട്വീറ്റില്‍ പരാമര്‍ശിച്ചു. അതിര്‍ത്തി വീണ്ടും തുറക്കുന്നത് സംബന്ധിച്ച വിശദാംശങ്ങളെക്കുറിച്ച് സംസാരിക്കാന്‍ മലേഷ്യന്‍ ആരോഗ്യമന്ത്രി ബുധനാഴ്ച മന്ത്രി ഓങ് യെ കുങ്ങുമായി കൂടിക്കാഴ്ച നടത്തിയതായി ഖൈരി നേരത്തെ ഒരു ട്വീറ്റിലൂടെ അറിയിച്ചിരുന്നു.

എത്രയും വേഗം അതിര്‍ത്തികള്‍ തുറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സിംഗപ്പൂരിലെ ഗതാഗത മന്ത്രി എസ്. ഈശ്വരന്‍ ഈ മാസം തുടക്കത്തിൽ അറിയിച്ചിരുന്നു. മാത്രമല്ല, 32 രാജ്യങ്ങളില്‍ നിന്നും പ്രവിശ്യകളില്‍ നിന്നുമുള്ള, കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് എടുത്ത യാത്രക്കാർക്ക് പ്രത്യേക വാക്സിനേറ്റഡ് ട്രാവൽ ലൈൻ പദ്ധതിയുടെ ഭാഗമായി സിംഗപ്പൂർ പ്രവേശനം അനുവദിക്കുന്നുണ്ട്.

നിലവിലെ തീരുമാനമനുസരിച്ച്, രണ്ട് വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 1 മുതല്‍ അതിര്‍ത്തികള്‍ വീണ്ടും തുറക്കാനുള്ള തയ്യാറെടുപ്പിലാണ് മലേഷ്യ. സിംഗപ്പൂരിനും ക്വാലാലംപൂരിനും ഇടയിലുള്ള ഫ്ലൈറ്റ് സർവീസുകളാണ് ആദ്യം ആരംഭിച്ചത്. പെനാംഗിലേക്കുള്ള സര്‍വീസുകള്‍ കഴിഞ്ഞ ആഴ്ച ആരംഭിച്ചു.

അതേസമയം, മാര്‍ച്ച് 29 മുതൽ സിംഗപ്പൂരില്‍ പുറത്ത് മാസ്‌ക് ധരിക്കുന്നത് ഓപ്ഷണലായി മാറും. എന്നിരുന്നാലും വീടിനകത്തും അടച്ചിട്ട മാസ്ക് ധരിക്കേണ്ടത് നിർബന്ധിതമാണ്.

Summary: Malaysia and Singapore to lift Covid 19 curbs and open air routes for international travellers. Both countries usually attract millions of visitors annually

First published:

Tags: Covid 19, Malaysia, Singapore