HOME /NEWS /Life / Male Fertility | അച്ഛനാകാൻ ഏറ്റവും അനുയോജ്യമായ പ്രായം എത്ര? പഠനം പറയുന്നതിങ്ങനെ

Male Fertility | അച്ഛനാകാൻ ഏറ്റവും അനുയോജ്യമായ പ്രായം എത്ര? പഠനം പറയുന്നതിങ്ങനെ

പുരുഷന്മാരുടെ പ്രത്യുല്‍പ്പാദന ശേഷിയെ സംബന്ധിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും എല്ലാം നിരവധി പഠനങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

പുരുഷന്മാരുടെ പ്രത്യുല്‍പ്പാദന ശേഷിയെ സംബന്ധിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും എല്ലാം നിരവധി പഠനങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

പുരുഷന്മാരുടെ പ്രത്യുല്‍പ്പാദന ശേഷിയെ സംബന്ധിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും എല്ലാം നിരവധി പഠനങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

 • Share this:

  പ്രത്യുല്‍പ്പാദനവുമായി (production) ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്ന് പുരുഷന്മാര്‍ക്കും (male) സ്ത്രീകള്‍ക്കും (women) ഇടയില്‍ ധാരളമായി കണ്ടുവരുന്ന കാര്യമാണ്. പക്ഷ, പുരുഷന്മാരുടെ ഇത്തരം പ്രശ്‌നങ്ങള്‍ പൊതുവേ ആരും ചര്‍ച്ച ചെയ്യാറില്ല. പുരുഷന്മാര്‍ക്കും വലിയ പ്രത്യുല്‍പ്പാദന-ലൈംഗിക പ്രശ്‌നങ്ങള്‍ (problems) ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ പ്രായമാകുന്നതോടെ ഇത് വര്‍ദ്ധിച്ച് ഗുരുതര പ്രശ്‌നമായി മാറും.

  പുരുഷന്മാരുടെ പ്രത്യുല്‍പ്പാദന ശേഷിയെ സംബന്ധിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും എല്ലാം നിരവധി പഠനങ്ങള്‍ (studies) പുറത്തു വന്നിട്ടുണ്ട്. ബെറ്റര്‍ ഹെല്‍ത്തിന്റെ (Better Health) പഠനമനുസരിച്ച് പുരുഷന്മാര്‍ക്ക് 40-45 വയസ്സാകുമ്പോള്‍ അവരുടെ ബീജോല്‍പ്പാദനത്തില്‍ കുറവുണ്ടാകുന്നു. അതോടെ അവര്‍ക്ക് കുട്ടികള്‍ ഉണ്ടാകാത്ത സാഹചര്യമോ പങ്കാളിയ്ക്ക് അബോര്‍ഷനോ ഉണ്ടായേക്കാം. പലവിധ പ്രശ്‌നങ്ങള്‍ കാരണം പുരുഷന്മാര്‍ക്ക് പ്രത്യുല്‍പ്പാദന ശേഷി ഇല്ലാതെ വന്നേക്കാം. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ പറയുന്നത് അനുസരിച്ച് മദ്യപാനം, പുകവലി, സ്റ്റിറോയ്ഡുകളുടെ ഉപയോഗം, മയക്ക് മരുന്ന് ഉപയോഗം, കാന്‍സര്‍ ചികിത്സ, പ്രമേഹം തുടങ്ങിയവയാണ് പ്രധാന കാരണങ്ങള്‍.

  പ്രായം കൂടുന്തോറും കായിക ക്ഷമത കുറയുകയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവുകയും ചെയ്യുന്നു. ജീവിത രീതിയും ഇതിന് പ്രധാനഘടകമാണ്. ബീജത്തിന്റെ ആരോഗ്യം അതിന്റെ അളവ്, ഘടന, ചലനം എന്നിവയെ ആശ്രയിച്ചിരിക്കും. ഒരു മില്ലിലിറ്റര്‍ സെമനില്‍ (semen) 15 മില്യണില്‍ താഴെയാണ് ബീജം ഉള്ളതെങ്കില്‍ ഗര്‍ഭധാരണം സാധ്യമാകില്ല. 22-25 വരെയുള്ള കാലഘട്ടത്തിലാണ് പുരുഷന്റെ പ്രത്യുല്‍പ്പാദനശേഷി ഏറ്റവും ആരോഗ്യകരമായി ഉണ്ടാവുക. 35 വയസ്സിന് മുന്‍പായി കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുന്നതായിരിക്കും ഏറ്റവും അനുയോജ്യം.

  Also Read-Beer | ബിയർ കഴിക്കാറുണ്ടോ? ഈ രോഗങ്ങൾ തടയും; ആരോഗ്യത്തിന് ഉത്തമമെന്ന് പഠനം

  സ്ത്രീകളിലും പലപ്പോഴും ഗര്‍ഭധാരണത്തിന് സാധിക്കാത്ത തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. അതിന് കാരണങ്ങള്‍ പലതാണ്. അടുത്തിടെ പുകവലിയുമായി ബന്ധപ്പെട്ട ഒരു പഠനം പുറത്തു വന്നിരുന്നു. പുകവലി ഉദ്ധാരണക്കുറവ്, ഗര്‍ഭകാല സങ്കീര്‍ണതകള്‍ (pregnancy complications)

  എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. നിക്കോട്ടിന്‍, സയനൈഡ്, കാര്‍ബണ്‍ മോണോക്സൈഡ് തുടങ്ങിയ രാസവസ്തുക്കള്‍ അണ്ഡോത്പാദനത്തെയും ബാധിക്കുമെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പുകവലിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് പുകവലിക്കുന്ന സ്ത്രീകളില്‍ 1 മുതല്‍ 4 വര്‍ഷം വരെ നേരത്തെ ആര്‍ത്തവവിരാമം സംഭവിക്കുമെന്നും ഇത് സൂചിപ്പിക്കുന്നു.

  പുകവലി ഹൈപ്പോതലാമസ്, തൈറോയ്ഡ്, പിറ്റിയൂട്ടറി ഗ്രന്ഥികള്‍, അഡ്രീനല്‍ ഗ്രന്ഥികള്‍ എന്നിവയെ ബാധിക്കുകയും ഇത് സ്ത്രീകളിലെ ഹോര്‍മോണ്‍ ഉല്‍പാദനത്തെ ബാധിക്കുകയും ചെയ്യും. പുകവലിക്കുന്ന സ്ത്രീകളില്‍ ഗര്‍ഭധാരണത്തില്‍ തടസങ്ങള്‍ നേരിട്ടേക്കാം. പുകവലിക്കാത്തവരില്‍ കാണപ്പെടുന്ന വന്ധ്യതയുടെ തോതിന്റെ ഇരട്ടിയാണ് പുകവലിക്കുന്ന സ്ത്രീകളിലെയും പുരുഷന്മാരിലെയും വന്ധ്യതാ നിരക്ക്. ഒരു വ്യക്തി ദിവസവും വലിക്കുന്ന സിഗരറ്റിന്റെ എണ്ണത്തിനനുസരിച്ച് പ്രത്യുല്‍പ്പാദന പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നു.

  ഐവിഎഫ് പോലുള്ള ചികിത്സകള്‍ക്ക് ഇതിനെ പൂര്‍ണ്ണമായും മറികടക്കാന്‍ കഴിഞ്ഞേക്കില്ല. ഐവിഎഫ് ചികിത്സാ സമയത്ത് അണ്ഡാശയത്തെ ഉത്തേജിപ്പിക്കുന്ന ധാരാളം മരുന്നുകള്‍ ആവശ്യമാണ്. പുകവലിക്കുന്ന സ്ത്രീകള്‍ക്ക് അണ്ഡോത്പാദനം വളരെ കുറവായിരിക്കും.

  Also Read-Bullying | നിങ്ങളുടെ കുട്ടി വഴക്കാളിയാണോ? മറ്റുള്ളവരെ ഉപദ്രവിക്കാറുണ്ടോ? ഈ സ്വഭാവം എങ്ങനെ മാറ്റിയെടുക്കാം

  അമേരിക്കന്‍ സൊസൈറ്റി ഫോര്‍ റീപ്രൊഡക്റ്റീവ് മെഡിസിന്‍ (ASRM) ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്, ഒരു ദിവസം അര പായ്ക്കറ്റ് സിഗരറ്റ് (അല്ലെങ്കില്‍ അതിലധികമോ) വലിക്കുന്ന അമ്മമാര്‍ക്ക് ജനിക്കുന്ന ആണ്‍കുട്ടികളില്‍ ബീജത്തിന്റെ എണ്ണം കുറവായിരിക്കുമെന്നാണ്. ഗര്‍ഭകാലത്തെ പുകവലി കുഞ്ഞിന്റെ വളര്‍ച്ചയെ തടയാനും കാരണമാകും.

  തൂക്കക്കുറവോടെ ജനിക്കുന്ന കുട്ടികള്‍ക്ക് പ്രമേഹം, പൊണ്ണത്തടി, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പുകവലിക്കുന്നവരുടെ കുട്ടികള്‍ക്ക് സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രോം (SIDS) ഉണ്ടാകാനും ആസ്ത്മ ഉണ്ടാകാനും സാധ്യതയുണ്ട്.

  First published:

  Tags: Child, FERTILITY