HOME » NEWS » Life » MAN CRACKED JOKES AS SURGEONS REMOVED TUMOUR FROM HIS BRAIN IN A THREE HOUR SURGERY GH

മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രകിയയ്ക്കിടയിൽ തലച്ചോറിലെ മുഴ നീക്കം ചെയ്തു; സർജറിക്കിടെ തമാശകൾ പറഞ്ഞ് രോഗി

'ഈ ശസ്ത്രക്രിയ തലച്ചോറിനെ ദോഷകരമായി ബാധിക്കാൻ ഇടയുണ്ട്. അതിനാൽ, മറ്റു തകരാറുകൾ ഒന്നും തന്നെ ഉണ്ടാകാതെ കഴിയാവുന്നത്ര മുഴ നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് ശസ്ത്രക്രിയയുടെ സമയത്ത് എന്നെ ഉണർത്തിയത് എന്നാണ് ഡോക്ടർമാർ അറിയിച്ചത്' - ഷാനി പറയുന്നു.

News18 Malayalam | news18
Updated: May 26, 2021, 7:22 PM IST
മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രകിയയ്ക്കിടയിൽ തലച്ചോറിലെ മുഴ നീക്കം ചെയ്തു; സർജറിക്കിടെ തമാശകൾ പറഞ്ഞ് രോഗി
Representational image. (Photo courtesy: AFP)
  • News18
  • Last Updated: May 26, 2021, 7:22 PM IST
  • Share this:
മൂന്ന് മണിക്കൂർ നീണ്ടുനിന്ന അതിസങ്കീർണമായ ഒരു ശസ്ത്രക്രിയയിലൂടെ ഡോക്ടർമാരുടെ സംഘം തലച്ചോറിൽ നിന്ന് ഒരു മുഴ നീക്കം ചെയ്തു കളയുമ്പോൾ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി തമാശകൾ പറയുകയായിരുന്നു. മറ്റു ശസ്ത്രക്രിയകളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ രോഗിയായ ഷാനി ആന്റ്ക്ലിഫിനെ മയക്കിയില്ല. അതിനു പകരം ശസ്ത്രക്രിയ നടക്കുന്നതിനിടയിൽ പൂർണ ബോധവാനായി കഴിയാനും ഡോക്ടർമാരുമായി സംഭാഷണത്തിൽ ഏർപ്പെടാനുമാണ് ഷാനിക്ക് നൽകിയ നിർദ്ദേശം. മുഴ നീക്കം ചെയ്യുന്നതിനിടയിൽ തലച്ചോറിന് തകരാറുകൾ ഒന്നും പറ്റുന്നില്ലെന്ന് ഉറപ്പു വരുത്താനായിരുന്നു പ്രത്യക്ഷത്തിൽ വിചിത്രമെന്ന് തോന്നിയേക്കാവുന്ന ഈ നിർദ്ദേശം ഡോക്ടർമാർ രോഗിക്ക് നൽകിയത്.

സർജൻമാർ എല്ലാവരും ചേർന്ന് തന്റെ തലയോട്ടി കീറി മാറ്റി ശസ്ത്രക്രിയ ചെയ്യുമ്പോൾ ഷാനി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇടയ്ക്കിടെ അദ്ദേഹം നല്ല തമാശകളും പറയുന്നുണ്ടായിരുന്നു. 'എവെയ്ക്ക് ക്രാനിയോട്ടമി' എന്നറിയപ്പെടുന്ന ശസ്ത്രക്രിയ നടത്തുന്ന അവസരത്തിൽ തലച്ചോറിലെ പ്രധാനപ്പെട്ട ഭാഗങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ രോഗി പൂർണ ബോധവാനായിരിക്കെ തന്നെ ശസ്ത്രക്രിയ നടത്തുന്നത് എന്നാണ് ഡോക്ടർമാർ ഇതേക്കുറിച്ച് നൽകുന്ന വിശദീകരണം. മുമ്പും ലോകത്തിന്റെ പല ഭാഗങ്ങളിലുമായി ഇത്തരം ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്.

ക്യാൻസറിനോട് പൊരുതി യവ ഓടി; ട്രാക്കിൽ താങ്ങായി എത്തി സഹതാരങ്ങൾ; വീഡിയോ കാണാം

'ഈ ശസ്ത്രക്രിയ തലച്ചോറിനെ ദോഷകരമായി ബാധിക്കാൻ ഇടയുണ്ട്. അതിനാൽ, മറ്റു തകരാറുകൾ ഒന്നും തന്നെ ഉണ്ടാകാതെ കഴിയാവുന്നത്ര മുഴ നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് ശസ്ത്രക്രിയയുടെ സമയത്ത് എന്നെ ഉണർത്തിയത് എന്നാണ് ഡോക്ടർമാർ അറിയിച്ചത്' - ഷാനി പറയുന്നു. നോട്ടിങ്ഹാമിലെ ക്വീൻസ് മെഡിക്കൽ ആശുപത്രിയിൽ വെച്ചാണ് ഈ ശസ്ത്രക്രിയ നടന്നത്. ഭാഗ്യവശാൽ, ഷാനിയുടെ എം ആർ ഐ സ്കാനിങ് കഴിഞ്ഞ ജനുവരിയിൽ കൃത്യസമയത്താണ് നടത്തിയത്. അതിലൂടെയാണ് ഗ്രേഡ് 2 വിഭാഗത്തിൽ പെടുന്ന ഒരു മുഴ തലച്ചോറിൽ പതിയെ വ്യാപിക്കുന്നതായി സ്ഥിരീകരിക്കാൻ കഴിഞ്ഞത്. ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള മാസങ്ങളിൽ ഷാനിക്ക് കടുത്ത തലവേദനയും പലപ്പോഴും ഓർമനഷ്ടവും ഒക്കെ അനുഭവിക്കേണ്ടി വന്നിരുന്നു.

ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ നിയന്ത്രിക്കാൻ കെറ്റില്‍ബെറോ വേണ്ട, ധർമസേന മതി: വസിം ജാഫറിന്റെ ട്വീറ്റ്‌ വൈറൽ

കഴിഞ്ഞ വർഷം ഒരു രോഗി വയലിൻ വായിച്ചു കൊണ്ടിരിക്കെ ഡോക്ടർമാർ തലച്ചോറിൽ ശസ്ത്രക്രിയ നടത്തിയ വാർത്ത വലിയ ശ്രദ്ധ നേടിയിരുന്നു. പ്രൊഫഷണൽ വയലിനിസ്റ്റ് ആയി പ്രവർത്തിക്കുന്ന ഡാഗ്മർ ടർണർ ലണ്ടനിലെ കിംഗ് കോളേജ് ആശുപത്രിയിൽ വെച്ചാണ് ഈ വിധത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. വൈറ്റ് സിംഫണി ഓർക്കസ്ട്രയിൽ വയലിനിസ്റ്റായി പ്രവർത്തിക്കുകയായിരുന്നു ടർണർ. കഴിഞ്ഞ വർഷം ജനുവരി 31-നാണ് അവരെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ശസ്ത്രക്രിയ നടക്കുന്നതിനിടയിൽ ഡോക്ടർമാർ ടർണറിനെ മയക്കത്തിൽ നിന്ന് ഉണർത്തുകയും വയലിൻ വായിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. കൈകളുടെ ചലനത്തിനും കൈകളും തലച്ചോറും തമ്മിലുള്ള ഏകോപനത്തിനും ശസ്ത്രക്രിയയ്ക്കിടയിൽ തകരാറുകൾ ഒന്നും സംഭവിക്കുന്നില്ല എന്ന് ഉറപ്പു വരുത്താനായിരുന്നു ഡോക്ടർമാർ അവരോട് വയലിൻ വായിക്കാൻ ആവശ്യപ്പെട്ടത്.

Keywords: Brain Tumor, Brain Surgery, Awake Craniotomy, Jokes, തലച്ചോറിലെ മുഴ, തലച്ചോറിലെ ശസ്ത്രക്രിയ,എവെയ്ക്ക് ക്രാനിയോട്ടമി, തമാശ
Published by: Joys Joy
First published: May 26, 2021, 7:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories