നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • സുരക്ഷിത ലൈംഗികബന്ധത്തിന് കോണ്ടത്തിനു പകരം രഹസ്യഭാഗത്ത് വീര്യമേറിയ പശ പുരട്ടിയ യുവാവിന് ദാരുണാന്ത്യം

  സുരക്ഷിത ലൈംഗികബന്ധത്തിന് കോണ്ടത്തിനു പകരം രഹസ്യഭാഗത്ത് വീര്യമേറിയ പശ പുരട്ടിയ യുവാവിന് ദാരുണാന്ത്യം

  യുവാവും കാമുകിയും ഒരു പ്രത്യേകതരം മയക്കുമരുന്നിന് അടിമയാണെന്നും കോണ്ടത്തിന് പകരം പശ ഉപയോഗിക്കാൻ തീരുമാനിച്ചപ്പോൾ അവർ ലഹരിയിലായിരിക്കാമെന്നും സുഹൃത്തുക്കൾ പറയുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   അഹമ്മദാബാദ്: ലൈംഗികബന്ധം സുരക്ഷിതമാക്കാൻ രഹസ്യഭാഗത്ത് വീര്യമേറിയ പശ പുരട്ടിയ 25കാരന് ദാരുണാന്ത്യം. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം, കാമുകിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് തൊട്ടുമുമ്പാണ് സൽമാൻ മിർസ എന്ന യുവാവ് രഹസ്യഭാഗത്ത് വീര്യമേറിയ പശ പുരട്ടിയത്. ഗർഭനിരോധന ഉറയില്ലാത്തതിന് പകരമായാണ് യുവാവ് പശ ജനനേന്ദ്രിയത്തിൽ പുരട്ടിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂൺ 22നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അഹമ്മദാബാദിലെ ഫത്തേവാഡി സ്വദേശിയായ യുവാവ് കാമുകിക്കൊപ്പം ഒരു ഹോട്ടലിൽ മുറിയെടുത്തു. എന്നാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തീരുമാനിച്ചപ്പോഴാണ് കോണ്ടം കരുതിയില്ലെന്ന കാര്യം ഇരുവരും മനസിലാക്കിയത്. തുടർന്ന് ലഹരിമരുന്നിന് ഒപ്പം ഉപയോഗിച്ചിരുന്ന വീര്യമേറിയ പശ യുവാവ് രഹസ്യഭാഗത്ത് പുരട്ടുകയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

   ജുഹാപുരയിലെ ഹോട്ടലിന് സമീപമുള്ള കുറ്റിക്കാട്ടിൽ സൽമാനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ അന്വേഷിച്ച് ഇറങ്ങിയ സുഹൃത്ത് ഫിറോസ് ഷെയ്ഖ് ആണ് സൽമാനം അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ഒരു വാഹനം വിളിപ്പിച്ച് സൽമാനെ വീട്ടിലെത്തിച്ചു. ആരോഗ്യനില മോശമായതോടെ സൽമാനെ സോള സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവിടെ അദ്ദേഹത്തിന്റെ നില കൂടുതൽ വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. മരിച്ചയാളുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് കേസ് അന്വേഷിക്കുന്ന ഡിസിപി പ്രേംസുഖ് ദെലു പറഞ്ഞു.

   കാമുകിയായ യുവതിയുമായി സൽമാന്‍റെ വിവാഹം നിശ്ചയിച്ചിരുന്നു. ഇവർ ഇടയ്ക്കിടെ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കാറുണ്ട്. ഇരുവരും ഒരു പ്രത്യേകതരം മയക്കുമരുന്നിന് അടിമയാണെന്ന് സൽമാന്‍റെ സുഹൃത്തുക്കൾ പറയുന്നു. ഹോട്ടൽ മുറിയിൽ വെച്ച് കോണ്ടത്തിന് പകരം പശ ഉപയോഗിക്കാൻ തീരുമാനിച്ചപ്പോൾ അവർ ലഹരിയിലായിരിക്കാമെന്നും ഇവർ പറയുന്നു. “ഒരു വൈറ്റ്നറും പശയും അടങ്ങിയ മയക്കുമരുന്നാണ് അവർ പതിവായി ഉപയോഗിച്ചത്, അത് ഉയർന്ന ലഹരി ലഭിക്കാനാണ്. ഗർഭം ഒഴിവാക്കാൻ അവർ ഈ പശ ഉപയോഗിച്ചു. നിർഭാഗ്യവശാൽ, പശ സൽമാന്റെ അവയവങ്ങൾക്ക് സാരമായ തകരാർ ഉണ്ടാക്കി. ഇതേത്തുടർന്ന് ശരീരത്തിലെ ഒന്നിലധികം ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും മരണം സംഭവിക്കുകയുമായിരുന്നു"- കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു, "ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഞങ്ങൾ പരിശോധിച്ചു, സൽമാൻ തന്റെ കാമുകിക്കൊപ്പം ഹോട്ടലിലേക്ക് വരുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്"- പൊലീസ് പറഞ്ഞു.

   Also Read- ചിക്കൻ ഫ്രൈ ഉണ്ടാക്കാൻ പറഞ്ഞത് അനുസരിച്ചില്ല; യുവാവ് ഭാര്യയെ തല്ലിക്കൊന്നു

   പ്രായമായ മാതാപിതാക്കളും രണ്ട് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സൽമാൻ. സൽമാന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുവായ സെയ്‌റബാനു മിർസ ജൂൺ 25 -ന് വെജൽപൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സൽമാന്റെ സുഹൃത്തുക്കളുടെ അഭിപ്രായത്തിൽ, അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ചില മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതാകാം ഇത്തരത്തിൽ പശ ഉപയോഗിക്കാനുള്ള കാണമെന്നാണ്.

   മറ്റൊരു സംഭവത്തിൽ, ഡൽഹിയിലെ രജൗരി ഗാർഡൻ പ്രദേശത്ത് രണ്ട് വയസ്സുള്ള ആൺകുട്ടിയെ 24 കാരിയായ അമ്മായിയും ഭർത്താവും ചേർന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി റിപ്പോർട്ട്. പ്രതികളായ യമുനയെയും ഭർത്താവ് രാജേഷിനെയും പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ വീട്ടിൽ നിന്ന് കാണാതായ ശേഷം മൃതദേഹം പഞ്ചാബിബാഗ് പ്രദേശത്തെ അഴുക്കുചാലിൽ കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളായ ദമ്പതികളെ പോലീസ് പിടികൂടി. യമുനയെ പോലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ, താനും രാജേഷും കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം കൊന്നതാണെന്ന് അവർ സമ്മതിച്ചു.
   Published by:Anuraj GR
   First published:
   )}