HOME » NEWS » Life » MAN DIES ON HIS KNEES IN FRONT OF ALTAR IN CHURCH

പള്ളിയിൽ അൾത്താരയ്ക്കു മുമ്പിൽ മുട്ടുകുത്തി പ്രാർത്ഥിച്ചയാൾ മരിച്ച നിലയിൽ

യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ ആയിരുന്നു മരണമെന്നും അദ്ദേഹം കുറിച്ചു

News18 Malayalam | news18
Updated: February 26, 2021, 11:07 PM IST
പള്ളിയിൽ അൾത്താരയ്ക്കു മുമ്പിൽ മുട്ടുകുത്തി പ്രാർത്ഥിച്ചയാൾ മരിച്ച നിലയിൽ
altar death
  • News18
  • Last Updated: February 26, 2021, 11:07 PM IST
  • Share this:
മെക്സിക്കോ സിറ്റി: കഴിഞ്ഞ ഞായറാഴ്ച മെക്സിക്കോ സിറ്റിയിലെ ഒരു പള്ളിയിൽ എത്തിയവർ ഒരു മരണത്തിന് സാക്ഷിയായി. തന്റെ അറുപതുകളിൽ എത്തിയ ജുവാൻ എന്ന മനുഷ്യനാണ് പള്ളി അൾത്താരയ്ക്കു മുമ്പിൽ മുട്ടുകുത്തി നിന്ന് മരണത്തിലേക്ക് കടന്നു പോയത്. പള്ളിയുടെ പ്രവേശനകവാടത്തിൽ മുട്ടുകുത്തി പ്രാർത്ഥിച്ച അദ്ദേഹം അൾത്താരയ്ക്കു മുമ്പിലെത്തി മുട്ടുകുത്തി പ്രാർത്ഥിക്കുകയായിരുന്നു. തുടർന്ന് നിമിഷങ്ങൾ കൊണ്ട് അൾത്താരയ്ക്കു മുമ്പിൽ അദ്ദേഹം മരിച്ചു വീണു.

ഞായറാഴ്ച ഉച്ചയോടെ ആയിരുന്നു ജുവാൻ മരിച്ചത്. അന്നേദിവസം, ഉച്ചയ്ക്ക് ശേഷം അതേ പള്ളിയിൽ ജുവാന്റെ ശവസംസ്കാര ചടങ്ങുകളും നടന്നു. മെക്സിക്കോ സിറ്റിയിലെ ജീസസ് ജ പ്രീസ്റ്റ് പാരിഷ് ദേവാലയത്തിൽ ഫെബ്രുവരി 21ന് ഉച്ചയോടെയാണ് ജുവാൻ എത്തിയത്. അൾത്താരയ്ക്കു മുമ്പിൽ മുട്ടുകുത്തി നിന്ന ജുവാൻ താമസിയാതെ തന്നെ മരിക്കുകയായിരുന്നു. ഉച്ചയ്ക്കുള്ള കുർബാന ആരംഭിക്കുന്നതിന് ഏകദേശം മുക്കാൽ മണിക്കൂർ മുമ്പ് ആയിരുന്നു സംഭവം.

ഉറക്കമില്ലാത്ത രാത്രികളെ ശപിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ 60 സെക്കൻഡ് കൊണ്ട് ഉറങ്ങാൻ ഒരു ടെക്നിക് ഇതാ

ആ സമയത്ത് പള്ളിയിൽ ഉണ്ടായിരുന്ന, ഈ സംഭവത്തിന് സാക്ഷിയായ ആളുകൾ പുരോഹിതനെ വിവരം അറിയിക്കുകയും ഉടൻ തന്നെ ആംബുലൻസ് വിളിക്കുകയും ചെയ്തു.

മൂന്ന് ചിലന്തികളെ കണ്ടെത്തി; സർവകലാശാല ലൈബ്രറി രണ്ടു ദിവസത്തേക്ക് അടച്ചു

എന്നാൽ, പ്രതീക്ഷയ്ക്ക് വകയില്ലായിരുന്നെന്നും അദ്ദേഹം മരിച്ചിരുന്നെന്നും പുരോഹിതനായ ഫാ. സജിദ് ലൊസാനോ പറഞ്ഞു. അതേസമയം, തന്റെ ശവസംസ്കാരത്തിന് പള്ളിയിലേക്ക് നടന്നുവരികയാണ് ജുവാൻ ചെയ്തതെന്നും പുരോഹിതൻ പറഞ്ഞു.

കുറഞ്ഞ ഗുണനിലവാരമുള്ള കാർബോഹൈഡ്രേറ്റ് ഭക്ഷണം കഴിച്ചാൽ ഹൃദയാഘാതത്തിന് സാധ്യത

കുർബാനയ്ക്ക് വന്ന ജുവാൻ തന്റെ മരണകുർബാനയിൽ ആണ് പങ്കെടുത്തത്. യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെ ആയിരുന്നു മരണമെന്നും അദ്ദേഹം കുറിച്ചു. അവസാന ശ്വാസമെടുക്കാൻ ദൈവത്തിന്റെ ഭവനത്തിലേക്ക് വരുന്നതിനുള്ള ശക്തിയും ധൈര്യവും അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും പുരോഹിതൻ പറഞ്ഞു.
Published by: Joys Joy
First published: February 26, 2021, 11:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories