• HOME
  • »
  • NEWS
  • »
  • life
  • »
  • MAN PLAYS VIOLIN IN TRAFFIC WHILE CALIFORNIANS ESCAPES WILDFIRE VIRAL VIDEO

കാട്ടുതീ പടരുമ്പോള്‍ സ്‌ട്രെസ്സ് മാറ്റാനായി വയലിന്‍ വായന, വൈറലായി വീഡിയോ

കാറിന്റെ ബോണറ്റില്‍ ചാരിയിരുന്ന് കണ്ണുകള്‍ അടച്ച് തന്റെ വയലിന്‍ ആസ്വദിച്ചു വായിക്കുന്ന മെല്ലിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്

കാറിന്റെ ബോണറ്റില്‍ ചാരിയിരുന്ന് കണ്ണുകള്‍ അടച്ച് തന്റെ വയലിന്‍ ആസ്വദിച്ചു വായിക്കുന്ന മെല്ലിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്

കാറിന്റെ ബോണറ്റില്‍ ചാരിയിരുന്ന് കണ്ണുകള്‍ അടച്ച് തന്റെ വയലിന്‍ ആസ്വദിച്ചു വായിക്കുന്ന മെല്ലിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്

  • Share this:
    ആഴക്കടലില്‍ കപ്പല്‍ മുങ്ങാന്‍ പോകുമ്പോള്‍ ആളുകള്‍ ചേര്‍ന്ന് വയലിന്‍ വായിക്കുന്ന കാഴ്ച ടൈറ്റാനിക്ക് സിനിമയില്‍ നമ്മള്‍ കണ്ടതാണ്. അതു പോലൊരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ നടുക്കടലിന് പകരം നടുറോഡിലാണെന്ന് മാത്രം.

    കാലിഫോര്‍ണിയയിലെ കാള്‍ഡോര്‍ മേഖലയില്‍ കാട്ടുതീ പടര്‍ന്ന സാഹചര്യത്തില്‍ പ്രദേശത്ത് താമസിക്കുന്ന ആയിരക്കണക്കിന് ആളുകളാണ് പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വീടുകള്‍ ഒഴിയാന്‍ നിര്‍ബന്ധിതരായത്. ആളുകള്‍ ഇത്തരത്തില്‍ സ്വന്തം വീട് വിട്ടുപോകാന്‍ തുടങ്ങിയത്തോടെ നീണ്ട ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.



    അപ്പോഴാണ് ട്രാഫിക്കില്‍ കുടുങ്ങിയ ആളുകളുടെ 'സ്‌ട്രെസ്' മാറ്റാനായി അക്കൂട്ടത്തിലെ 'മെല്‍ സ്മോതെര്‍സ്' എന്നയാള്‍ തന്റെ വയലിന്‍ പുറത്തെടുക്കുകയും നടുറോഡില്‍ നിന്ന് അത് വായിക്കാന്‍ തുടങ്ങുകയും ചെയ്തത്. അവിടെയുണ്ടായിരുന്ന ചില മാധ്യമ പ്രവര്‍ത്തകരാണ് അദ്ദേഹത്തിന്റെ പ്രകടനം പകര്‍ത്തിയത്. സംഭവം പെട്ടന്ന് തന്നെ സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തു. തന്റെ കാറിന്റെ ബോണറ്റില്‍ ചാരിയിരുന്ന് കണ്ണുകള്‍ അടച്ച് തന്റെ വയലിന്‍ ആസ്വദിച്ചു വായിക്കുന്ന മെല്ലിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

    Also Read - ആണുങ്ങളും പെണ്ണുങ്ങളും വ്യത്യസ്ത ഭാഷ സംസാരിക്കുന്ന ഗ്രാമം

    ഒരേ വീട്ടിലെ പുരുഷന്മാരും സ്ത്രീകളും വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന ഒരു ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ദക്ഷിണ നൈജീരിയയിലെ ഉബാങ് ഗ്രാമത്തിലെ കര്‍ഷക സമൂഹത്തില്‍, പുരുഷന്മാരും സ്ത്രീകളും വ്യത്യസ്ത ഭാഷകളാണ് സംസാരിക്കുന്നത്. ഉബാങ്ങിലെ ജനങ്ങള്‍ ഈ പ്രത്യേകതയെക്കുറിച്ച് അങ്ങേയറ്റം അഭിമാനിക്കുകയും ഈ വ്യത്യാസം തങ്ങളുടെ ദൈവത്തില്‍നിന്നുള്ള അനുഗ്രഹമായി കണക്കാക്കുകയും ചെയ്യുന്നു.




    ഗ്രാമത്തിലെ ആണ്‍കുട്ടികള്‍ സാധാരണയായി പത്ത് വയസ്സുവരെ സ്ത്രീകളുടെ ഭാഷകള്‍ കേട്ടാണ് വളരുന്നത്. കാരണം അവര്‍ കുട്ടിക്കാലം മുഴുവന്‍ അമ്മയോടൊപ്പമാണ് ചെലവഴിക്കുന്നത്. പക്ഷേ അതിനുശേഷം അവര്‍ പുരുഷന്മാരുടെ ഭാഷ സംസാരിക്കാന്‍ പഠിക്കുന്നു. ഉദാഹരണത്തിന്, നൈജീരിയയിലെ പ്രധാന ഭക്ഷണമായ കിഴങ്ങുകള്‍ കൊണ്ട് ഉണ്ടാക്കുന്ന ഒരു വിഭവത്തിന് ആണ്‍, പെണ്‍ ഭാഷകളിൽ വ്യത്യസ്ത പദങ്ങളുണ്ട്. ഇത് സ്ത്രീ ഭാഷയില്‍ ഈ വിഭവത്തിന് 'ഇരുയി'യും പുരുഷന്മാര്‍ക്ക് 'ഇട്ടോംഗും' ആണ്. വസ്ത്രത്തിന് പുരുഷന്മാര്‍ ഉപയോഗിക്കുന്ന പദം 'എന്‍കി'യെന്നും സ്ത്രീകള്‍ 'അരിഗ' എന്നുമാണ്.

    2018 ല്‍ ബിബിസി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, അവരുടെ ഭാഷയിലെ വാക്കുകള്‍ വ്യക്തതയില്ലെന്നും കൃത്യമായ മാതൃകകളില്ലെന്നുമാണ്. അത്ഭുതകരമായ ഈ വ്യത്യാസത്തെക്കുറിച്ച് ഇവിടുത്തെ തലവന്‍ ഒലിവര്‍ ഇബാംഗ് പറയുന്നതിങ്ങനെയാണ്, ''പുരുഷന്മാര്‍ക്ക് പക്വത എത്തുന്നതിന് ഒരു ഘട്ടമുണ്ട്. അതുവരെ തന്റെ ശരിയായ ഭാഷ ഉപയോഗിക്കുന്നില്ലെന്ന് അവര്‍ക്കറിയാം. അവന്‍ ശരിയായ ഭാഷ ഉപയോഗിക്കുന്നില്ലെന്ന് അവന്റെ കുടുംബത്തില്‍ നിന്നോ അയല്‍വാസികളില്‍ നിന്നോ ആരും പറയുന്നില്ല. നിശ്ചിത പ്രായം കഴിഞ്ഞാല്‍ അയാള്‍ ആണ്‍ ഭാഷ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ആണ്‍കുട്ടിയുടെ പക്വതയുടെ ലക്ഷണങ്ങള്‍ നിങ്ങള്‍ അവനില്‍ കാണും.'' ഒരു ആണ്‍കുട്ടി ഒരു നിശ്ചിത പ്രായത്തില്‍ തന്റെ ശരിയായ ഭാഷയിലേക്ക് മാറുന്നില്ലെങ്കില്‍, അവനെ ഈ സമൂഹത്തില്‍ 'അസാധാരണനായി' കണക്കാക്കുമെന്നും ഇബാങ് പറഞ്ഞു.



    Published by:Karthika M
    First published:
    )}