ടിക്ടോക് ഇല്ലാതിരുന്നെങ്കിലോ? സർക്കാർ നിരോധനം തുടർന്നിരുന്നെങ്കിലോ? ഒരു പക്ഷെ ജയപ്രദയ്ക്ക് തന്റെ ഭർത്താവിനെ തിരിച്ചു കിട്ടാൻ കൂടി വേണ്ടിയെന്നോണം ടിക്ടോക് വീണ്ടും തിരികെയെത്തിയത്. മൂന്നു കൊല്ലം മുൻപാണ് വില്ലുപുരം സ്വദേശി ജയപ്രദയുടെ ഭർത്താവിനെ കാണാതാവുന്നത്. കൃഷ്ണഗിരി സ്വദേശിയായ സുരേഷ് ആണ് ഭർത്താവ്. ഇവർക്ക് രണ്ടു കുട്ടികളുമുണ്ട്. 2016ൽ ആരോടും പറയാതെ ഒരു ദിവസം ഇയാൾ അപ്രത്യക്ഷനാവുകയായിരുന്നു. ഒരുപാടിടത്ത് തിരക്കിയ ശേഷം ഭാര്യ പോലീസിൽ പരാതി നൽകി. കേസ് എടുത്തെങ്കിലും സുരേഷിനെ കണ്ടെത്താനായില്ല.
ഏതാനും ആഴച്ചകൾക്ക് മുൻപ് ജയപ്രദയുടെ ബന്ധു ഒരു ടിക്ടോക് വീഡിയോ കാണാൻ ഇടയായി. ഇതിൽ സുരേഷുമായി രൂപസാദ്ര്യശ്യം കണ്ടെത്തിയ ആളെ ജയപ്രദ തന്റെ ഭർത്താവ് തന്നെയെന്ന് തിരിച്ചറിഞ്ഞു. ഉടൻ തന്നെ വില്ലുപുരം പോലീസ് ഇടപെടുകയും ഇയാളെ ഹൊസൂരിൽ നിന്നും കണ്ടെത്തുകയും ചെയ്തു.
വീട്ടിലെ ചില കാര്യങ്ങളിൽ മനം മടുത്താണ് സുരേഷ് നാടുവിട്ടതെന്ന് പോലീസ് പറയുന്നു. ഇയാൾ ഹൊസൂരിൽ ട്രാക്ടർ കമ്പനിയിൽ മെക്കാനിക്കായി ജോലി നോക്കി വരികയായിരുന്നു. ഹൊസൂരിൽ ഒരു ട്രാൻസ് യുവതിയുമായി ഇയാൾക്ക് ബന്ധം ഉണ്ടായിരുന്നു. ഇവരും വിഡിയോയിൽ ഉണ്ടായിരുന്നു. ഇവിടുത്തെ ട്രാൻസ്‌ജെൻഡർ അസോസിയേഷൻ മുഖേനെയാണ് ഇയാളെ കണ്ടെത്തുന്നത്. ജയപ്രദയെയും സുരേഷിനെയും കൗൺസിലിങ് നൽകി വീട്ടിലേക്കയച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.