ബീജദാതാവിന്റെ അനുമതിയില്ലാതെ ബീജം ഉപയോഗിച്ച് സ്വവർഗാനുരാഗികളായ ദമ്പതികൾക്കും അവിവാഹിതരായ സ്ത്രീകൾക്കുമായി 13 കുഞ്ഞുങ്ങൾ ജനിച്ച സംഭവത്തിൽ വന്ധ്യതാനിവാരണ ക്ലിനിക്കിനെതിരെ പരാതിയുമായി യുവാവ്. ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ വന്ധ്യതാ നിവാരണ ക്ലിനിക്കുകളിലൊന്നായ മാഞ്ചസ്റ്ററിലെ കെയർ ഫെർട്ടിലിറ്റി എന്ന സ്ഥാപനത്തിനെതിരെയാണ് നീൽ ഗാസ്കെൽ എന്ന യുവാവ് കോടതിയെ സമീപിച്ചത്.
2010ലാണ് ബീജദാതാവായി നീൽ ഗാസ്കെൽ ക്ലിനിക്കിനെ സമീപിച്ചത്. തന്റെ
ബീജം ഭിന്നലിംഗ ദമ്പതികൾക്കു മാത്രമെ ഉപയോഗിക്കാവുവെന്ന് നീൽ നിബന്ധന വെച്ചിരുന്നു. എന്നാൽ ഇക്കാര്യം ലംഘിച്ച് ക്ലിനിക് അധികൃതർ നീലിന്റെ ബീജം സ്വവർഗാനുരാഗികളായ ദമ്പതികൾക്കും അവിവാഹിതരായ സ്ത്രീകളിലും ഉപയോഗിച്ചു. ഇങ്ങനെ 13 കുഞ്ഞുങ്ങൾ ജനിക്കുകയും ചെയ്തു.
ഈ സംഭവത്തിൽ നീൽ ഗാസ്കെൽ ഫെർട്ടിലിറ്റി റെഗുലേറ്ററി സ്ഥാപനമായ ഹ്യൂമൻ ഫെർട്ടിലൈസേഷൻ ആൻഡ് എംബ്രിയോളജി അതോറിറ്റി (എച്ച്എഫ്ഇഎ)യിൽ പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിൽ മൂന്ന് സ്വവർഗ ദമ്പതികൾക്കായി നീലിന്റെ ബീജം ഉപയോഗിച്ച് അഞ്ച് കുട്ടികൾ ജനിച്ചതായി വ്യക്തമായി. ഇതു കൂടാതെ മൂന്നു അവിവാഹിതരായ സ്ത്രീകളിൽ നാലു കുട്ടികൾ കൂടി ജനിച്ചു. ഇതേത്തുടർന്ന് നടന്ന ഹിയറിങ്ങിൽ 'തെറ്റുകൾ സംഭവിച്ചു' എന്നാണ് കെയർ ഫെർട്ടിലിറ്റി ക്ലിനിക് പ്രതിനിധി സമ്മതിച്ചു.
ആകെ 13 കുട്ടികളുടെ പിതാവാണെ് താന്നെന്നും നീൽ എന്ന 49 വയസുകാരൻ പറയുന്നു. മൂന്ന് അവിവാഹിതരായ സ്ത്രീകളിൽ ജനിച്ച നാലു കുട്ടികളും ഇതിൽ ഉൾപ്പെടുന്നു.
എന്നാൽ അനുമതിയില്ലാതെയാണ് താൻ ദാനം ചെയ്ത ബീജം ഉപയോഗിച്ചതെന്ന് നീൽ പറയുന്നു. സ്വവർഗാനുരാഗിയായ ദമ്പതികൾക്കും അവിവാഹിതരായ സത്രീകളിലും തന്റെ
ബീജം ഉപയോഗിച്ചതോടെ ജനിച്ച കുട്ടികൾക്ക് അച്ഛനില്ലാത്ത അവസ്ഥയാണ് ഉള്ളതെന്നും, ഇത് തനിക്ക് അംഗീകരിക്കാനാകില്ലെന്നും നീൽ പറയുന്നു.
ബീജദാനം നടത്തിയപ്പോൾ താൻ ഒപ്പിട്ടു നൽകിയ സമ്മതപത്രത്തിൽ പറയുന്ന വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടാണ് ക്ലിനിക് തന്റെ ബീജം ഉപയോഗിച്ചതെന്നും നീൽ പറയുന്നു. ഇതേത്തുടർന്ന് ക്ലിനിക്കിനെതിരെ നീൽ കോടതിയെ സമീപിച്ചു. ബ്രിട്ടനിൽ ഉടനീളം 20 ശാഖകളുള്ള ക്ലിനിക്കാണ് കെയർ ഫെർട്ടിലിറ്റി. ഒടുവിൽ വൻതുക നഷ്ടപരിഹാരം നൽകിയാണ് നീലുമായുള്ള കേസ് കെയർ ഫെർട്ടിലിറ്റി ഒത്തുതീർപ്പാക്കിയത്.
ഒരൊറ്റ ദാതാവിൽ നിന്ന് പരമാവധി പത്ത് ബീജം മാത്രമേ എച്ച്എഫ്ഇഎയുടെ നിയമപ്രകാരം സ്വീകരിക്കാവുവെന്ന വ്യവസ്ഥയും ഇവിടെ ലംഘിക്കപ്പെട്ടതായി കോടതി കണ്ടെത്തി. 13 തവണയാണ് നീലിൽനിന്ന് കെയർ ഫെർട്ടിലിറ്റി ബീജം ശേഖരിക്കാനായി ശുക്ലം സ്വീകരിച്ചത്. ഏറ്റവും ഗുണനിലവാരമുള്ള ബീജമായിരുന്നു നീലിന്റേതെന്നും,അതുകൊണ്ടാണ് കൂടുതൽ തവണ ബീജം സ്വീകരിച്ചതെന്നും ക്ലിനിക്ക് വ്യക്തമാക്കുന്നു.
12 കുട്ടികളുണ്ടെന്ന് ക്ലിനികിലെ ഒരു സ്റ്റാഫാണ് തന്നോട് പറഞ്ഞതെന്ന് നീൽ പറഞ്ഞു. എന്നാൽ എച്ച്എഫ്ഇഎ നടത്തിയ പരിശോധനയിലാണ് ഒരു കുട്ടി കൂടിയുണ്ടെന്ന കാര്യം വ്യക്തമായത്.
പിതാവ് ഉള്ള ‘കുടുംബങ്ങൾക്ക്’ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ എന്ന വിശ്വാസം ഉണ്ടായിരുന്നിട്ടും അവിവാഹിതരായ സ്ത്രീകളെ ഗർഭം ധരിക്കാൻ സഹായിക്കുന്നതിന് തന്റെ ബീജം അനുമതിയില്ലാതെ ഉപയോഗിക്കുകയായിരുന്നുവെന്ന് നീൽ പറയുന്നു. 2005 ലെ നിയമത്തിലെ മാറ്റം അർത്ഥമാക്കുന്നത് എല്ലാ കുട്ടികൾക്കും അവരുടെ ജൈവിക പിതാക്കന്മാരെക്കുറിച്ചുള്ള വിവരങ്ങൾ സ്വീകരിക്കാൻ അവകാശമുണ്ട് - അതിനർത്ഥം 18 വയസ്സ് തികയുമ്പോൾ അവർക്ക് ഗാസ്കലുമായി ബന്ധപ്പെടാൻ കഴിയുമെന്നാണ്.
‘ജീവശാസ്ത്രവുമായി തർക്കിക്കാൻ കഴിയില്ല. ഒരു കുട്ടിയെ സൃഷ്ടിക്കാൻ ഒരു പുരുഷനും സ്ത്രീയും ആവശ്യമാണ്, എന്റെ ബീജം ഉപയോഗിച്ച് കുട്ടികൾ ജനിക്കുകയാണെങ്കിൽ അവർക്ക് ഒരു അമ്മയും അച്ഛനും ഉണ്ടായിരിക്കണം എന്നാണ് എന്റെ കാഴ്ചപ്പാട്'- നീൽ പറഞ്ഞു. ‘അവരെ എങ്ങനെ വളർത്തും, രണ്ട് അമ്മമാർ ഉണ്ടോ എന്നതിനെക്കുറിച്ച് ഞാൻ ആശങ്കപ്പെടുന്നു. എന്റെ കുട്ടികൾക്കായി ഞാൻ അത് ആഗ്രഹിച്ചില്ല. അത് വിഭജനമാകുമെന്ന് ഞാൻ അംഗീകരിക്കുന്നു’- അദ്ദേഹം ഡെയിലി മെയിലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2008 ൽ ഓസ്ട്രേലിയയിൽ
ഐവിഎഫ് ചികിത്സയെത്തുടർന്ന് ഗാസ്കലും അദ്ദേഹത്തിന്റെ മുൻ പങ്കാളിയും ആദ്യത്തെ കുഞ്ഞ് ജനിക്കുന്നതിനുമുമ്പ് ഗർഭം ധരിക്കാൻ 14 വർഷം ചെലവഴിച്ചു. 2010 ൽ യുകെയിൽ തിരിച്ചെത്തിയ ശേഷം ചികിത്സ തുടരാൻ തീരുമാനിച്ചു, അങ്ങനെയാണ് മാഞ്ചസ്റ്ററിലെ കെയർ ഫെർട്ടിലിറ്റിയെ സമീപിച്ചത്. ഐവിഎഫ് ചികിത്സയുടെ പ്രാരംഭ ഘട്ടത്തിൽ പരാജയപ്പെട്ടപ്പോൾ, ദാതാവാകാൻ ഗാസ്കലിനെ ക്ലിനിക്ക് സമീപിച്ചു. പകരമായി, അദ്ദേഹത്തിനും മുൻ പങ്കാളിക്കും അവരുടെ അടുത്ത ഐവിഎഫ് സൈക്കിളിൽ ഫെർട്ടിലിറ്റി ക്ലിനിക്ക് ഒരു കിഴിവ് വാഗ്ദാനം ചെയ്തു - ഇത് ഒരു സാധാരണ രീതിയാണ്.
അണ്ഡോ ശുക്ല ദാതാക്കളോ അവരുടെ ചെലവിനേക്കാൾ കൂടുതൽ നൽകുന്നത് നിയമവിരുദ്ധമാണെങ്കിലും, ചികിത്സയ്ക്ക് കിഴിവ് നൽകാൻ ക്ലിനിക്കുകൾക്ക് കഴിയും. മാഞ്ചസ്റ്ററിലെ ക്ലിനിക്കിന്റെ മെഡിക്കൽ ഡയറക്ടർ ഫിലിപ്പ് ലോവ് തന്നോട് ‘സൂപ്പർമാൻ-ശുക്ലം’ ഉണ്ടെന്ന് പറഞ്ഞതായി ഗാസ്കെൽ പറയുന്നു. സാധാരണ ശുക്ലവുമായി താരതമ്യപ്പെടുത്തുമ്പോൾ അവയുടെ ചലനം അസാധാരണമാംവിധം ഉയർന്നതാണെന്നും ദാതാവാകുന്നത് പരിഗണിക്കണമെന്നും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് പലപ്പോഴായി താൻ ബീജം ദാനം ചെയ്തത്. എന്നാൽ അത് നിയമവിരുദ്ധമായി ഉപയോഗിക്കുകയായിരുന്നു- നീൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.