• HOME
 • »
 • NEWS
 • »
 • life
 • »
 • Travel | ഗോവ മുതൽ ഡാർജിലിംഗ് വരെ; കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ പോകാവുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍

Travel | ഗോവ മുതൽ ഡാർജിലിംഗ് വരെ; കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ പോകാവുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍

വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാവുന്ന ചെലവില്‍ ഈ സ്ഥലങ്ങളില്‍ യാത്ര നടത്താം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  കോളേജ് ദിനങ്ങളായിരിക്കും മിക്കവാറും ആളുകളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയം. കോളേജ് കാലത്ത് കൂട്ടുകാരുമൊത്ത് ടൂര്‍ പോകാന്‍ എല്ലാവര്‍ക്കും താല്‍പര്യമുള്ള കാര്യമാണ്. ഇത്തരത്തിൽ അടിപൊളി ട്രിപ് പോകാൻ പറ്റിയ 5 സ്ഥലങ്ങളെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാവുന്ന ചെലവില്‍ ഈ സ്ഥലങ്ങളില്‍ യാത്ര നടത്താം.

  മണാലി: ക്യാംപ്, സാഹസികത ഒക്കെ ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് തെരഞ്ഞെടുക്കാവുന്ന സ്ഥലമാണിത്. അടല്‍ ടണലും സൊലാങ് താഴ്വരയും നിങ്ങളുടെ യാത്ര കൂടുതല്‍ സന്തോഷകരമാക്കും.

  ലഡാക്ക്: ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണ് ലഡാക്ക്. പാന്‍ഗോഗ് തടാകമാണ് ഇവിടുത്തെ പ്രധാനപ്പെട്ട ആകര്‍ഷകങ്ങളില്‍ ഒന്ന്. കണ്ണീർ പോലെ തെളിഞ്ഞ വെള്ളമാണ് ഈ തടാകത്തിലേത്. യാക്ക് സഫാരിയും തീര്‍ച്ചായും മിസ്സ് ചെയ്യരുത്.

  ഗോവ: ബീച്ച് താല്‍പ്പര്യമുള്ളവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒരിടമാണ് ഗോവ. നിശാപാര്‍ട്ടികളും രാത്രി ജീവിതവും എല്ലാം ആസ്വദിക്കാന്‍ പറ്റിയ ഇടമാണിത്. കായികം, മീന്‍പിടുത്തം, ഡോള്‍ഫിന്‍ ടൂര്‍ തുടങ്ങിയ ഒരുപാട് കാര്യങ്ങള്‍ ഗോവയിലുണ്ട്. യുവാക്കള്‍ എന്തായാലും കാണേണ്ട ഒരിടം തന്നെയാണിത്.

  ഋഷികേശ്: ലോകപ്രസിദ്ധമായ ക്ഷേത്രങ്ങളുടെ ഇടമാണ് ഋഷികേശ്. റാഫ്റ്റിംഗ് പോലുള്ള വിനോദ പരിപാടികളും ഇവിടെയുണ്ട്. ജലകായിക പരിപാടികളുടെ പ്രധാന സ്ഥലമാണിത്. ഗംഗാ നദിയില്‍ ഇത്തരത്തിലുള്ള പല കാര്യങ്ങളും ആസ്വദിക്കാന്‍ സാധിക്കും.

  ഡാര്‍ജിലിംങ്: വാരാന്ത്യത്തില്‍ അടിച്ച് പൊളിക്കാന്‍ പറ്റിയ ഇടമാണ് ഡാര്‍ജിലിംഗ്. പ്ലാന്റേഷനുകള്‍, മനോഹരമായ പര്‍വ്വതങ്ങള്‍, വനങ്ങള്‍, പഴയ തരത്തിലുള്ള വീടുകള്‍ എല്ലാം ഈ പ്രദേശത്തെ ആകര്‍ഷകമാക്കുന്നു. വളരെ സൗഹൃദപരമായ പെരുമാറ്റമാണ് ഇവിടുത്തെ ആളുകളുടേത്. ഒപ്പം ലോകപ്രശസ്തമായ ഡാര്‍ജലിംങ് ചായയും കുടിക്കാം. ഹിമാലയത്തിന്റെ വശ്യതയും സുഖകരമായ കാലവസ്ഥയും എല്ലാം കുറഞ്ഞ ചെലവില്‍ ആസ്വദിക്കണമെങ്കില്‍ ഡാര്‍ജലിംങ് വളരെ മികച്ച ഒരിടമാണ്.

  അതേസമയം, ഇന്ത്യയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി തമിഴ്‌നാട് ഉയര്‍ന്നു വരുന്നതായി കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആഭ്യന്തര വിദോന സഞ്ചാരികള്‍ എത്തുന്ന സംസ്ഥാനമായി തമിഴ്‌നാട് ഇപ്പോള്‍ മാറിയിരിക്കുകയാണ്. കേന്ദ്ര ടൂറിസം മന്ത്രാലയം പ്രസിദ്ധീകരിച്ച ഇന്ത്യന്‍ ടൂറിസം സ്ഥിതിവിവരക്കണക്ക് 2021 പ്രകാരം, 2020-ല്‍ വിനോദസഞ്ചാരികളുടെ വരവില്‍ ഒന്നാം സ്ഥാനം തമിഴ്‌നാടിനാണ്. മൊത്തം ആഭ്യന്തര വിനോദ സഞ്ചാരികളില്‍ തമിഴ്‌നാടിന്റെ വിഹിതം 23 ശതമാനമായി ഉയര്‍ന്നു.

  ഉത്തര്‍പ്രദേശ് ആണ് തൊട്ടു പിന്നില്‍ 14.1 ശതമാനമാണ് യുപിയുടെ വിഹിതം. റിപ്പോര്‍ട്ട് അനുസരിച്ച്, 2020-ല്‍ തമിഴ്നാട്ടില്‍ ഏകദേശം 14 കോടി ആഭ്യന്തര വിനോദ സഞ്ചാരികളാണ് സന്ദര്‍ശനത്തിന് എത്തിയത്, അതേസമയം ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഉത്തര്‍പ്രദേശില്‍ ഏകദേശം 8.6 കോടി പേര്‍ സന്ദര്‍ശിച്ചു.

  വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലും തമിഴ്‌നാട് മുന്‍നിരയില്‍ തന്നെയാണ്. 2020 ഏറ്റവും കൂടുതല്‍ വിദേശ വിനോദ സഞ്ചാരികള്‍ എത്തിയത് മഹാരാഷ്ട്രയിലാണ്. മൊത്തം വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 17.6 ശതമാനമാണ് മഹാരാഷ്ട്രയുടെ വിഹിതം. ഈ പട്ടികയില്‍ തൊട്ടു പിന്നിലായി തമിഴ്‌നാട് ഉണ്ട്.
  Published by:Arun krishna
  First published: