മാങ്കോസ്റ്റീനും റംബൂട്ടാനും പുലാസാനും; രാജന്‍ മാമ്പറ്റയുടെ ഏദന്‍തോട്ടം കണ്ടിട്ടുണ്ടോ?

അമേരിക്കയിലെ ഉഷ്ണമേഖലാ കാലാവസ്ഥയില്‍ വളരുന്ന ബറാബ പഴം സമീപകാലങ്ങളിലാണ് കേരളത്തില്‍ പ്രചാരം നേടിയതെങ്കിലും രാജന്‍ തോട്ടത്തില്‍ വന്നാല്‍ മതിവരുവോളം കഴിച്ച് മടങ്ങാം

News18 Malayalam | news18-malayalam
Updated: May 21, 2020, 8:16 PM IST
മാങ്കോസ്റ്റീനും റംബൂട്ടാനും പുലാസാനും; രാജന്‍ മാമ്പറ്റയുടെ ഏദന്‍തോട്ടം കണ്ടിട്ടുണ്ടോ?
Rajan mampatta
  • Share this:
കോഴിക്കോട്: രാജന്‍ മാമ്പറ്റയ്ക്ക് മുക്കത്ത് ഒരു ഏദന്‍തോട്ടമുണ്ട്. വീടിന്റെ  പരിസരത്താണ്  ആദ്യം പഴച്ചെടികള്‍ നട്ടത്. ഉദേശിച്ചതിലും കൂടുതല്‍ ഫലങ്ങളുണ്ടായപ്പോള്‍ കൂടുതല്‍  ഭൂമി വാങ്ങി തോട്ടം ഒന്ന് കളറാക്കി. ഇപ്പോള്‍ ഇവിടെയുള്ള പഴങ്ങളെക്കുറിച്ച് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. വിളഞ്ഞ് നില്‍ക്കുന്ന ബറാബയും മാങ്കോസ്റ്റിനും മധുരമൂറുന്ന റംബൂട്ടാനും,പുലാസാനുമെല്ലാം ഏദന്‍തോട്ടത്തെ സമ്പന്നമാക്കുന്നു. ഇവയെല്ലാം കേരളത്തിലെ കാലാവസ്ഥയോട് യോജിച്ച് വളരുന്നതിനാല്‍ വീണ്ടും വീണ്ടും രാജന്‍ മാമ്പറ്റ പരീക്ഷണങ്ങള്‍ തുടരുന്നു.

പൊതുവിപണിയില്‍ ലഭ്യമല്ലാത്ത ബറാബയ്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍ വരുന്നതെന്ന് രാജന്‍ പറയുന്നു. അമേരിക്കയിലെ ഉഷ്ണമേഖലാ കാലാവസ്ഥയില്‍ വളരുന്ന ബറാബ പഴം സമീപകാലങ്ങളിലാണ് കേരളത്തില്‍ പ്രചാരം നേടിയതെങ്കിലും രാജന്‍ തോട്ടത്തില്‍ വന്നാല്‍ മതിവരുവോളം കഴിച്ച് മടങ്ങാം.

ചെറി മാങ്കോസ്റ്റീന്‍ അഥവാ ലെമണ്‍ ഡ്രോപ്പ് മാങ്കോസ്റ്റീന്‍ എന്ന പേരിലും ഇവ ആറിയപ്പെടുന്നു. പൂക്കള്‍ക്ക് തൂവെള്ള നിറവും നല്ല സുഗന്ധവുമുണ്ട്. മഞ്ഞയോ ഓറഞ്ചോ നിറവും ചെറുനാരങ്ങയുടെ വലിപ്പവുമുള്ള പഴത്തില്‍ രണ്ട് വിത്തുകളുമുണ്ടാകും.

കൂടാതെ അര്‍ജന്റീനിയന്‍ പീനട്ട് ബട്ടര്‍ ഫ്രൂട്ട്, മധുരനാരങ്ങ, എഗ്ഗ് ഫ്രൂട്ട്, വിവിധ തരം പപ്പായകള്‍. പലതരം ചാമ്പക്കകള്‍, പേരക്കകള്‍, പാഷന്‍ ഫ്രൂട്ട്, സപ്പോട്ട എന്നിവയും ഇവിടെ വിളഞ്ഞ് നില്‍ക്കുന്നുണ്ട്. തികച്ചും ജൈവമാണ് പഴങ്ങള്‍. രാജന്‍തോട്ടത്തില്‍ നിന്ന് തന്നെയാണ് പഴങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. വിപണിയിലെത്തിക്കാറില്ലെന്ന് ചുരുക്കം. പഴങ്ങള്‍ കൂടാതെ കാപ്പി, വിവിധ തരം കുറ്റി കുരുമുളകുകള്‍, പ്രമേഹ രോഗികള്‍ക്ക് ഫലപ്രദമെന്ന് പറയപ്പെടുന്ന സ്റ്റീവിയ (മധുര തുളസി), ജാതി, കപ്പ, ചേന, ചേമ്പ്, കാന്താരി മുളക് എന്നിവയും രാജന്റെ തോട്ടത്തിലുണ്ട്.
TRENDING:LIVE |#HBD Laletta: മോഹൻലാലിന് ജന്മദിനാശംസകളുമായി താരലോകം [NEWS]സുതാര്യമായ PPE കിറ്റിന് താഴെ അടിവസ്ത്രം മാത്രം ധരിച്ചെത്തി: റഷ്യയിൽ നഴ്സിന് സസ്പെൻഷൻ [NEWS]മദ്യം വീടുകളിലെത്തിച്ച് സ്വിഗ്ഗിയും സൊമാറ്റോയും; ജാർഖണ്ഡിൽ തുടക്കമായി [NEWS]
2011 ല്‍ സര്‍വീസില്‍ നിന്ന് വിരമിക്കുമ്പോള്‍ താമരശ്ശേരി ഏരിയയുടെ ഉപഹാരമായായി നല്‍കിയ മാങ്കോസ്റ്റിന്‍ തൈകളാണ് ഇദ്ദേഹത്തെ പഴകൃഷിയേക്ക് ആകര്‍ഷിപ്പിച്ചത്. മാങ്കോസ്റ്റിന്‍ വളര്‍ന്ന് കായ്കള്‍ ഉണ്ടായപ്പോള്‍ മറ്റ് പഴച്ചെടികളും പരീക്ഷിക്കാന്‍ തുടങ്ങി. വീട്ടുമുറ്റം പഴച്ചെടികളാല്‍ നിറഞ്ഞപ്പോള്‍ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോടില്‍  70 സെന്റ്  സ്ഥലം വാങ്ങി അവിടെയും പഴങ്ങളുടെ കൃഷി തുടങ്ങുകയായിരുന്നു.

ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള പഴവര്‍ഗങ്ങളുടെ ചെടികള്‍ തോട്ടത്തിലെത്തിക്കുന്ന കാര്യം രാജന്‍ മാമ്പറ്റയുടെ സജീവ പരിഗണനയിലുണ്ട്. കാലാവസ്ഥയും തൈ ലഭ്യതയും നോക്കിയാണ് പരീക്ഷണം തുടരാന്‍ അദേഹത്തിന്റെ തീരുമാനം.
First published: May 21, 2020, 8:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading