പൊണ്ണത്തടി മുതൽ ലൈംഗിക പ്രശ്നങ്ങൾ വരെ; ഉറക്കമില്ലായ്മ ജീവിതത്തിൽ വില്ലനാകും

പലകാരണങ്ങളാൽ ദിവസങ്ങളോ മാസങ്ങളോ വർഷങ്ങോളോളമായി ശരിയായി ഉറങ്ങിയിട്ടില്ലാത്തവരാവും നമ്മളിൽ പലരും.

news18india
Updated: March 15, 2019, 5:09 PM IST
പൊണ്ണത്തടി മുതൽ ലൈംഗിക പ്രശ്നങ്ങൾ വരെ; ഉറക്കമില്ലായ്മ ജീവിതത്തിൽ വില്ലനാകും
sleepless
  • Share this:
ഒരൊറ്റ ദിവസത്തെ ഉറക്കമില്ലായ്മ പോലും നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം എന്ന് പഠനങ്ങൾ പറയുമ്പോൾ, ശരിയായ ഉറക്കത്തിന്റെ പ്രാധാന്യമാണ് മനസ്സിലാക്കേണ്ടത്. എന്നാൽ പലകാരണങ്ങളാൽ ദിവസങ്ങളോ മാസങ്ങളോ വർഷങ്ങോളോളമായി ശരിയായി ഉറങ്ങിയിട്ടില്ലാത്തവരാവും നമ്മളിൽ പലരും. ഈ അവസ്ഥ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് വഴിവെയ്ക്കുന്നത്. ജീവിതശൈലീരോഗങ്ങളിലേക്ക് നയിക്കുന്ന പ്രധാന വില്ലനും ഉറക്കമില്ലായ്മ തന്നെ.

അറിഞ്ഞൊന്ന് 'ഉറങ്ങാം'; ഇന്ന് ലോക ഉറക്ക ദിനംമാർച്ച് 15 ലോക ഉറക്കദിനം ആയി ആചരിക്കുന്നതും ഉറക്കത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്താനാണ്. വേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കിൽ ശരീരത്തിന് ആവശ്യമായ വിശ്രമവും ലഭിക്കില്ല. നിരാശ, ക്ഷീണം, സമ്മർദം തുടങ്ങിയ അവസ്ഥകളിലേക്ക് പതിയെ നീങ്ങിത്തുടങ്ങും. ക്രമേണ ഗുരുതരമായ ഹൃദ്രോഗം, പൊണ്ണത്തടി, ലൈഗിക പ്രശ്നങ്ങൾ, പ്രമേഹം തുടങ്ങിവയും ജീവിതത്തിൽ വില്ലനാകും.

Also Read: തലസ്ഥാനത്തെ ഗുണ്ടാ- മയക്കുമരുന്ന് മാഫിയയെ പൂട്ടാൻ പൊലീസിന്റെ ഓപ്പറേഷൻ ബോൾ‌ട്ട്


8 മണിക്കൂറെങ്കിലും കുറഞ്ഞത് ഉറങ്ങണമെന്നാണ് പഠനങ്ങൾ പറയുന്നത്. ഉറക്കമില്ലായ്മ ചിന്തിക്കാനുള്ള കഴിവിനേയും ശ്രദ്ധയേയുമെല്ലാം കുറച്ചുകൊണ്ടിരിക്കും. ശരീരത്തിന് ഉന്മേഷക്കുറവ് അനുഭവപ്പെടുന്നതിനാൽ ലൈംഗിക താത്പര്യം കുറയും. ഇത് ദാമ്പത്യ ബന്ധത്തിലും പ്രശ്നങ്ങളുണ്ടാക്കും. മാനസിക പിരിമുറുക്കം വ‌ർദ്ധിക്കുന്നതിനാൽ ശരീരം അകാലത്തിൽ വാ‌ർദ്ധക്യത്തെ സ്വീകരിക്കാൻ തയ്യാറെടുക്കും. എല്ലാത്തിനുമൊപ്പം ഉറക്കമില്ലായ്മ പൊണ്ണത്തടിക്കും വഴിവെയ്ക്കും.

ഓഫീസ് സമയം കഴിഞ്ഞും നീളുന്ന ജോലിത്തിരക്കുകളും മൊബൈൽ ഫോണിന്റെ ഉപയോഗവുമെല്ലാം ശരീരത്തിന് വേണ്ട ഉറക്കം നിഷേധിക്കുന്നതിന്റെ മുഖ്യകാരണങ്ങളാണ്. എല്ലാം മറികടക്കാൻ ഒറ്റ മാർഗമേയുള്ളു, ശരിയായി ഉറങ്ങുക. ശരീരത്തിനും വിശ്രമം ആവശ്യമുണ്ട്..
First published: March 15, 2019, 5:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading